നാടൻ വസ്ത്രം ധരിച്ച് വന്നപ്പോൾ എന്തൊരു പ്രഹസനമാണെന്ന പരിഹാസം ; മോഡേണായി ഒരുങ്ങി വന്നപ്പോൾ അതിനെതിരെയും വിമർശനം ;ഒടുവിൽ ആ സത്യം മനസിലാക്കി സൂര്യ; ഇനി ഒരാളുടെ വസ്ത്രത്തെയോ മേക്കപ്പിനെയോ കുറിച്ച് ഒരിക്കലും കമന്റ് പറയരുത്; സൈബർ ബുള്ളിയിങ് നടത്തുന്നവർക്കെതിരെ പുതിയ മേക്കോവറിലൂടെ മറുപടി നൽകി ഞെട്ടിച്ച് സൂര്യ

ബിഗ് ബോസ്സ് മലയാളം മൂന്നാം പതിപ്പിൽ പ്രേക്ഷകരുടെ ഇഷ്ട താരമായി മാറിയ മത്സരാർത്ഥിയാണ് സൂര്യ. നിരവധി സൈബർ ആക്രമണങ്ങൾക്കും സൂര്യ വിധേയയായിട്ടുണ്ട്. നാടൻ വസ്ത്രം ധരിച്ച് വന്നപ്പോൾ എന്തൊരു പ്രഹസനം ആണെന്ന് പറഞ്ഞ് നിരവധി പേർ പരിഹസിച്ചു. മോഡേണായി ഒരുങ്ങി വന്നപ്പോൾ അതിനെയും ചിലർ വിമർശിച്ചു.
തനിക്കെതിരെ വരുന്ന അത്തരം വിമർശനങ്ങൾക്കും സൈബർ ബുള്ളിയിങ് നടത്തുന്നവർക്കുമെതിരെ തന്റെ പുതിയ മേക്കോവറിലൂടെ മറുപടി നൽകിയിരിക്കുകയാണ് താരം. മാറേണ്ടത് താൻ അല്ല തന്നെ വിമർശിക്കുന്നവരുടെ ചിന്താഗതികളാണ് എന്ന് താൻ മനസിലാക്കിയെന്ന് പറയുകയാണ് സൂര്യ.
പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങളും സൂര്യ പങ്കുവെച്ചു. സൂര്യയുടെ വാക്കുകൾ ഇങ്ങനെ; ബാലാമണിയിൽ നിന്നും ഹോളിവുഡ് അനബെല്ലയിലേക്ക് ഒരു എത്തിനോട്ടം. 'ഒരു ബിഗ്ഗ്‌ബോസ് മത്സരാർഥി എന്നതിലുപരി എല്ലാവരെയും പോലെ ഇഷ്ടാനിഷ്ടങ്ങൾ ഉള്ള ഒരു മനുഷ്യനാണ് ഞാനും. വിവിധ രീതികളിൽ ഉള്ള മേക്കോവർ ചെയ്യുക എന്നത് ഒരു പാഷൻ ആയി കൊണ്ട് നടക്കുന്ന വ്യക്തി കൂടി ആണ് ഞാൻ.
നൃത്തം ചെയ്യുന്ന കൊണ്ട് അതിൽ മാത്രം ശ്രദ്ധിക്കാം എന്ന് കരുതി മറ്റുള്ള കഴിവുകൾ ഞാൻ മാറ്റി നിർത്തിയിരുന്നെങ്കിൽ എന്റെ എഴുത്ത് ഉൾപ്പെടെ നിങ്ങളിലേക്ക് എത്തുകയില്ലായിരുന്നു. മിറർ റൈറ്റിങ് ഉൾപ്പെടെ പരീക്ഷിച്ചതും അത്തരം എന്റെ ചില പരീക്ഷണങ്ങൾ ആയിരുന്നു. ഒരാളുടെ വസ്ത്രം മേക്കപ്പ് എന്നത് അവരുടെ വ്യക്തി സ്വാതന്ത്ര്യം മാത്രമാണ്. നിങ്ങൾക്ക് ഇഷ്ടപെട്ട വസ്ത്രം ചിലപ്പോ മറ്റുള്ളവരുടെ ഇഷ്ടക്കേടായിരിക്കും.
