വായു മലിനീകരണം ഡല്‍ഹി നിശ്ചലം...... സര്‍ക്കാര്‍ ഓഫീസുകളും സ്‌കൂളുകളും ഒരാഴ്ച അടച്ചു, നിര്‍മ്മാണപ്രവര്‍ത്തനങ്ങളും നിര്‍ത്തി, ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടരും, ജനങ്ങള്‍ പരമാവധി വീടുകളില്‍ തന്നെ ഇരിക്കണമെന്നും ജാഗ്രതാനിര്‍ദ്ദേശം

വായു മലിനീകരണം ഡല്‍ഹി നിശ്ചലം...... സര്‍ക്കാര്‍ ഓഫീസുകളും സ്‌കൂളുകളും ഒരാഴ്ച അടച്ചു, നിര്‍മ്മാണപ്രവര്‍ത്തനങ്ങളും നിര്‍ത്തി, ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടരും, ജനങ്ങള്‍ പരമാവധി വീടുകളില്‍ തന്നെ ഇരിക്കണമെന്നും ജാഗ്രതാനിര്‍ദ്ദേശം.
നേരത്തെ, മലിനീകരണം കണക്കിലെടുത്ത് സര്‍ക്കാര്‍-സ്വകാര്യ ഓഫീസുകളിലുള്ളവര്‍ സ്വകാര്യ വാഹനങ്ങളുടെ ഉപയോഗം 30 ശതമാനമായി കുറയ്ക്കണമെന്ന് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിഡ് നിര്‍ദേശിച്ചിരുന്നു. നഗരവാസികള്‍ പരമാവധി പുറത്തിറങ്ങുന്നത് ഒഴിവാക്കണമെന്നും മലിനീകരണ നിയന്ത്രണ ബോര്‍ഡ് നിര്‍ദേശിച്ചു.
സ്‌കൂളുകള്‍ അടച്ചിടാനും വാഹനങ്ങള്‍ക്ക് ഒറ്റയക്ക-ഇരട്ടയക്ക നിയന്ത്രണം കൊണ്ടുവരാനും നടപടികളെടുക്കണമെന്നും മലിനീകരണ ബോര്‍ഡ് നിര്‍ദേശിച്ചിരുന്നു.
ഡല്‍ഹിയില്‍ വായു മലിനീകരണ തോത് വര്‍ധിക്കുന്നതിനാല്‍ ഈമാസം 15 മുതല്‍ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ച് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. എന്നാല്‍ വിദ്യാര്‍ഥികള്‍ക്കായി ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടരും. ഇതോടൊപ്പം 14 മുതല്‍ 17 വരെ ഡല്‍ഹിയിലുടനീളമുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കുമെന്നും കെജ്രിവാള്‍ പറഞ്ഞു. അടുത്ത ആഴ്ച 100 ശതമാനം സര്‍ക്കാര്‍ ജീവനക്കാരും വീടുകളിലിരുന്ന് ജോലി ചെയ്യണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സ്വകാര്യ സ്ഥാപനങ്ങള്‍ ജീവനക്കാരോട് വര്‍ക്ക് ഫ്രം ഹോമില്‍ പോകാന്‍ നിര്‍ദേശിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മന്ത്രിമാരുമായും മുതിര്‍ന്ന ഉദ്യോഗസ്ഥരുമായും നടത്തിയ ഉന്നതതല അടിയന്തര യോഗത്തിന് ശേഷമാണ് ഡല്‍ഹി മുഖ്യമന്ത്രി ഈ തീരുമാനം പ്രഖ്യാപിച്ചത്. ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയിന്‍, പരിസ്ഥിതി മന്ത്രി ഗോപാല്‍ റായ്, ചീഫ് സെക്രട്ടറി, മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
'മലിനീകരണ സാഹചര്യം മോശമായാല്‍ ഡല്‍ഹിയില്‍ സമ്പൂര്‍ണ ലോക്ഡൗണ്‍ സംബന്ധിച്ച് സുപ്രീം കോടതി ഒരു നിര്‍ദേശം നല്‍കിയിരുന്നു. ഇക്കാര്യത്തില്‍ ഞങ്ങള്‍ ഒരു പദ്ധതി തയ്യാറാക്കുകയാണ്. അത് കേന്ദ്രവുമായും ബന്ധപ്പെട്ട ഏജന്‍സികളുമായി ചര്‍ച്ച ചെയ്യും.
നിലവില്‍ അപകടകരമായ അന്തരീക്ഷ മലിനീകരണം കണക്കിലെടുത്ത് ഡല്‍ഹി ദേശീയ തലസ്ഥാന പ്രദേശത്ത് ഏതാനും ദിവസത്തെ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്താന്‍ സുപ്രീം കോടതി നിര്‍ദ്ദേശിച്ചിരുന്നു. സ്ഥിതി എത്ര മോശമാണെന്നും വീടുകളില്‍പോലും മാസ്‌ക് ധരിക്കേണ്ട സ്ഥിതിയാണെന്നും കോടതി ചൂണ്ടിക്കാണിച്ചിരുന്നു.
"
https://www.facebook.com/Malayalivartha






















