Widgets Magazine
01
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംവിധായകന്‍ രഞ്ജിത്തിനെ അഴികള്‍ക്കുള്ളിലാക്കിയ ആ അര്‍ദ്ധരാത്രി ഓപ്പറേഷന്റെ അണിയറക്കഥകള്‍


ഇറാനെതിരായ യുദ്ധം ഉടൻ അവസാനിപ്പിക്കുമെന്ന് ഡൊണാൾഡ് ട്രംപ്...'ഒന്നുകിൽ യുഎസിൽ നിന്ന് ഇന്ധനം വാങ്ങുക... അല്ലെങ്കിൽ ധൈര്യം സംഭരിച്ച് ഹോർമുസിലേക്ക് പോയി ഹോർമുസ് പിടിച്ചെടുക്കുക" കലിപൂണ്ട് ഗൾഫ് രാജ്യങ്ങൾ..


ബി ജെ പി ക്യാമ്പിന് ആവേശം പകരാൻ നരേന്ദ്ര മോദി എത്തുമ്പോൾ..വിജയം ഉറപ്പിച്ച് സ്ഥാനാർത്ഥികൾ..മുഖ്യന്റെ നെഞ്ചത്തൂടെ റോഡ് ഷോ.. ഒന്നര കിലോമീറ്റര്‍ ദൂരമാണ് റോഡ് ഷോ..


കേരള നിയമസഭാ തെരഞ്ഞടുപ്പിൽ 2011 ലെ തെരഞടുപ്പ് ഫലം ആവർത്തിക്കുമോ..? ഇത്തവണ ഭരണം ലഭിക്കാൻ എല്‍ഡിഎഫിനും യുഡിഎഫിനും നന്നായി വിയര്‍പ്പൊഴുക്കേണ്ടി വരും...


രഞ്ജിത്തിനെതിരെയുള്ള നീക്കങ്ങൾ... അതീവരഹസ്യമായിട്ടായിരുന്നു..സ്റ്റേഷനിലെത്തിച്ചപ്പോഴാണ് വിവരം പുറംലോകമറിഞ്ഞത്.. കൊച്ചി ഡിസിപിയുടെ പ്രത്യേക സ്‌ക്വാഡാണ് രഞ്ജിത്തിനെ അറസ്റ്റ് ചെയ്തത്...

ചോര തിളച്ച രാത്രി... മുന്‍ മിസ് കേരളയടക്കം 3 പേരുടെ മരണത്തിലെ ദുരൂഹതകള്‍ പുറത്താകുന്നു; ഇവരെ പിന്തുടര്‍ന്ന ഓഡി കാര്‍ ഓടിച്ച വ്യവസായിക്ക് പങ്കെന്ന് സൂചന; കാറിന്റെ ഉടമ സൈജു പൊലീസിന് കൊടുത്ത മൊഴികള്‍ കളവ്; എല്ലാം മാറി മറിയുന്നു

14 NOVEMBER 2021 09:52 AM IST
മലയാളി വാര്‍ത്ത

More Stories...

സംവിധായകന്‍ രഞ്ജിത്തിനെ അഴികള്‍ക്കുള്ളിലാക്കിയ ആ അര്‍ദ്ധരാത്രി ഓപ്പറേഷന്റെ അണിയറക്കഥകള്‍

40000 അടി ഉയരത്തിൽ കൂറ്റൻ വിമാനം ഇന്ധനം നിറയ്ക്കുന്ന കാഴ്ച;.! കോക്പിറ്റ് ചിത്രങ്ങളും പുറത്ത് ഒന്ന് ശ്രദ്ധ തെറ്റിയാൽ...

ബി ജെ പി ക്യാമ്പിന് ആവേശം പകരാൻ നരേന്ദ്ര മോദി എത്തുമ്പോൾ..വിജയം ഉറപ്പിച്ച് സ്ഥാനാർത്ഥികൾ..മുഖ്യന്റെ നെഞ്ചത്തൂടെ റോഡ് ഷോ.. ഒന്നര കിലോമീറ്റര്‍ ദൂരമാണ് റോഡ് ഷോ..

