വായില്‍ തുണി തിരുകിയശേഷം കഴുത്ത് ഞെരിച്ച് അരുംകൊല! ചിന്നമ്മ താഴത്തെ നിലയിലും ജോര്‍ജ് മുകളിലെ നിലയിലുമായിരുന്നു ഉറങ്ങാന്‍ കിടന്നത്. രാവിലെ ഉറക്കം ഉണര്‍ന്ന് താഴെയെത്തിയപ്പോള്‍ ഭർത്താവ് കണ്ടത് ഭയാനകമായ കാഴ്ച! ഇരുട്ടിന്റെ മറവിൽ അടുക്കള വഴി എത്തിയ കൊലയാളികൾ ആരാണ്? നുണപരിശോധന കഴിഞ്ഞിട്ടും തുമ്പില്ല... ലോക്കൽ പോലിസിന്റെ അന്വേഷണം എങ്ങും എത്തായതോടെ കട്ടപ്പനയിലെ ദുരൂഹ കൊലപാതകത്തില്‍ അന്വേഷണം ഇനി ക്രൈംബ്രാഞ്ചിന്...

ഏഴ് മാസങ്ങൾക്ക് മുൻപായിരുന്നു കട്ടപ്പന കൊച്ചുതോവാളയില്‍ വീട്ടമ്മ ദൂരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ട വാർത്തകൾ പുറത്ത് വന്നത്. ലോക്കൽ പോലിസിന്റെ അന്വേഷണം എങ്ങും എത്തായതോടെ അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തിരിക്കുകയാണ്.
ക്രൈംബ്രാഞ്ച് സി.ഐ. ടി.എ.യൂനുസിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുക. ഏപ്രില്‍ എട്ടിനാണ് കൊച്ചുതോവാള കൊച്ചുപുരയ്ക്കല്‍ ജോര്‍ജിന്റെ ഭാര്യ ചിന്നമ്മ(60)യെ പുലര്‍ച്ചെ വീട്ടിലെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തിന് പിന്നാലെ 50ഓളം പേരുടെ മൊഴിഎടുത്തു.എന്നാല്‍ ഇതുവരെ പ്രതികളെ കുറിച്ചുള്ള സുചനകള്‍ ഒന്നും ലഭിച്ചിട്ടില്ല.
ചിന്നമ്മയെ ശ്വാസം മുട്ടിച്ച് കൊന്നതാണെന്ന് പോസ്റ്റുമോര്‍ട്ടത്തില്‍ വ്യക്തമായിട്ടുണ്ട്. വായില്‍ തുണി തിരുകിയശേഷം കഴുത്ത് ഞെരിച്ചായിരുന്നു കൊലപാതകം. തലച്ചോറില്‍ രക്തസ്രാവവും ഉണ്ടായി.കിടപ്പുമുറിയിലെ തറയില്‍ കമിഴ്ന്ന് കിടക്കുന്ന നിലയിലായിരുന്നു ചിന്നമ്മയുടെ മൃതദേഹം.
ചിന്നമ്മ താഴത്തെ നിലയിലും ജോര്‍ജ് മുകളിലെ നിലയിലുമായിരുന്നു ഉറങ്ങാന്‍ കിടന്നത്. രാവിലെ ഉറക്കം ഉണര്‍ന്ന് താഴെയെത്തിയപ്പോള്‍ ചിന്നമ്മ മരിച്ചുകിടക്കുകയായിരുന്നുവെന്നാണ് ജോര്‍ജിന്റെ മൊഴി.
ഭര്‍ത്താവ് ജോര്‍ജിനെ കട്ടപ്പന ഡിവൈ.എസ്.പി.യുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്യുകയും നുണപരിശോധനയ്ക്ക് വിധേയമാക്കുകയും ചെയ്‌തെങ്കിലും അന്വേഷണം മുന്നോട്ട് കൊണ്ടുപോകാനായില്ല. വീടിനുള്ളില്‍ നടന്ന ഫോറന്‍സിക് പരിശോധനയിലും സംശയകരമായൊന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല.
കേസുമായി ബന്ധപ്പെട്ട് പോലീസ് 40-ഓളം പേരെ ചോദ്യംചെയ്യുകയും സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിക്കുകയും ചെയ്തിരുന്നു. കേസന്വേഷണവുമായി ബന്ധപ്പെട്ട ഫയല്‍ കട്ടപ്പന ഡിവൈ.എസ്.പി. ക്രൈംബ്രാഞ്ച് സംഘത്തിന് കൈമാറി.
https://www.facebook.com/Malayalivartha























