മദ്യപിക്കാന്‍ പണം ആവശ്യപ്പെട്ടപ്പോൾ നല്‍കിയില്ല, പ്രകോപിതനായ ഭര്‍ത്താവ് ഭാര്യയുടെ തലയ്ക്ക് കല്ല് എടുത്ത് എറിഞ്ഞു, ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ പോലീസ് പിടികൂടി

തിരുവനന്തപുരം വെള്ളറടയിൽ മദ്യപിക്കാന്‍ പണം നല്‍കാത്തതിൽ ഭാര്യയെ കല്ലു കൊണ്ട് എറിഞ്ഞ് വീഴ്ത്തിയ ഭര്‍ത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. വെള്ളറട കാരമൂട് കരിമരം മിച്ചഭൂമി കോളനിയില്‍ അനില്‍കുമാര്‍ (32) നെയാണ് പോലീസ് പിടികൂടിയത്. ചെവ്വാഴ്ച്ച രാവിലെ 11 30 ഓടെയാണ് സംഭവം.
പോലീസ് സംഘം എത്തുന്നതു കണ്ട പ്രതി ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പോലീസ് സംഘം പ്രദേശം വളഞ്ഞ് അറസ്റ്റ് ചെയ്യുകയായിരുന്നു. സിഐ മൃദുല്‍കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്.
സ്ഥിരം മദ്യപാനിയായ അനില്‍കുമാര്‍ ഭാര്യ രാഗിണിയോട് പണം ആവശ്യപ്പെട്ടെങ്കിലും പണം കൊടുക്കാത്തതിനാല്‍ പ്രകോപിതനായ ഭര്‍ത്താവ് തറയില്‍ കിടന്ന കല്ല് തലയ്ക്ക് എറിയുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു .
എഎസ്ഐ ശശികുമാര്‍, ജോസ്, അനീഷ്, പ്രഭുലകുമാര്, സജിന്‍, സുനില്‍, ദീപു അടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
https://www.facebook.com/Malayalivartha
























