ആർമിയിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്ത് മുൻ സൈനികൻ; ഒൻപത് പേരിൽനിന്നും അറുപതുലക്ഷം രൂപ തട്ടിയെടുത്തതായി പരാതി, പ്രതിയെ അറസ്റ്റ് ചെയ്തതോടെ പരാതിയുമായി നിരവധിപേർ രംഗത്ത്

സൈനിക മേഖലയിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്ത മുൻ സൈനികനെ പൊലിസ് അറസ്റ്റ് ചെയ്തു. പാലക്കാട് പെരുങ്ങോട്ടുകുറുശ്ശി സ്വദേശി ബിനീഷിനെയാണ് കോട്ടായി പൊലീസ് പിടികൂടിയത്. ഒൻപത് പേരിൽനിന്നും അറുപതുലക്ഷം രൂപ തട്ടിയെടുത്തതായാണ് പരാതിയിൽ പറയുന്നത്.
ഇതിലും കൂടുതൽ ആളുകൾ തട്ടിപ്പിന് ഇരയായോ എന്ന് സംശയമുള്ളതായും പറയുന്നുണ്ട് . സൈന്യത്തില്‍ മിലിട്ടറി നേഴ്സ്, ജനറല്‍ ഡ്യൂട്ടി തുടങ്ങിയ ജോലികള്‍ വാങ്ങി നല്‍കാമെന്ന് വാഗ്ദാനം നല്‍കിയാണ് പെരുങ്ങോട്ടുകുറിശ്ശി സ്വദേശി ബിനീഷ് തട്ടിപ്പ് നടത്തിയിരിക്കുന്നത്.
ഒന്‍പതു പേരില്‍ നിന്നായി 60 ലക്ഷം രൂപ തട്ടിയെടുത്തുവന്നാണ് കേസ്. പത്തു വര്‍ഷത്തോളം സൈന്യത്തില്‍ റേഡിയോ ഓപ്പറേറ്ററായി ജോലി ചെയ്ത ബിനീഷിനെ ആറു വര്‍ഷം മുന്‍പാണ് ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്ന് പിരിച്ചു വിട്ടത്. പാലക്കാട്ടെ ഒരു ബാറില്‍ ജോലി ചെയ്തു വരികയായിരുന്ന ഇയാള്‍ സൈനികനായി ജോലി ചെയ്തതിന്‍്റെ പരിചയം മുതലെടുത്താണ് ഉദ്യോഗാര്‍ത്ഥികളെ കബളിപ്പിച്ചത്.
അഞ്ച് മുതല്‍ ഏഴ് ലക്ഷം രൂപ വരെ വാങ്ങിയാണ് തട്ടിപ്പ് നടത്തിയത്. എന്നാല്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും ജോലി ലഭിക്കാതായതോടെയാണ് പരാതി ഉയർന്നു വന്നത്. പ്രതിയെ അറസ്റ്റ് ചെയ്ത വിവരമറിഞ്ഞ് കൂടുതല്‍ പേര്‍ പരാതിയുമായി വന്നിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.
ആലപ്പുഴ, പത്തനംതിട്ട ജില്ലകളില്‍ നിന്നും പരാതിയുണ്ട്. ഇപ്പോള്‍ ബെംഗളുരിവിലേക്ക് കുടംബ സമേതം താമസം മാറിയ ബിനീഷ് കുറച്ചു നാളായി പാലക്കാട് ഒറ്റയ്ക്കാണ് താമസം. വിദേശത്തേയ്ക്ക് കടക്കാനുള്ള ശ്രമത്തിലായിരുന്നുവെന്നും പൊലീസ് പറഞ്ഞു.
https://www.facebook.com/Malayalivartha
























