കേരള ലളിതകലാ അക്കാദമി നമ്മുടെ രാജ്യത്തെ അപമാനിക്കുന്ന കാര്‍ട്ടൂണിന് സമ്മാനം നല്‍കിയതെന്തിന്? ഇന്ത്യയെ കാവി പശുവാക്കിയ ലളിതകലാ അക്കാദമിക്ക് പിണറായിയുടെ അനുഗ്രഹം!

കേരള ലളിതകലാ അക്കാദമി നമ്മുടെ രാജ്യത്തെ അപമാനിക്കുന്ന കാര്‍ട്ടൂണിന് സമ്മാനം നല്‍കിയതെന്തിന്?
കേരളം ഇന്ത്യയില്‍ ഒരു സംസ്ഥാനമാണെന്ന വസ്തുത പോലും മറന്ന് ഇന്ത്യയെ അപമാനിക്കുന്ന കാര്‍ട്ടൂണിന് ലളിതകലാ അക്കാദമി എന്തിനാണ് അവാര്‍ഡ് നല്‍കിയത്?
രാജ്യ സ്‌നേഹികള്‍ ആവര്‍ത്തിക്കുകയാണ് ഈ ചോദ്യം. ഉത്തരം സിമ്പിള്‍. ഇപ്പോഴത്തെ അക്കാദമി ഭരണസമിതിക്ക് ഒരു ടേം കൂടി ഭരിക്കണം. അതിന് പിണറായി കനിയണം. അങ്ങനെ കനിയണമെങ്കില്‍ ബിജെപിയെ തെറി വിളിക്കണം.പ്രധാനമന്ത്രിയെയും നമ്മുടെ രാജ്യത്തെയും അപമാനിക്കണം. എങ്കില്‍ മാത്രമേ സംസ്ഥാന സര്‍ക്കാര്‍ സംപ്രീതരാവുകയുള്ളു.
രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരമേറ്റ് ആറുമാസം തികഞ്ഞു.എന്നിട്ടും അക്കാദമികളും സാംസ്‌കാരിക സ്ഥാപനങ്ങളും പുന:സംഘടിപ്പിച്ചില്ല. ഒരുടേം കൂടി ലഭിക്കാനുള്ള നെട്ടോട്ടത്തിനിടയിലാണ് ഇപ്പോഴത്തെ ഭരണ സമിതി.
കോവിഡ് ഉച്ചകോടിയില്‍ പങ്കെടുക്കുന്ന ഇന്ത്യയെ കാവിയുടുത്ത പശുവാക്കി ചിത്രീകരിച്ചുകൊണ്ടുള്ള അനൂപ് രാധാകൃഷ്ണന്റെ കാര്‍ട്ടൂണിനാണ് കേരള ലളിത കലാ അക്കാദമി അവാര്‍ഡ് നല്‍കിയത്. 2019-20 വര്‍ഷത്തെ കാര്‍ട്ടൂണ്‍ അവാര്‍ഡിലാണ് അനൂപ് രാധാകൃഷ്ണന്റെ ദേശവിരുദ്ധ പരാമര്‍ശം ഉള്‍ക്കൊള്ളുന്ന വിവാദ കാര്‍ട്ടൂണിന് ലളിത കലാ അക്കാദമിയുടെ പ്രത്യേക പരാമര്‍ശം നല്‍കി പുരസ്‌കാരം നല്‍കിയത്.
എആര്‍ എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന അനൂപ് രാധാകൃഷ്ണന്‍ കടുത്ത മോദി വിരുദ്ധനാണ്. ഇദ്ദേഹത്തിന്റെ റിഎ്ര് വ്യൂ എന്ന പേരില്‍ ട്വിറ്ററില്‍ പങ്കുവെയ്ക്കുന്ന കാര്‍ട്ടൂണുകളില്‍ കടുത്ത മോദി വിരുദ്ധതയുണ്ട്. ഇപ്പോള്‍ കേരള കാര്‍ട്ടൂണ്‍ അക്കാദമതി സെക്രട്ടറി കൂടിയാണ്.
ഇടതുപക്ഷ വീക്ഷണത്തെ പിന്തുണയ്ക്കുന്ന ബിജെപി വിരുദ്ധ കാര്‍ട്ടൂണുകളാണ് ഇക്കുറി അവാര്‍ഡിന് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. മികച്ച കാര്‍ട്ടൂണിനുള്ള അവാര്‍ഡ് നേടിയ ദിന്‍രാജിന്റെയും പ്രത്യേക ജൂറി പരാമര്‍ശം നേടിയ രതീഷ് രവിയുടെയും കാര്‍ട്ടൂണുകള്‍ ഇന്ത്യയുടെ അന്തസ്സ് ഇടിച്ചുതാഴ്ത്തുന്നവയാണെന്ന് വിമര്‍ശനമുണ്ട്. ദിന്‍രാജിന്റെ രാജാ മഹാരാജ എന്ന കാര്‍ട്ടൂണില്‍ മോദിയെ രാജയായും പ്രജയെ ദരിദ്രനായും ചിത്രീകരിക്കുന്നു. എയറിന്ത്യയെ ടാറ്റയ്ക്ക് വിറ്റതിനെ വിമര്‍ശിക്കുന്നതാണ് ഈ കാര്‍ട്ടൂണ്‍.
രാജ്യവിരുദ്ധ കാര്‍ട്ടൂണുകള്‍ക്ക് അവാര്‍ഡ് നല്‍കിയതിനെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ വിമര്‍ശിച്ചു. ഇന്ത്യ മോശമായി ചിത്രീകരിക്കുന്ന കാര്‍ട്ടൂണുകള്‍ക്ക് തെരഞ്ഞെടുത്ത് അവാര്‍ഡ് നല്‍കിയതിന് പിന്നില്‍ രാഷ്ട്രീയ അജണ്ടയുണ്ടെന്നും സുരേന്ദ്രന്‍ പറഞ്ഞു.
മുമ്പും ലളിതകലാ അക്കാദമി കാര്‍ട്ടൂണിന്റെ പേരില്‍ വിവാദമുണ്ടാക്കിയിട്ടുണ്ട്. എ.കെ.ബാലന്‍ സാംസ്‌കാരിക മന്ത്രിയായിരുന്നപ്പോഴാണ് അതുണ്ടായത്. അക്കാലത്ത്വിവാദ നായകനായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കുറിച്ച് വരച്ച കാര്‍ട്ടൂണിനായിരുന്നു അവാര്‍ഡ്. ഇത് ക്രൈസ്തവര്‍ക്കിടയില്‍ വന്‍ വിവാദമാ യി തീര്‍ന്നു.ഒരു ഘട്ടത്തില്‍ അക്കാദമി ചെയര്‍മാന്‍ രാജി വയ്ക്കുെമെന്ന് വരെ ശ്രുതിയുണ്ടായിരുന്നു. പക്ഷേ പതിയെ വിവാദം കെട്ടടങ്ങി. ഇതിലും അങ്ങനെ തന്നെ സംഭവിക്കുമെന്നാണ് അ ക്കാദമി കരുതുന്നത്.
ഏതായാലും അക്കാദമിക്ക് ഒരു താല്‍പര്യം മാത്രമാണുള്ളത്. അത് പിണറായിക്ക് ഇഷ്ടപ്പെടുക എന്നത് മാത്രമാണ്.
"
https://www.facebook.com/Malayalivartha























