തീരാനൊമ്പരമായി മുഹമ്മദ് യമീന്റെ വേര്‍പാട്... വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുത്ത് മാതാവിന്റെയും സഹോദരിയുടെയും കൂടെ വീട്ടിലേക്ക് മടങ്ങിയ രണ്ടര വയസ്സുകാരന്റെ ദാരുണമരണം ഒരു നാടിനെയാകെ കണ്ണീരിലാഴ്ത്തി

തീരാനൊമ്പരമായി മുഹമ്മദ് യമീന്റെ വേര്‍പാട്... വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുത്ത് മാതാവിന്റെയും സഹോദരിയുടെയും കൂടെ വീട്ടിലേക്ക് മടങ്ങിയ രണ്ടര വയസ്സുകാരന്റെ ദാരുണമരണം ഒരു നാടിനെയാകെ കണ്ണീരിലാഴ്ത്തി.
അയല്‍വീട്ടിലെ വിവാഹം കഴിഞ്ഞ ശേഷമുള്ള സല്‍ക്കാരത്തിന് പോകാന്‍ രണ്ടര വയസ്സുകാരന്‍ ഉമ്മയുടെ മുന്നില്‍ പിടിവാശി കാണിച്ചപ്പോള്‍ കൊണ്ടുപോവാതിരിക്കാന്‍ ആ ഉമ്മയുടെ മനസ്സ് അനുവദിച്ചില്ല. അങ്ങനെ മാതാവ് സനയുടെയും സഹോദരി ഇസ ഫാത്തിമയുടെയും കൂടെ മുഹമ്മദ് യമീനും സല്‍ക്കാരത്തിന് പോവുകയായിരുന്നു.
യമീനടക്കം പതിനൊന്ന് പേര്‍ക്കാണ് ഭക്ഷണം കഴിച്ച് ദേഹാസ്വാസ്ഥ്യമനുഭവപ്പെട്ടത്. ഛര്‍ദിയും വയറിളക്കവും അനുഭവപ്പെട്ട മുഹമ്മദ് യമീനെ എളേറ്റില്‍ വട്ടോളിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. തുടര്‍ന്ന് നഗരത്തിലെ സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടിയെങ്കിലും ശനിയാഴ്ച വൈകുന്നേരത്തോടെ മരണം സംഭവിച്ചു.
"
https://www.facebook.com/Malayalivartha























