മാസ്‌ക് വെക്കാതെ പൊതുസ്ഥലത്തിറങ്ങി കോവിഡ് മാനദണ്ഡം ലംഘിച്ചതിന്റെ പേരില്‍ സിനിമാനടന്‍ ജോജു ജോര്‍ജിനെതിരെ കേസെടുത്ത് മരട് പോലീസ്

മാസ്‌ക് വെക്കാതെ പൊതുസ്ഥലത്തിറങ്ങി കോവിഡ് മാനദണ്ഡം ലംഘിച്ചതിന്റെ പേരില്‍ സിനിമാനടന്‍ ജോജു ജോര്‍ജിനെതിരെ മരട് പോലീസ് കേസെടുത്തു. കേസില്‍ ജോജു 500 രൂപ പിഴയും ഒടുക്കണം.
നവംബര്‍ ഒന്നിന് ഇന്ധന വിലവര്‍ധനയ്ക്കെതിരേ കോണ്‍ഗ്രസ് വൈറ്റിലയില്‍ സംഘടിപ്പിച്ച വഴിതടയല്‍ സമരത്തിനിടെ വാഹനത്തില്‍നിന്ന് വഴിയിലിറങ്ങി ജോജു ജോര്‍ജ് പ്രതിഷേധിച്ചിരുന്നു.
ഈസമയത്ത് ജോജു മാസ്‌ക് വയ്ക്കാത്തത് ചൂണ്ടിക്കാണിച്ച് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി പി.വൈ. ഷാജഹാന്‍ മൂന്നാം തീയതി ഡി.സി.പി.ക്ക് പരാതിയും നല്‍കിയിരുന്നു.
അതേസമയം, ജോജുവിന്റെ കാര്‍ തകര്‍ത്ത കേസില്‍ രണ്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് കൂടി കഴിഞ്ഞ ദിവസം ജാമ്യം ലഭിച്ചിരുന്നു. ഷാജഹാന്‍, അരുണ്‍ എന്നിവര്‍ക്കാണ് മജിസ്‌ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചത്.
കാറിന് വന്ന നഷ്ടത്തിന്റെ 50 ശതമാനം തുകയായ മുപ്പത്തേഴായിരത്തി അഞ്ഞൂറ് രൂപ വീതം കെട്ടിവെക്കണമെന്ന് മജിസട്രേറ്റ് കോടതിയുടെ ഉത്തരവില്‍ പറയുന്നു. അരലക്ഷം രൂപയുടെ രണ്ട് ആള്‍ ജാമ്യവും നല്‍കണം. അതേസമയം, രണ്ടാം പ്രതി ജോസഫിന്റെ അപേക്ഷ പ്രോസിക്യൂട്ടറുടെ വാദത്തിനായി ചൊവ്വാഴ്ചത്തേക്ക് മാറ്റിയിട്ടുണ്ട്.
ജോസ്ഫ് ആദ്യം നല്‍കിയ ജാമ്യേപക്ഷ തള്ളിയിരുന്നു. ടോണി ചമ്മിണി ഉള്‍പ്പെടെ അഞ്ച് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് നേരത്തെ ജാമ്യം ലഭിച്ചിരുന്നു. ഇന്ധനവില വര്‍ദ്ധനവിനെതിരായ കോണ്‍ഗ്രസിന്റെ ദേശീയപാത ഉപരോധ സമരത്തിനിടെ ആയിരുന്നു പ്രതിഷേധവുമായി ജോജു ജോര്‍ജ്ജ് രംഗത്തെത്തിയത്.
"
https://www.facebook.com/Malayalivartha






















