നെയ്യാറില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി, ഒഴുക്കില്‍പെട്ടതാകാമെന്ന് പ്രാഥമിക നിഗമനം

തിരുവനന്തപുരം നെയ്യാറില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. നെയ്യാറ്റിന്‍കര പാലക്കടവിലാണ് ഏകദേശം 65 വയസ് പ്രായം തോന്നിക്കുന്ന സ്ത്രീയുടെ മൃതദേഹം കിട്ടിയത്. ഒഴുക്കില്‍പെട്ടതാകാമെന്നാണ് പ്രാഥമിക നിഗമനം. പോലീസ് സംഭവസ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു.
അതേസംയം, ഇടുക്കി ഇരട്ടയാർ ടണൽ സൈറ്റിൽ നിന്നു കാണാതായ യുവാവിന്റെ മൃതദേഹം ഇടുക്കി ജലാശയത്തിന്റെ ഭാഗമായ അഞ്ചുരുളിയിൽ കണ്ടെത്തി.
വലിയതോവാള മന്നാക്കുടി പാറയിൽ ബാബുവിന്റെ മകൻ ഹരികൃഷ്ണ ലാലിന്റെ (21) മൃതദേഹമാണ് കണ്ടെത്തിയത്. നവംബർ 1ന് വൈകിട്ടാണ് ഹരികൃഷ്ണയെ കാണാതായത്.
ഇതിനെ തുടർന്ന് ബന്ധുക്കൾ നെടുങ്കണ്ടം പൊലീസിൽ പരാതി നൽകി അന്വേഷണം നടക്കുന്നതിനിടെയാണ് ഹരികൃഷ്ണ ഉപയോഗിച്ചിരുന്ന ബൈക്കും മൊബൈൽ ഫോണും ഇരട്ടയാർ ടണൽ സൈറ്റിനു സമീപം ഉപേക്ഷിച്ച നിലയിൽ കണ്ടത്.
ഇരട്ടയാർ ടണൽ സൈറ്റിൽ നിന്നുള്ള വെള്ളം തുരങ്കത്തിലൂടെ അഞ്ചുരുളിയിൽ എത്തുന്നതിനാൽ അഗ്നിരക്ഷാ സേനയുടെ നേതൃത്വത്തിൽ അഞ്ചുരുളി ജലാശയത്തിൽ 2 ദിവസത്തിലേറെ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
ഇന്നലെ അഞ്ചുരുളിയിൽ മത്സ്യബന്ധനത്തിന് എത്തിയവരാണ് തുരങ്കമുഖത്ത് നിന്ന് 200 മീറ്ററോളം മാറി മൃതദേഹം കണ്ടത്. തുടർന്ന് അഗ്നിരക്ഷാസേനാ യൂണിറ്റിന്റെ നേതൃത്വത്തിൽ മൃതദേഹം കരയ്ക്കെത്തിച്ചു. ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയ ശേഷം മൃതദേഹം വൈകിട്ടോടെ വീട്ടിൽ എത്തിച്ചു.
https://www.facebook.com/Malayalivartha






















