ദേവസ്വം ബോര്‍ഡിനെ ചൊല്ലി മസ്ലീം ലീഗ് സര്‍ക്കാരിനെതിരെ സമരത്തിനിറങ്ങുന്നു.... ചരിത്രത്തില്‍ ആദ്യമായാണ് മുസ്ലീം ലീഗിനെ പോലൊരു രാഷ്ട്രീയ സംഘടന ദേവസ്വം ബോര്‍ഡിനെതിരെ സമരത്തിന് തയ്യാറെടുക്കുന്നത്

ദേവസ്വം ബോര്‍ഡിനെ ചൊല്ലി മസ്ലീം ലീഗ് സര്‍ക്കാരിനെതിരെ സമരത്തിനിറങ്ങുന്നു. ചരിത്രത്തില്‍ ആദ്യമായാണ് മുസ്ലീം ലീഗിനെ പോലൊരു രാഷ്ട്രീയ സംഘടന ദേവസ്വം ബോര്‍ഡിനെതിരെ സമരത്തിന് തയ്യാറെടുക്കുന്നത്.
ഏറെ കാലം ഹിന്ദു-മുസ്ലീം മൈത്രിക്ക് വേണ്ടി നിലകൊണ്ടിട്ടുള്ള സംഘടനയാണ് മുസ്ലീം ലീഗ്. അതിന്റെ നേതാക്കളെല്ലാം ജാതിക്കും മതത്തിനും അതീതരായി രാഷ്ട്രീയ പ്രവര്‍ത്തനം നടത്തിയവരായിരുന്നു. പാണക്കാട് ശിഹാബ് തങ്ങളെ പോലുള്ള നേതാക്കള്‍ ജാതീയമായ വേര്‍തിരിവുകള്‍ വച്ചുപുലര്‍ത്തിയവരല്ല. ദേവസ്വം നിയമനങ്ങള്‍ പി.എസ്.സിക്ക് വിടാത്തതിനെതിരെയാണ് ലീഗ് രംഗത്തെത്തിയത്. ഇക്കാര്യം ഉയര്‍ത്തി സര്‍ക്കാരിനെതിരെ സമരത്തിന് തയ്യാറെടുക്കുകയാണ് ലീഗ്. കഴിഞ്ഞ ദിവസം വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ സര്‍ക്കാര്‍ പി.എസ്.സിക്ക് വിട്ടിരുന്നു.
ഇതിനെതിരെ ശക്തമായ പ്രക്ഷോഭത്തിനൊരുങ്ങുകയാണ് മുസ്ലീം ലീഗെന്ന് പ്രഖ്യാപിച്ച് കഴിഞ്ഞു . വഖഫ് ബോര്‍ഡ് നിയമനവിഷയത്തില്‍ ഹൈക്കോടതിയെ സമീപിക്കുമെന്ന് വ്യക്തമാക്കിയ മുസ്ലീം സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം വിഷയം ചര്‍ച്ച ചെയ്യാന്‍ നവംബര്‍ 22-ന് വിവിധ മുസ്ലീംസംഘടനകളുടെ നേതൃയോഗം കോഴിക്കോട് ചേരുമെന്നും അറിയിച്ചു.
മുസ്ലീം സമുദായത്തിന്റെ കൂടി വോട്ടു വാങ്ങി അധികാരത്തിലേറിയ ശേഷമാണ് മുസ്ലീം വിരോധം സര്‍ക്കാര്‍ കാണിക്കുന്നതെന്ന് പിഎംഎ സലാം ആരോപിച്ചു. വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പി.എസ്.സിക്ക് വിട്ട സര്‍ക്കാര്‍ പക്ഷേ പതിനായിരം തസ്തികയുള്ള ദേവസ്വം ബോര്‍ഡ് നിയമനം പി.എസ്.സിക്ക് വിടുന്നുമില്ലെന്നും ഇത് ഇരട്ടത്താപ്പാണെന്നും ആരോപിച്ചു.
