മാസ്കിട്ടില്ല!! ജോജു ജോർജ് കോണ്‍ഗ്രസ് ഉപരോധ സമരത്തിനിടെ മാസ്ക് ധരിക്കാതെ ആളുകളുമായി ഇടപഴകി: യൂത്ത് കോണ്‍ഗ്രസ് പരാതിയില്‍ കേസ് എടുത്ത് പൊലിസ്

ദേശീയപാത ഉപരോധിച്ചു കൊണ്ടുള്ള യൂത്തുകോൺഗ്രസ്സിന്റെ സമരത്തിനിടയിൽ ജോജു ജോർജ് പ്രതിക്ഷേധിച്ചത് വൻ രീതിയിൽ ചർച്ച ആയതായിരുന്നു. ഇപ്പോഴിതാ നടന്‍ ജോജു ജോര്‍ജിനെതിരെ പോലീസ് കേസ്.
പൊതുസ്ഥലത്ത് മാസ്ക് ധരിക്കാതെ ആളുകളുമായി ഇടപഴകിയ ജോജുവിനെതിരെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി പിവൈ ഷാജഹാന്‍ ഡിസിപിക്കു നല്‍കിയ പരാതിയെ തുടര്‍ന്നാണു പോലീസ് നടപടി എടുത്തിരിക്കുന്നത്.
ജോജുവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സംഘര്‍ഷത്തിലേര്‍പ്പെട്ട ദിവസം തന്നെ നടനെതിരെ ജിഎല്‍ പെറ്റി കേസ് എടുത്തിരുന്നതായി മരട് പോലീസ് വ്യക്തമാക്കിയിരുന്നു. എന്നാല്‍ ആ ദിവസങ്ങളില്‍ ജോജു സ്റ്റേഷനില്‍ പിഴ അടച്ചില്ല. കോടതിയിലും പിഴ അടച്ചില്ലെങ്കില്‍ മറ്റ് നടപടികള്‍ ഉണ്ടാകുമെന്ന് പോലീസ് അറിയിച്ചിരുന്നു.
കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് വൈറ്റിലയില്‍ സമരത്തില്‍ പങ്കെടുത്തതിന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി പിവൈ ഷാജഹാന്‍ ഉള്‍പ്പടെ 15 കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ പോലീസ് കേസെടുത്തിരുന്നു. സംഘര്‍ഷത്തില്‍ ജോജുവിന്റെ കാര്‍ തല്ലി തകര്‍ത്ത കേസില്‍ അറസ്റ്റിലായ ഷാജഹാന് കഴിഞ്ഞ ദിവസമാണ് ജാമ്യം ലഭിച്ചത്.
https://www.facebook.com/Malayalivartha
























