ഗൂഡല്ലൂര്‍ – ഊട്ടി ദേശീയ പാതയില്‍ ട്രാവലര്‍ റോഡരികിലേക്ക് മറിഞ്ഞ് അപകടം, 13 പേര്‍ക്ക് പരിക്ക്

ഗൂഡല്ലൂര്‍ – ഊട്ടി ദേശീയ പാതയില്‍ ട്രാവലര്‍ റോഡരികിലേക്ക് മറിഞ്ഞുണ്ടായ വാഹനാപകടത്തില്‍ 13 പേര്‍ക്ക് പരിക്കേറ്റു. സാരമായി പരിക്കേറ്റ ഡ്രൈവര്‍ ബെംഗളൂരു സൗത്തിലെ നാരായണ റാമിന്റെ മകന്‍ എസ്. ഹാരിസ് കുമാര്‍ (33), മുതുറാമിന്റെ ഭാര്യ ലക്ഷ്മി (36), അനു മന്തയ്യയുടെ മകള്‍ സാക്ഷി (53), അഗ്രഹാരത്തിലെ ഗണേഷിന്റെ ഭാര്യ രേവതി (30) എന്നിവരെ സാരമായ പരിക്കുകളോടെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ചൊവ്വാഴ്ച രാത്രി എട്ടുമണിയോടെയാണ് അപകടം. ഊട്ടിയില്‍ നിന്ന് ബെംഗളൂരുവിലേക്ക് പോവുകയായിരുന്ന വിനോദസഞ്ചാരികള്‍ സഞ്ചരിച്ച ട്രാവലറാണ് അപകടത്തില്‍പ്പെട്ടത്. സഹയാത്രികരായ 9 പേര്‍ക്ക് നിസ്സാര പരിക്കേറ്റു.
ബഹളം കേട്ട് ഓടിക്കൂടിയ സമീപവാസികളും പോലീസും ചേർന്നാണ് അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിലെത്തിച്ചത്. 16 പേരാണ് അപകടത്തില്‍പ്പെട്ട വാഹനത്തില്‍ ഉണ്ടായിരുന്നത്.
അതേസമയം അസമിലുണ്ടായ വാഹനാപകടത്തിൽ 10 പേർ മരിച്ചു. അസമിലെ കരീംഗഞ്ചിൽ ഓട്ടോറിക്ഷയും ട്രക്കും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഒൻപത് പേർ അപകട സ്ഥലത്ത് വച്ച് തന്നെ മരണപ്പെടുകയായിരുന്നു.
ഒരാളെ ആശുപത്രിയിലെത്തിച്ചപ്പോഴാണ് മരണപ്പെട്ടത്. ഛട് പൂജ കഴിഞ്ഞ് മടങ്ങിയ സംഘമാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ മരിച്ചവരിൽ ഭൂരിഭാഗം പേരും സ്ത്രീകളും കുട്ടികളുമാണ്. എതിർ ദിശയിൽ നിന്ന് വന്ന ട്രക്ക് ഓട്ടോറിക്ഷയിലേക്ക് ഇടിച്ചു കയറുകയായിരുന്നു.
https://www.facebook.com/Malayalivartha


