ഇതാണ് ദുരുഹതയുണര്‍ത്തുന്നത്. വഖഫ് ബോര്‍ഡിനെ പോലെ കഴിഞ്ഞയാഴ്ചയല്ല ദേവസ്വം നിയമനങ്ങള്‍ക്ക് വേണ്ടി സര്‍ക്കാര്‍ പ്രത്യേക ഏജന്‍സിയെ നിയമിച്ചത്.
ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് പോലെ മുസ്ലീം സൂഹത്തിന് എതിരാകുന്ന നിയമമാകും വഖഫ് നിയമനങ്ങളുമെന്നും ഇതൊഴിവാക്കാന്‍ ദേവസ്വത്തില്‍ ഉണ്ടാക്കിയതു പോലെ വഖഫിലും പ്രത്യക റിക്രൂട്ടിങ് ഏജന്‍സിയെ നിയമിക്കാത്തത് എന്തുകൊണ്ടാണെന്നും പിഎംഎ സലാം ചോദിച്ചു. മുസ്ലീങ്ങള്‍ക്ക് മാത്രമേ വഖഫ് ബോര്‍ഡില്‍ നിയമനം നല്‍കാവൂ എന്ന തീരുമാനം നടപ്പാവില്ല. റിക്രൂട്ടിംഗ് പിഎസ്.സി വഴിയാകുബോള്‍ മറ്റു മതസ്ഥര്‍ക്ക് കൂടി മുസ്ലീം ആരാധനാലയങ്ങളില്‍ നിയമനം നല്‍കേണ്ടി വരുമെന്നും പിഎംഎ സലാം പറഞ്ഞു.
ദേവസ്വം നിയമനങ്ങളില്‍ റിക്രൂട്ടിംഗ് നടത്തുന്ന ഏജന്‍സി ഹിന്ദുക്കളെ മാത്രമേ പ്രസ്തുത തസ്തികയിലേക്ക് പരിഗണിക്കുകയുള്ളു. വേണമെങ്കില്‍ വഖഫ് നിയമനങ്ങളില്‍ മുസ്ലീങ്ങളെ മാത്രം പി.എസ്.സിക്ക് പരിഗണിക്കാം. ഇതില്‍ തെറ്റില്ല. ഇക്കാര്യം ലീഗിന് അറിയാത്തതുെകൊണ്ടല്ല. എന്നിട്ടും ലീഗ് ഹിന്ദുക്കള്‍ക്കെതിരെ രംഗത്തെത്തുന്നു.
ഇടതു മുന്നണി മുസ്ലിം സമുദായത്തോട് വൈരാഗ്യത്തോടെ പെരുമാറുന്നുകയാണെന്നും വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പി എസ് സി ക്ക് വിടുന്നത് ക്രൂരതയാണെന്നും സലാം പറഞ്ഞു. മുസ്ലീം വിഭാഗങ്ങളെ തകര്‍ക്കാന്‍ എ കെ ജി സെന്ററില്‍ പ്രത്യേക സെല്‍ പ്രവര്‍ത്തിക്കുന്നതായും പി എം എ സലാം മലപ്പുറത്ത് ആരോപിച്ചു. അപ്പോഴും മുഖ്യമന്ത്രിയുടെ പ്രിയപ്പെട്ട മകളുടെ ഭര്‍ത്താവ് മുസ്ലീമാണെന്ന കാര്യം സലാം മറക്കുന്നു.
വഖഫ് ബോര്‍ഡ് നിയമനം പിഎസ്എസിക്ക് വിടാനുള്ള സര്‍ക്കാര്‍ തീരുമാനം ന്യൂനപക്ഷ പീഡനമാണെന്ന് ഇകെ സുന്നി മുഖപത്രമായ സുപ്രഭാതം ആരോപിച്ചു. ദേവസ്വം നിയമനങ്ങള്‍ പിഎസ് സിക്ക് വിടാതെ വഖഫ് നിയമനങ്ങള്‍ മാത്രം വിടുന്നത് ഭൂരിപക്ഷസമുദായത്തെ പേടിച്ചാണെന്നും സമസ്ത മുഖപത്രം കുറ്റപ്പെടുത്തി.
