വിവാഹവീട്ടിലെ ഭക്ഷണത്തില്‍ ഭക്ഷ്യവിഷബാധ; രണ്ടര വയസുകാരന്‍ മരിച്ചു, ആറുകുട്ടികൾ ചികിത്സയിൽ: അന്വേഷണം ആരംഭിച്ച് പൊലിസും ആരോഗ്യവകുപ്പും, സംഭവം മാനന്തവാടിയിൽ

കോഴിക്കോട് വിവാഹ വീട്ടിലെ ഭക്ഷണം കഴിച്ച് അവശനിലയിലായ രണ്ടര വയസുകരാന്‍ മരണപെട്ടു. ആറുകുട്ടികൾ ചികിത്സയിൽ. വീരമ്പ്രം ചങ്ങളംകണ്ടി അക്ബറിന്റെ മകന്‍ മുഹമ്മദ് യാമിനാണ് മരണപ്പെട്ടത്.
ഇവിടെ നിന്ന് ഭക്ഷണം കഴിച്ച പത്തിലധികം പേര്‍ ഭക്ഷ്യവിഷബാധയേറ്റ് ചികിത്സയിൽ തുടരുകയാണ്. വ്യാഴാഴ്ച പങ്കെടുത്ത വിവാഹ ചടങ്ങില്‍ നിന്നാണ് കുട്ടി ഭക്ഷണം കഴിച്ചത്.
വെള്ളിയാഴ്ച വൈകിട്ട് മൂന്നിനാണ് മുഹമ്മദ് യാമിന് ഛര്‍ദ്ധിയും വയറിളക്കവും അനുഭവപ്പെട്ടത്. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കൊടുവള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു. മരണം സംഭവിച്ചത് കോഴിക്കോട് മെഡിക്കൽ കോളേജിൽ വെച്ചായിരുന്നു.
ഭക്ഷ്യവിഷബാധയേറ്റ മറ്റുള്ളവരെല്ലാം ചികിത്സയിലാണ്. ഇവരുടെ ആരോഗ്യനില ഗുരുതരമല്ല. 11 കുട്ടികളെയാണ് ഇന്നലെ വൈകിട്ടോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഇതില്‍ നാല് പേര്‍ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തിരുന്നു. ചിക്കന്‍ റോള്‍ കഴിച്ചതാണ് ഭക്ഷ്യവിഷബാധയേറ്റത്. വിവാഹവീട്ടിൽ നിന്ന് പാഴ്‌സലായി വാങ്ങിയ ഭക്ഷണത്തിൽ നിന്നാണ് വിഷബാധയേറ്റത്. സംഭവത്തില്‍ പൊലീസും ആരോഗ്യ വകുപ്പ് അധികൃതരും അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.
https://www.facebook.com/Malayalivartha
