കേരള നിയമസഭാ തെരഞ്ഞടുപ്പിൽ 2011 ലെ തെരഞടുപ്പ് ഫലം ആവർത്തിക്കുമോ..? ഇത്തവണ ഭരണം ലഭിക്കാൻ എല്‍ഡിഎഫിനും യുഡിഎഫിനും നന്നായി വിയര്‍പ്പൊഴുക്കേണ്ടി വരും...

രഞ്ജിത്തിനെതിരെയുള്ള നീക്കങ്ങൾ... അതീവരഹസ്യമായിട്ടായിരുന്നു..സ്റ്റേഷനിലെത്തിച്ചപ്പോഴാണ് വിവരം പുറംലോകമറിഞ്ഞത്.. കൊച്ചി ഡിസിപിയുടെ പ്രത്യേക സ്‌ക്വാഡാണ് രഞ്ജിത്തിനെ അറസ്റ്റ് ചെയ്തത്...

കൊച്ചിയില്‍ മുന്‍ മിസ് കേരള ആന്‍സി കബീറും റണ്ണറപ്പുമടക്കം മൂന്നു പേര്‍ കാറപകടത്തില്‍ മരിച്ച സംഭവം മാറി മറിയുന്നു. അമിത വേഗത്തില്‍ കാറോടിച്ച് അപകടം ഉണ്ടായെന്ന് ആദ്യം വാര്‍ത്ത വന്നിരുന്നു. എന്നാല്‍ അത് മദ്യപിച്ച് വാഹനമോടിച്ചെന്നായി. ഇപ്പോഴത് വീണ്ടും മാറി മറിയുന്നു. ഇവരുടെ വാഹനത്തെ മറ്റൊരു വാഹനം പിന്തുടര്‍ന്നതും അപടകത്തിന് ശേഷവും ഈ വാഹനമെത്തി പരിശോധിച്ചതുമാണ് കാര്യങ്ങള്‍ മാറി മറിഞ്ഞത്.

കേസില്‍ ഇവരെ പിന്തുടര്‍ന്ന ഓഡി കാര്‍ ഓടിച്ച വ്യവസായിക്ക് പങ്കെന്ന് സൂചന. കാറിന്റെ ഉടമ കാക്കനാട് സ്വദേശി സൈജു പൊലീസിന് കൊടുത്ത മൊഴികള്‍ കളവാണെന്ന് തെളിഞ്ഞു. വഴിയില്‍ ഇയാളുമായി സംസാരിച്ച ശേഷമാണ് യുവതികള്‍ അമിത വേഗതയില്‍ പോയതെന്ന് കണ്ടെത്തി. ഇയാള്‍ക്കെതിരെ കേസെടുത്തിട്ടില്ല. ഡി.ജെ പാര്‍ട്ടി നടന്ന് ഫോര്‍ട്ട്‌കൊച്ചി നമ്പര്‍ 18 ഹോട്ടല്‍ ഉടമയുമായി സൈജുവിന് അടുത്ത ബന്ധമുണ്ടെന്നും സംശയിക്കുന്നു.

 



സൈജുവിനെ ഇന്നലെ മണിക്കൂറുകളോളം ചോദ്യം ചെയ്തു. ഹോട്ടലില്‍ അര്‍ദ്ധരാത്രി വരെ നീണ്ട ആഘോഷം കഴിഞ്ഞാണ് നാലംഗസംഘം നീല ഫോര്‍ഡ് ഫിഗോ കാറില്‍ പുറപ്പെട്ടത്. സൈജു പിന്തുടര്‍ന്നു. കുണ്ടന്നൂരില്‍ കാര്‍ തടഞ്ഞ് അന്‍സിയയുടെ സംഘവുമായി സംസാരിച്ചു. തുടര്‍ന്ന് യുവതികളും കൂട്ടുകാരും അമിതവേഗത്തില്‍ പോകുന്നത് സി.സി.ടി.വി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമായി.

