തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ അച്ഛൻ മകനെ കുത്തി കൊലപ്പെടുത്തി! പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു.. നടുങ്ങിയ സംഭവം ഇങ്ങനെ...

വളരെ ഞെട്ടിക്കുന്ന വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്. നെയ്യാറ്റിൻകരയിൽ അച്ഛൻ മകനെ കുത്തിക്കൊന്ന സംഭവം നാടിനെ ഒന്നടങ്കം ഞെട്ടിയിരിക്കുകയാണ്.
പാതിരശ്ശേരി സ്വദേശി അരുൺ(32) ആണ് കൊല്ലപ്പെട്ടത്. പിതാവ് ശശിധരൻ നായരെ പൊലീസ് അറസ്റ്റ് ചെയ്തു. മദ്യ ലഹരിയിലുണ്ടായ വാക്കേറ്റമാണ് കൊലപാതകത്തിൽ കലാശിച്ചത്. ഇന്നലെ രാത്രി പന്ത്രണ്ട് മണിക്കായിരുന്നു സംഭവം.
പോലീസ് അന്വേഷണം ആരംഭിച്ചു. നാട്ടുകാരുൾപ്പെടെ നടുങ്ങിയിരിക്കുകയാണ് സംഭവത്തിന് പിന്നാലെ. ശശിധരൻ നായർ ദിവസവും മദ്യപിച്ച് എത്തിയ ശേഷം വീട്ടിൽ കലഹം പതിവായിരുന്നു.
അതുകൊണ്ട് തന്നെ കുടുംബ കലഹത്തിൽ നാട്ടുകാർ ഇടപെടാൻ പോകില്ലായിരുന്നു. കൊലപാതക ദിവസവും മദ്യപിച്ച് അടിയുണ്ടാക്കിയപ്പോൾ നാട്ടുകാർ ഇടപെടാൻ പോയില്ല. അതുകൊണ്ട് അരുണിന്റെ മരണവാർത്ത ആർക്കും തന്നെ ഉൾക്കൊള്ളാനായിട്ടില്ല.
https://www.facebook.com/Malayalivartha























