മരംമുറിയും സ്വാഹ.... കേരളത്തിന് ആശ്വാസമേകി സുപ്രീംകോടതി നിലപാട്; സാഹചര്യം വിലയിരുത്തി ചോര്‍ച്ച അടക്കമുള്ള പുതിയ വസ്തുതകള്‍ പരിഗണിക്കേണ്ടി വരും; ജലനിരപ്പ് താഴ്ത്താന്‍ കോടതി അനുവദിക്കുമെന്ന പ്രതീക്ഷയില്‍ കേരളം; അമ്പരപ്പോടെ തമിഴ്‌നാട്

തമിഴ്‌നാടിന് വെള്ളം കേരളത്തിന് സുരക്ഷ എന്ന സന്ദേശം സുപ്രീം കോടതിയും അംഗീകരിക്കുന്നതായാണ് സൂചന. മുല്ലപ്പെരിയാര്‍ ഡാം കേസ് ഒരു വിധിയില്‍ തീര്‍പ്പാക്കാന്‍ കഴിയുന്ന പ്രശ്‌നമല്ലെന്നും സാഹചര്യം വിലയിരുത്തി ചോര്‍ച്ച അടക്കമുള്ള പുതിയ വസ്തുതകള്‍ പരിഗണിക്കേണ്ടി വരുമെന്നും ഇന്നലെ സുപ്രീം കോടതി വ്യക്തമാക്കിതോടെ ജലനിരപ്പ് താഴ്ത്താന്‍ കോടതി അനുവദിക്കുമെന്ന പ്രതീക്ഷയിലാണ് കേരളം.
തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനെ സംബന്ധിച്ച് കനത്ത തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്. 142 അടിയെന്ന 2014ലെ വിധി മറികടക്കാന്‍ കേരളം ആവര്‍ത്തിച്ച് ഹര്‍ജി നല്‍കി പ്രശ്‌നമുണ്ടാക്കുകയാണെന്ന തമിഴ്‌നാടിന്റെ വാദമാണ് ഇതോടെ പൊളിയുന്നത്.
അണക്കെട്ടിന്റെ ബലക്ഷയം ബോദ്ധ്യമാകാന്‍ ചോര്‍ച്ചയുടെ (സീപ്പേജ്) കണക്കുകള്‍ ലഭ്യമാക്കണമെന്ന് ഹര്‍ജിക്കാരനായ പെരിയാര്‍ പ്രൊട്ടക്ഷന്‍ മൂവ്‌മെന്റിന്റെ അഭിഭാഷകന്‍ ആവശ്യപ്പെടുകയും തമിഴ്‌നാട് എതിര്‍ക്കുകയും ചെയ്തപ്പോഴാണ് കോടതി ഇങ്ങനെ പറഞ്ഞത്. ചോര്‍ച്ചക്കണക്കുകള്‍ പ്രധാനമാണെന്നും കോടതി വ്യക്തമാക്കി. കേസ് ഈ മാസം 22ലേക്കു മാറ്റി.
ജലനിരപ്പ് 139.5 അടിയായിരിക്കണമെന്ന ഒക്ടോബര്‍ 28ലെ ഉത്തരവ് അതുവരെ പാലിക്കണം. സുര്‍ക്കി കൊണ്ട് നിര്‍മ്മിച്ച 126 വര്‍ഷം പഴക്കമുള്ള ഡാം സുരക്ഷിതമല്ലെന്നാണ് കേരളത്തിന്റെ നിലപാട്. പുതിയ ഡാമാണ് പരിഹാരം. ബേബി ഡാം ബലപ്പെടുത്തിയാല്‍ മതിയെന്നാണ് തമിഴ്‌നാട് പറയുന്നത്. ഇതു വ്യക്തമാക്കി അവര്‍ ഇന്നലെ സത്യവാങ്മൂലം നല്‍കി.
