കലിതുള്ളി പെരുമഴ; തലസ്ഥാനനഗരിയിൽ 33 ദുരിതാശ്വാസ ക്യാംപുകളിലായി 571 പേരെ മാറ്റിപ്പാര്‍പ്പിച്ചു, നെയ്യാര്‍, അരുവിക്കര, പേപ്പാറ ഡാമുകളുടെ എല്ലാ ഷട്ടറുകളും ഉയര്‍ത്തിയിരിക്കുന്നതിനാല്‍ സമീപവാസികള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടര്‍, കടല്‍ക്ഷോഭത്തെ തുടര്‍ന്ന് വിഴിഞ്ഞത്ത് മുപ്പതോളം ബോട്ടുകള്‍ പൂര്‍ണമായും തകര്‍ന്നു

തലസ്ഥാന നഗരിയിൽ കനത്ത മഴ മുന്നറിയിപ്പ് തുടരുകയാണ്. ഇന്നലെ രാത്രി മുതല്‍ മഴയ്ക്ക് അല്പം ശമനമുണ്ട് എങ്കിലും ഇടവിട്ട് മഴ തുടരുകയാണ്. കഴിഞ്ഞ ദിവസങ്ങളിലായി പെയ്ത മഴയിൽ മാത്രം തിരുവനന്തപുരത്ത് 33 ദുരിതാശ്വാസ ക്യാംപുകളിലായി 571 പേരെ മാറ്റിപ്പാര്‍പ്പിച്ചു. വിനോദ സഞ്ചാരവും ക്വാറി, മൈനിങ് പ്രവര്‍ത്തനങ്ങളും നിരോധിക്കുകയുണ്ടായി. മലയോര മേഖലകളിലേയ്ക്ക് അത്യാവശ്യത്തിനല്ലാതെ യാത്ര പാടില്ല എന്ന നിർദ്ദേശം നൽകിയിട്ടുണ്ട്. നെയ്യാര്‍, അരുവിക്കര, പേപ്പാറ ഡാമുകളുടെ എല്ലാ ഷട്ടറുകളും ഉയര്‍ത്തിയിരിക്കുന്നതിനാല്‍ സമീപവാസികള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടര്‍ അറിയിക്കുകയുണ്ടായി.
അതോടൊപ്പം തന്നെ തിരുവനന്തപുരം ജില്ലയില്‍ ഇന്നും മഴ കനക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത കനത്ത മഴയില്‍ വ്യാപക നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഗംഗയാറ് കരകവിഞ്ഞൊഴുകിയതിനെ തുടര്‍ന്ന് വിഴിഞ്ഞം ഹാര്‍ബര്‍ വെള്ളത്തിനടിയിലായി.
സംസ്ഥാനത്ത് കഴിഞ്ഞ ദിവസം പെയ്ത മഴ ഏറ്റവുമധികം ബാധിച്ചത് തിരുവനന്തപുരം ജില്ലയെയാണ്. വിവിധപ്രദേശങ്ങളില്‍ മണ്ണിടിഞ്ഞും പാറക്കൂട്ടങ്ങള്‍ പതിച്ചും നിരവധി വീടുകള്‍ തകരുകയുണ്ടായി. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. കടല്‍ക്ഷോഭത്തെ തുടര്‍ന്ന് വിഴിഞ്ഞത്ത് മുപ്പതോളം ബോട്ടുകള്‍ പൂര്‍ണമായും തകര്‍ന്നു. ഷെഡുകളില്‍ സൂക്ഷിച്ചിരുന്ന മത്സ്യബന്ധനഉപകരണങ്ങളും ഭാഗികമായി നശിച്ചു. വീടുകളില്‍ വെള്ളം കയറിയതിനാല്‍ ഇരുപതോളം കുടുംബങ്ങളെ ഇതിനോടകം തന്നെ മാറ്റിപ്പാര്‍പ്പിച്ചു.
അതേസമയം ജഗതിയിലെ കാരയ്ക്കാട് കോളനിയും വെള്ളത്തിനടിയിലായി. കിള്ളിയാര്‍ കരകവിഞ്ഞൊഴുകിയത് കാരണമാണ് പ്രദേശത്തെ വീടുകളില്‍ വെള്ളം കയറിയത്. മലയോരമേഖലയിലും മഴ നാശംവിതയ്ക്കുകയുണ്ടായി. കാട്ടാക്കടയില്‍ മണ്ണ് ഇടിഞ്ഞുവീണ് കനാല്‍ അടഞ്ഞു. വെള്ളം കരകവിഞ്ഞ് ഒഴുകി പ്രദേശത്തെ കൃഷിയിടങ്ങള്‍ മുങ്ങി. വരും മണിക്കൂറുകളിലും ജില്ലയില്‍ മഴ കനക്കുമെന്നാണ് മുന്നറിയിപ്പ് ലഭിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha























