യുവാവ് ജീവനൊടുക്കിയ സംഭവത്തില്‍ ഭാര്യയുടെ കാമുകന്‍ അറസ്റ്റില്‍... രണ്ടു വര്‍ഷത്തോളമായി ഇയാള്‍ ഒളിവിലായിരുന്നു, രഹസ്യ വിവരത്തെ തുടര്‍ന്നാണ് വിഷ്ണുവിനെ പിടികൂടിയത്

വര്‍ഷങ്ങള്‍ക്കു മുമ്പ് യുവാവ് ജീവനൊടുക്കിയ സംഭവത്തില്‍ ഭാര്യയുടെ കാമുകന്‍ അറസ്റ്റില്‍. നെടുമങ്ങാട് നഗരിക്കുന്ന് പഴവടി കുന്നുംപുറത്തുവീട്ടില്‍ കെ.വിഷ്ണു(30)വാണ് അറസ്റ്റിലായത്.
മുട്ടത്തറ പുത്തന്‍തെരുവ് മണക്കാട് ഉഷാഭവനില്‍ കെ.ശിവപ്രസാദ്(35) ജീവനൊടുക്കിയ സംഭവത്തില്‍ പ്രേരണാക്കുറ്റം ചുമത്തിയാണ് വിഷ്ണുവിനെ പോലീസ് അറസ്റ്റു ചെയ്തത്.
വിഷ്ണു രണ്ടു വര്‍ഷത്തോളമായി ഒളിവിലായിരുന്നു. 2019 സെപ്റ്റംബര്‍ എട്ടിനാണ് വിളപ്പില്‍ശാല പുറ്റുമ്മേല്‍ക്കോളം ചാക്കിയോടുള്ള വീട്ടില്‍ ശിവപ്രസാദിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
തച്ചോട്ടുകാവിലെ ഗ്യാസ് ഏജന്‍സിയിലെ ജീവനക്കാരിയായിരുന്നു ശിവപ്രസാദിന്റെ ഭാര്യ അഖില. ഇവിടുത്തെ ജീവനക്കാരനായ വിഷ്ണുവുമായി അഖില അടുപ്പത്തിലായിരുന്നു. വിഷ്ണു ബന്ധുവാണെന്നാണ് അഖില ശിവപ്രസാദിനോടു പറഞ്ഞിരുന്നത്. ഇതേതുടര്‍ന്ന് വിഷ്ണുവിന് വീട്ടിലും ശിവപ്രസാദ് അമിതസ്വാതന്ത്രം നല്‍കിയിരുന്നു.
ഇതിനിടെ വിഷ്ണുവിന്റെ ഫോണില്‍ അഖിലയും വിഷ്ണുവും തമ്മിലുള്ള അശ്ലീല വീഡിയോ ശിവപ്രസാദ് കണ്ടു. ഇതേതുടര്‍ന്നുള്ള മനോവിഷമത്തിലാണ് ശിവപ്രസാദ് ജീവനൊടുക്കിയത്.
ജീവനൊടുക്കിയ മുറിയുടെ ചുമരില്‍ തന്റെ മരണത്തിന് ഉത്തരവാദി വിഷ്ണുവാണെന്ന് ശിവപ്രസാദ് എഴുതിയിട്ടുണ്ടായിരുന്നു. അഖിലയും കുട്ടികളും വിഷ്ണുവിനോടൊപ്പം ശ്രീകാര്യത്താണ് ഇപ്പോള്‍ താമസിക്കുന്നത്. പാലക്കാടുള്ള അലുമിനിയം കമ്പനിയില്‍ ജോലി ചെയ്തു വരികയായിരുന്നു വിഷ്ണു.
എന്നാല്‍ ഇയാള്‍ ശ്രീകാര്യത്തെ വീട്ടിലെത്തിയതായി പോലീസിന് രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. കേസിലെ രണ്ടാം പ്രതിയാണ് വിഷ്ണു. ഒന്നാം പ്രതി അഖിലയാണ്. ഇവരെ പിടികൂടാനായിട്ടില്ല.
" a
https://www.facebook.com/Malayalivartha
