കേരളത്തിന്റെ മറുപടി അറിയാനാണ് കേസ് മാറ്റിയത്. ബേബി ഡാം ബലപ്പെടുത്താനായി മരങ്ങള്‍ മുറിക്കാന്‍ തമിഴ്‌നാടിന് കൊടുത്ത അനുമതി റദ്ദാക്കിയെങ്കിലും തിരിച്ചടി ആകുമോ എന്ന ആശങ്കയിലായിരുന്നു കേരളം. തമിഴ്‌നാട് ഇന്നലത്തെ സത്യവാങ്മൂലത്തില്‍ ഇക്കാര്യം പരാമര്‍ശിച്ചിട്ടുണ്ട്. ഇതിനടക്കം കേരളം മറുപടി നല്‍കേണ്ടിവരും. ജസ്റ്റിസുമാരായ എ.എം.ഖാന്‍വില്‍ക്കര്‍, ദിനേശ് മഹേശ്വരി, സി.ടി.രവികുമാര്‍ എന്നിവരുടെ ബെഞ്ചിലാണ് കേസ്.
മരം മുറിക്കണം എന്നാലും പുതിയ ഡാം പറ്റില്ല എന്നാണ് തമിഴ്‌നാട് വാദിക്കുന്നത്. ബേബി ഡാം ബലപ്പെടുത്താനായി മരമുറിക്കണമെന്ന മേല്‍നോട്ട സമിതി നിര്‍ദ്ദേശം കേരളം പാലിക്കുന്നില്ല. മരങ്ങള്‍ മുറിക്കാന്‍ ഒക്ടോബര്‍ 26ന് നടന്ന യോഗത്തില്‍ ധാരണയായിരുന്നു. നവംബര്‍ 6ന് തേക്കടി പെരിയാര്‍ ഈസ്റ്റ് ഡിവിഷന്‍ ഡെപ്യൂട്ടി ഡയറക്ടറുടെ കത്ത് കത്ത് ലഭിച്ചെങ്കിലും അനുമതി മരവിപ്പിച്ചെന്നാണ് മാദ്ധ്യമങ്ങളില്‍ നിന്നറിഞ്ഞത്.
പതിനാറ് വര്‍ഷമായി ബേബി ഡാം ബലപ്പെടുത്താന്‍ സമ്മതിക്കുന്നില്ല ജലനിരപ്പ് ഉയര്‍ത്താന്‍ സുപ്രീംകോടതി വിധിയുള്ളതിനാല്‍ പുതിയ ഡാം സാദ്ധ്യമല്ല.
ഡാം ശക്തിപ്പെടുത്താമെന്നും ഭൂകമ്പം അതിജീവിക്കുമെന്നും വിദഗ്ദ്ധ സമിതി കണ്ടെത്തിയിട്ടുണ്ട്. ഭൂകമ്പ മാപിനി ഉടന്‍ സ്ഥാപിക്കും. ലോകത്ത് ബലപ്പെടുത്തിയ ഡാമുകള്‍ സുരക്ഷതമായി പ്രവര്‍ത്തിക്കുന്നു. മഴയില്‍ അസ്വാഭാവിക നീരൊഴുക്ക് ഉണ്ടായില്ല. മുല്ലപ്പെരിയാര്‍ തീരത്ത് മഴക്കെടുതി ഇല്ല. മുന്നറിയിപ്പ് നല്‍കിയാണ് ഷട്ടറുകള്‍ തുറക്കുന്നത്. കേരളത്തിലെ മറ്റു പ്രദേശത്തെ പ്രളയം ഡാമിനെ ബാധിക്കില്ല എന്നുമാണ് തമിഴ്‌നാടിന്റെ വാദം.
അതേസമയം സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ കനത്ത മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. തെക്കന്‍ കേരളത്തില്‍ കൂടുതല്‍ മഴ ലഭിക്കും. ഏഴ് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം,പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, കാസര്‍കോട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. മറ്റു ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്.
കേരളാതീരത്ത് മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തി. എല്ലാ ജില്ലകളിലും റെഡ് അലര്‍ട്ടിന് സമാനമായ മുന്നൊരുക്കങ്ങള്‍ക്ക് ദുരന്ത നിവാരണ അതോറിട്ടിയും നിര്‍ദേശിച്ചു.
"
https://www.facebook.com/Malayalivartha






