സൈജു അപകട സ്ഥലത്തെത്തിയെങ്കിലും രക്ഷാപ്രവര്‍ത്തനത്തിനു മുതിരാതെ ഇടപ്പള്ളിയിലേക്ക് പോയി. അപ്പോള്‍ ബൈക്ക് റോഡില്‍ കിടക്കുന്നത് കണ്ടെങ്കിലും കാര്‍ ശ്രദ്ധയില്‍പ്പെട്ടില്ലെന്നാണ് ഇദ്ദേഹം പൊലീസിനോട് പറഞ്ഞത്. മദ്യലഹരിയില്‍ യാത്ര വേണ്ടെന്ന് സുഹൃത്തുക്കളോട് പറയാനാണ് പിന്തുടര്‍ന്നതെന്നും കുണ്ടന്നൂരില്‍ നിന്ന് മടങ്ങിയെന്നുമാണ് മൊഴി. എന്നാല്‍ സൈജു സുഹൃത്തല്ലെന്നാണ് അറസ്റ്റിലായ അബ്ദുള്‍ റഹ്മാന്‍ പൊലീസിനോട് വെളിപ്പെടുത്തിയത്. അബ്ദുള്‍ റഹ്മാന്റെ കസ്റ്റഡി അപേക്ഷ നാളെ പരിഗണിക്കും.

 



അന്വേഷണം ഹോട്ടലിലേക്കും ഉടമയിലേക്കും നീങ്ങിയിരിക്കുകയാണ്. അതേസമയം അന്വേഷണം തണുക്കുന്നതായും പരാതിയുണ്ട്. അപകട ദിവസം തന്നെ ഹോട്ടലിലെ ക്ലബ് 18 എന്ന ഡാന്‍സ് ഹാളിലെ സി.സി.ടി.വി ഹാര്‍ഡ് ഡിസ്‌ക് ഊരി ദൃശ്യങ്ങള്‍ നശിപ്പിച്ചിരുന്നു. ഇത് വീണ്ടെടുക്കാന്‍ ഉടമ വയലാറ്റ് റോയ് ജോസഫിന്റെ ഇടക്കൊച്ചി കണ്ണങ്ങാട്ടുള്ള വീട് പരിശോധിച്ചെങ്കിലും ഫലമുണ്ടായില്ല. ഡിസ്‌ക് മാറ്റിയ ജീവനക്കാരന്റെയും ഏറ്റുവാങ്ങിയ ഉടമയുടെ ഡ്രൈവറുടെയും മൊഴിയെടുത്തെങ്കിലും തുടര്‍നടപടിയില്ല. ഡിസ്‌ക് റോഡിലെ ചവറുകൂനയില്‍ കളഞ്ഞെന്നാണ് ഡ്രൈവറുടെ മൊഴി.

മരണമടയും മുമ്പ് മിസ് കേരളയും റണ്ണറപ്പും സുഹൃത്തുക്കള്‍ക്കൊപ്പം ഹോട്ടലിലെ താഴത്തെ നിലയിലെ ഹാളില്‍ രാത്രി 10.45ന് ബിയര്‍ കുടിക്കുന്നതിന്റെയും ഉല്ലസിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ പൊലീസ് പിടിച്ചെടുത്ത ഹാര്‍ഡ് ഡിസ്‌കിലുണ്ടെന്നാണ് സൂചന. അന്‍സി കബീറും അഞ്ജന ഷാജനും മുഹമ്മദ് ആഷിഖും അറസ്റ്റിലായ അബ്ദുള്‍ റഹ്മാനും ഉള്‍പ്പെടെ എട്ട് പേരാണ് ദൃശങ്ങളിലുള്ളത്. ഏറെ നേരം ഇവിടെ ചെലവിട്ട ശേഷമാണ് ഇവര്‍ യാത്രയായത്. ദൃശ്യങ്ങള്‍ മുഴുവന്‍ പൊലീസ് പരിശോധിച്ചിട്ടില്ല.