ആരെയും പൂർണമായി തൃപ്തിപ്പെടുത്തി ജീവിക്കാനും നമുക്ക് ആർക്കും കഴിയില്ല. ഒരു സീസണൽ ബിഗ് ബോസ് മത്സരാർഥി എന്നതിലുപരി എന്റെ കരിയറിൽ ഉള്ള ആഗ്രഹങ്ങൾ വലുതാണ്. അത് കൊണ്ട് തന്നെ പുതിയ ആശയങ്ങളും നിങ്ങൾക്ക് എന്നിൽ കാണാൻ സാധിച്ചേക്കാം. വ്യത്യസ്തമായി ചിന്തിക്കുന്നവരെ അന്നും ഇന്നും ജനം പ്രാന്തൻ എന്ന് പറഞ്ഞിട്ടേ ഉള്ളൂ.
അന്നത്തെ പല പ്രാന്തൻ ആശയങ്ങളുമായിരുന്നു പിൽകാലത്ത് വലിയ മാറ്റങ്ങൾക്ക് വഴിയൊരുക്കിയതും. ഒരേ രീതിയിൽ വസ്ത്രം ധരിക്കണം പെരുമാറണം എന്ന ചിന്താഗതി മാറേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. നാടൻ വസ്ത്രം ധരിച്ച് വന്നപ്പോൾ എന്തൊരു പ്രഹസനം ആണെന്ന് പറഞ്ഞ് പരിഹസിച്ചു.
മോഡേൺ ആയി ഒരുങ്ങി വന്നപ്പോൾ അതിനേയും. അതിൽ നിന്നും മനസിലാക്കേണ്ടത് ഒന്നാണ്.... മാറേണ്ടത് ഞാൻ അല്ല. നമ്മൾ ഓരോരുത്തരുടെയും ചിന്തകൾ ആണ്. ഡിംപൽ പറഞ്ഞത് പോലെ ഒരാളുടെ വസ്ത്രത്തെയോ മേക്കപ്പിനെയോ കുറിച്ച് ഒരിക്കലും കമന്റ് പറയരുത്' എന്ന് പറഞ്ഞാണ് സൂര്യ കുറിപ്പ് അവസാനിപ്പിക്കുന്നത്.
നടിയും മോഡലുമൊക്കെയായ സൂര്യ കേരളത്തിലെ ആദ്യത്തെ ഫീമെയില്‍ ഡിജെ മാരില്‍ ഒരാളാണ്. അവിടുന്ന് മോഡലിങ്ങ് രംഗത്തേക്ക് പ്രവേശിച്ചതോടെയാണ് സൂര്യ സിനിമയിലേക്ക് എത്തി. ബിഗ് ബോസില്‍ നിന്ന് പുറത്ത് എത്തിയതോടെ സൂര്യയ്ക്ക് കൈനിറയെ അവസരങ്ങളായിരുന്നു ലഭിച്ചത്.
സൂര്യയുടേതായി പുതിയൊരു തമിഴ് ചിത്രം ഇപ്പോൾ പുറത്ത് ഇറങ്ങാനിരിക്കുകയാണ്. ഐശ്വര്യ റായിയുടെ കണ്ണുകളുമായി സാമ്യമുണ്ടെന്ന പേരിൽ ഏറെ ശ്രദ്ധിക്കപ്പെട്ട സൂര്യ ഐശ്വര്യറായിയെ ഓർമ്മപ്പെടുത്തുന്ന നിരവധി മേക്കോവർ ഷൂട്ടുകളും നടത്തിയിട്ടുണ്ട്. താരത്തിന്റെ വസ്ത്രധാരണത്തെയും മേക്കപ്പിനേയും നിരവധി പേർ സോഷ്യൽമീഡിയകളിൽ വിമർശിക്കാറുണ്ട്.
https://www.facebook.com/Malayalivartha
