വഖഫ് ബോര്‍ഡിലെ നിയമനങ്ങള്‍ പിഎസ്സിക്ക് വിടാന്‍ വ്യവസ്ഥ ചെയ്യുന്ന ബില്‍ കഴിഞ്ഞ ദിവസമാണ് നിയമസഭ പാസാക്കിയത്. ശബ്ദവോട്ടോടെയാണ് ഈ ബില്‍ സഭ പാസാക്കിയത്. മുസ്ലിങ്ങള്‍ക്ക് മാത്രമായിരിക്കും വഖഫ് ബോര്‍ഡില്‍ നിയമനമെന്നും നിലവില്‍ ജോലി ചെയ്യുന്നവര്‍ക്ക് ബില്‍ മൂലം ബുദ്ധിമുട്ടുണ്ടാകില്ലെന്നും മന്ത്രി വി. ആബ്ദുള്‍ റഹ്മാന്‍ നിയമസഭയില്‍ അറിയിച്ചിരുന്നു. നിയമനം പിഎസ്സിക്ക് വിടാന്‍ ഒന്നാംപിണറായി സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് പുറത്തിറക്കിയിരുന്നു. ഈ ഓര്‍ഡിനന്‍സിന് പകരമുള്ള ബില്ലാണ് സഭ പാസാക്കിയത്. നിയമം പാസാക്കിയ മന്ത്രിയും ഇസ്ലാം മതവിശ്വാസിയാണ്. എന്നിട്ടും ലീഗ് ഹൈന്ദവര്‍ക്ക് എതിരെയാണ് രംഗത്തെത്തുന്നത്. അപ്പോഴും ശബരിമല പോലുള്ള വിഷയങ്ങളില്‍ ഇടതു സര്‍ക്കാര്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ ലീഗ് മറക്കുന്നു.
വഖഫ് ബോര്‍ഡിന്റെ ആവശ്യപ്രകാരമാണ് ബില്ലെന്ന് മന്ത്രി സഭയില്‍ വിശദീകരിച്ചിരുന്നു. കെ.ബാബു ആവശ്യപ്പെട്ടതനുസരിച്ച് രേഖകകള്‍ മന്ത്രി സഭയുടെ മേശപ്പുറത്ത് വച്ചു. ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്യുന്ന പള്ളികളിലോ മദ്രസകളിലോ ഉള്ള നിയമനം പിഎസ്സിക്കു കീഴിലാകുന്നില്ല. അഡ്മിനിസ്‌ട്രേറ്റീവ് തസ്തികകളിലെ 112 പേരുടെ നിയമനം മാത്രമാണ് പിഎസ്സിക്ക് വിടുന്നതെന്നും യോഗ്യാരായ ആളുകളില്‍ നിന്ന് മിടുക്കരെ കണ്ടെത്താനാണ് നിയമനം പിഎസ്സിക്ക് വിടുന്നതെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു. ഇതൊന്നും ലീഗ് കണ്ടതായി നടിക്കുന്നില്ല.
ഏതായാലും വര്‍ഗീയ ചേരിതിരിവിനാണ് ലീഗിന്റെ നീക്കം. ഇത് കോണ്‍ഗ്രസ് അംഗീകരിക്കുമോ എന്നാണറിയേണ്ടത്. സര്‍ക്കാരിനെ അടിക്കാനുള്ള കമ്പ് വര്‍ഗീയതയില്‍ നിന്നുമെടുക്കണോ എന്ന് ലീഗ് തീരുമാനിക്കണം. ലീഗിന്റെ ഇത്തരം നടപടികളാണ് കോണ്‍ഗ്രസിനെ കേരളത്തില്‍ നിന്നകറ്റിയത്. ലീഗിന്റെ പ്രവര്‍ത്തനങ്ങള്‍ എന്‍ എസ് എസിനെ പോലുള്ള സംഘടനകളെ എതിരാക്കിയിരുന്നു.
https://www.facebook.com/Malayalivartha






















