മിസ് കേരള മുന്‍ ജേതാവടക്കം മൂന്നുപേര്‍ മരിച്ച സംഭവത്തില്‍ ദുരൂഹതകള്‍ നിറച്ച് സി.സി.ടി.വി. ദൃശ്യങ്ങള്‍.... അപകടത്തിനുശേഷം പിന്നാലെ എത്തിയ ഓഡി കാറില്‍ നിന്ന് ഒരാള്‍ ഇറങ്ങി നോക്കിയശേഷം പോയത് പാര്‍ട്ടി നടന്ന ഫോര്‍ട്ടുകൊച്ചിയിലെ 'നമ്പര്‍ 18' ഹോട്ടലിന്റെ ഉടമയാണോയെന്ന് പോലീസിന് സംശയം, പാര്‍ട്ടി നടന്ന ഹാളിലെയും ഹോട്ടലിന്റെ പാര്‍ക്കിങ് ഏരിയയിലെയും ദൃശ്യങ്ങള്‍ അടങ്ങിയ ഡി.വി.ആര്‍. ഹോട്ടലുടമ എടുത്തുമാറ്റിയത് മനഃപൂര്‍വമാണെന്ന നിഗമനത്തില്‍ പോലീസ്, ഹോട്ടല്‍ ഉടമ ഒളിവില്‍?

കുണ്ടന്നൂര്‍ മുതല്‍ കാറുകള്‍ മത്സരയോട്ടം നടത്തിയതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇവരെ പിന്തുടര്‍ന്ന ആ ഓഡി കാറിന്റെ ഡ്രൈവര്‍ എറണാകുളം സ്വദേശി സൈജു തങ്കച്ചനെ ചോദ്യം ചെയ്തപ്പോഴാണ് നിര്‍ണായക വിവരങ്ങള്‍ കിട്ടിയത്. എന്തിനാണ് ഇവരെ പിന്തുടര്‍ന്നത് എന്നതില്‍ വ്യക്തതവരുത്താനാണ് പാലാരിവട്ടം പോലീസ് ഇയാളെ രണ്ടാമതും ചോദ്യം ചെയ്തത്.
മദ്യലഹരിയില്‍ വാഹനം ഓടിക്കുന്നത് ഒഴിവാക്കാനാണ് ഇവരെ പിന്തുടര്‍ന്നതെന്ന ഇയാളുടെ വിശദീകരണം പോലീസ് മുഖവിലയ്ക്കെടുത്തിരുന്നില്ല. കുണ്ടന്നൂരില്‍വച്ച് മറ്റൊരു വാഹനത്തിന്റെ ഡ്രൈവറുമായി തര്‍ക്കം ഉണ്ടായെന്ന വിവരവും ലഭിച്ചിട്ടുണ്ട്.ഹോട്ടല്‍ ഉടമയെ ബന്ധപ്പെടാന്‍ പോലീസ് ശ്രമിച്ചെങ്കിലും നടന്നില്ല. ഇയാള്‍ ഒളിവിലാണെന്നാണ് വിവരം.
ഉടമയുടെ നിര്‍ദേശപ്രകാരമാണ് സി.സി.ടി.വി. ദൃശ്യങ്ങള്‍ അടങ്ങിയ ഹാര്‍ഡ് ഡിസ്‌ക് ഒളിപ്പിച്ചതെന്ന് നമ്പര്‍ 18 ഹോട്ടലിലെ ജീവനക്കാര്‍ മൊഴിനല്‍കിയിരുന്നു.
ഇത് എന്തിനാണ് മാറ്റിയതെന്നറിയാന്‍ ഇയാളെ ചോദ്യം ചെയ്യേണ്ടിവരും. രാത്രി ഹോട്ടലില്‍ നടത്തിയ ഡി.ജെ. പാര്‍ട്ടിയിലെ പ്രശ്‌നങ്ങളെത്തുടര്‍ന്നാണ് സി.സി.ടി.വി. ദൃശ്യങ്ങള്‍ നശിപ്പിച്ചതെന്നാണ് നിഗമനം. പാര്‍ട്ടിയുടെ ദൃശ്യങ്ങള്‍ മാത്രം ഹാര്‍ഡ് ഡിസ്‌കില്‍ ഇല്ലാതിരിക്കുന്നത് ദുരൂഹത വര്‍ധിപ്പിക്കുന്നു. അന്വേഷണത്തിനെത്തിയ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കംപ്യൂട്ടറിന്റെ പാസ്വേഡ് ഹോട്ടല്‍ ജീവനക്കാര്‍ നല്‍കിയിരുന്നില്ല. അന്വേഷണം ഊര്‍ജ്ജിതമാക്കുന്നു.
https://www.facebook.com/Malayalivartha