299 രൂപയ്ക്ക് ചുരിദാർ ഓർഡർ ചെയ്തപ്പോൾ ഒരു ലക്ഷം രൂപ തട്ടിയെടുത്ത സംഭവം; പിന്നിൽ പശ്ചിമബംഗാൾ സ്വാദേശികളെന്ന് കണ്ടെത്തി, തട്ടിപ്പ് സംഘം സംസ്ഥാനത്തിന്റെ ഭാഗങ്ങളിൽ നിന്നും തട്ടിയെടുത്തത് ലക്ഷങ്ങൾ: കേസന്വേഷണത്തിന് പ്രത്യേക സംഘത്തെ പശ്ചിമബംഗാളിലേക്ക് അയക്കാൻ ആലോചന

ഇരുനൂറ്റി തൊണ്ണൂറ്റിഒൻപതുരൂപയ്ക്ക് ഓൺലൈനിൽ ചുരിദാർ ഓർഡർ ചെയ്തപ്പോൾ ഒരുലക്ഷം രൂപ തട്ടിയെടുത്ത സംഭവം. പണം തട്ടിയെടുത്തത് പശ്ചിമബംഗാള്‍ സ്വദേശികളാണെന്ന് തിരിച്ചറിഞ്ഞു.
കൂട്ടുംമുഖം എള്ളരിഞ്ഞിയിലെ പ്രാട്ടൂല്‍ പ്രിയേഷിൻറെ ഭാര്യ ചെല്ലട്ടന്വീട്ടില് രജനയുടെ പണമാണ് കഴിഞ്ഞ ദിവസം തട്ടിയെടുത്തത്. തളിപ്പറമ്പ് ഡിവൈ.എസ്.പി ടി.കെ. രത്നകുമാറിന്റെ മേല്‍നോട്ടത്തില്‍ ശ്രീകണ്ഠപുരം എസ്.ഐ സുബീഷ്മോന്‍ നടത്തിയ അന്വേഷണത്തിലാണ് പണം പശ്ചിമബംഗാള്‍ സ്വദേശികളായ മൂന്നുപേരുടെ അക്കൗണ്ടിലാണ് എത്തിയതെന്ന് തെളിഞ്ഞത്. ഇവരുടെ ഫോണ്‍ നമ്ബറും മേല്‍വിലാസവും പൊലീസ് ശേഖരിച്ചിട്ടുണ്ട്. മൊബൈല്‍ ഫോണ്‍ സിം എടുക്കാന്‍ ഉപയോഗിച്ച വിലാസമാണ് പൊലീസിന് ലഭിച്ചത്.
എന്നാല്‍, ഈ വിലാസം യഥാര്ഥമാണോയെന്ന സംശയവും ഉയര്‍ന്നിട്ടുണ്ട്. കേസന്വേഷണത്തിന് പ്രത്യേക സംഘത്തെ പശ്ചിമബംഗാളിലേക്ക് അയക്കാനും ആലോചിക്കുന്നുണ്ട്. അതേസമയം, സംസ്ഥാനത്തിന്റെ പല ഭാഗത്തും ഇതേസംഘം സമാന തട്ടിപ്പ് നടത്തിയിരിക്കുന്നു എന്നാണ് ലഭിച്ചിരിക്കുന്ന റിപ്പോർട്ട്.
സിലൂറി ഫാഷന്‍ എന്ന സ്ഥാപനത്തിന്റെ അക്കൗണ്ടിലേക്ക് 299 രൂപ അയച്ചിട്ടും ചുരിദാര്‍ ലഭിക്കാതെ വന്നതോടെ രജന ഫോണില്‍ വിളിക്കുകയായിരുന്നു. ഈ സമയം കമ്പനിക്കാര് പറഞ്ഞതനുസരിച്ച് സന്ദേശമയക്കുകയും ഒ.ടി.പി നമ്പര്‍ പറഞ്ഞു കൊടുക്കുകയും ചെയ്തപ്പോഴാണ് യുവതിയുടെ എസ്.ബി.ഐ അക്കൗണ്ടില്‍ നിന്ന് 1,00,299 രൂപ നഷ്ടമായത്.
https://www.facebook.com/Malayalivartha


