 



ഫോര്‍ട്ടുകൊച്ചി മുതല്‍ പാലാരിവട്ടം വരെ സ്വകാര്യ സ്ഥാപനങ്ങളിലെ ക്യാമറകളില്‍ നിന്ന് പൊലീസ് രണ്ടു കാറുകളുടെയും ദൃശ്യങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. ഹോട്ടല്‍ ഉടമ റോയ് ജോസഫിനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിട്ടുണ്ടെന്ന് കൊച്ചി സിറ്റി അസിസ്റ്റന്റ് കമ്മിഷണര്‍ വൈ. നിസാമുദ്ദീന്‍ പറഞ്ഞു. ഓഡി കാര്‍ ഇവരുടെ വാഹനത്തില്‍ തട്ടുകയോ മുട്ടുകയോ ചെയ്തിട്ടില്ല. ഇക്കാര്യങ്ങളടക്കം പരിശോധിച്ച് വരികയാണെന്നും അസിസ്റ്റന്റ് കമ്മിഷണര്‍ പറഞ്ഞു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഉന്നത സ്വാധീനമുള്ളയാള്‍ കൂടെയുണ്ടായിട്ടും  (7 minutes ago)

കലിപൂണ്ട് ഗള്‍ഫ് രാജ്യങ്ങള്‍  (22 minutes ago)

40000 അടി ഉയരത്തിൽ കൂറ്റൻ വിമാനം ഇന്ധനം നിറയ്ക്കുന്ന കാഴ്ച;.! കോക്പിറ്റ് ചിത്രങ്ങളും പുറത്ത് ഒന്ന് ശ്രദ്ധ തെറ്റിയാൽ...  (33 minutes ago)

മുഖ്യന്റെ നെഞ്ചത്തൂടെ റോഡ് ഷോ  (1 hour ago)

ഇക്കുറി 5 സീറ്റ് വരെ പ്രവചിക്കുന്നത്  (1 hour ago)

കാളിരാജ് IPS ന്റെ രഹസ്യ നീക്കം  (1 hour ago)

ഇടത് പക്ഷ മുന്നണിയിൽ സിപിഐയെക്കാൾ വലിയ വോട്ട് ബാങ്കുള്ള ഘടകകക്ഷിയായി എസ്ഡിപിഐ മാറി; എസ്ഡിപിഐയെയും ആർഎസ്എസിനെയും കൂട്ടുപിടിച്ച് എങ്ങനെയെങ്കിലും സർക്കാരുണ്ടാക്കാനാണ് പിണറായി വിജയന്റെ നേതൃത്വത്തിൽ ശ്രമിക  (2 hours ago)

പ്ലൈവുഡ് കമ്പനിയിൽ മോഷണക്കുറ്റം ആരോപിച്ച് യുവാവിനെ സംഘം ചേ‌ർന്ന് കൊലപ്പെടുത്തി....  (2 hours ago)

സംസ്ഥാനത്ത് ഏപ്രിൽ, മേയ് മാസങ്ങളിലെ റേഷൻവിഹിതം ഒരുമിച്ച് വാങ്ങാം... \  (2 hours ago)

  കാർ വഴിയോരത്ത് നിർത്തി അൻപത്തിരണ്ടുകാരൻ വനത്തിൽകയറി ജീവനൊടുക്കി...  (3 hours ago)

ഇ​ര​വി​കു​ളം ദേ​ശീ​യോ​ദ്യാ​നം ഇന്ന് തുറന്നു...  (3 hours ago)

കുവൈത്തിൽ അന്തരിച്ച കോഴിക്കോട് പേരാമ്പ്ര സ്വദേശി മൃതദേഹം നാട്ടിലേക്ക് ...   (3 hours ago)

ഗുരുവായൂർ ക്ഷേത്രത്തിൽ ഗുരുവായൂരപ്പനും ഉപദേവന്മാർക്കുമുള്ള ശുദ്ധികലശ ചടങ്ങുകൾ നാളെ തുടങ്ങും  (4 hours ago)

മനുഷ്യനെ വീണ്ടും ചന്ദ്രനിലെത്തിക്കുന്നതിനു മുന്നോടിയായുള്ള നാസയുടെ ആർട്ടെമിസ്-II ദൗത്യം  (4 hours ago)

സ്വർണ വിപണിയിൽ ഉണർവ്.... പവന് 1440 രൂപയുടെ വർദ്ധനവ്  (4 hours ago)

Malayali Vartha Recommends