ഇന്ത്യയിലെ ഏറ്റവും വലിയ സാഹിത്യ പുരസ്‌കാരങ്ങളിലൊന്നായ ജെ.സി.ബി പുരസ്‌കാരത്തിന് അര്‍ഹനായി എം.മുകുന്ദന്

ഇന്ത്യയിലെ ഏറ്റവും വലിയ സാഹിത്യ പുരസ്‌കാരങ്ങളിലൊന്നായ ജെ.സി.ബി പുരസ്‌കാരത്തിന് അര്‍ഹനായി എം.മുകുന്ദന്‍. ഡല്‍ഹി എന്ന നോവലിന്റെ ഇംഗ്ലീഷ് പരിഭാഷയായ ഡല്‍ഹി:എ സോളിലോക്കി എന്ന കൃതിക്കാണ് പുരസ്‌കാരം ലഭിച്ചത്.
ഇ.വി. ഫാത്തിമയും കെ. നന്ദകുമാറുമാണ് പരിഭാഷകര്‍. മുകുന്ദന് 25 ലക്ഷം രൂപയും പരിഭാഷകര്‍ക്ക് 10 ലക്ഷം രൂപയും ലഭിക്കും. അവാര്‍ഡ് ഡല്‍ഹി തെരുവുകളിലെ പാവപ്പെട്ടവര്‍ക്കായി സമര്‍പ്പിക്കുന്നുവെന്ന് എം. മുകുന്ദന്‍ പറഞ്ഞു.
ബെന്യാമിനും എസ്.ഹരീഷിനും ശേഷം ജെ.സി.ബി പുരസ്‌കാരം ലഭിക്കുന്ന മൂന്നാമത്തെ മലയാളിയാണ് മുകുന്ദന്‍. ഇന്ത്യയില്‍ സാഹിത്യരചനകള്‍ക്ക് ഏറ്റവും ഉയര്‍ന്ന സമ്മാനത്തുക നല്‍കുന്ന പുരസ്‌കാരം ഏര്‍പ്പെടുത്തിയിരിക്കുന്നത് ജെ.സി.ബി ലിറ്ററേച്ചര്‍ ഫൗണ്ടേഷനാണ്.
അതേസമയം 2018 ല്‍ ആദ്യ പുരസ്‌കാരം ലഭിച്ചത് ബന്യാമിനാണ്. ഇന്ത്യക്കാര്‍ ഇംഗ്ലീഷിലെഴുതിയതോ ഇന്ത്യന്‍ ഭാഷകളില്‍ നിന്ന് ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയതോ ആയ കൃതികളാണ് പരിഗണിക്കുന്നത്.
"
https://www.facebook.com/Malayalivartha






















