Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

'ബഹുമുഖ പ്രതിഭകളാണ് ഇന്നത്തെ കുട്ടികളൊക്കെ. അവരുടെ വഴി തടസപ്പെടുത്താതിരിക്കുകയോ നമ്മുടെ ഇഷ്ടത്തിനനുസരിച്ച് മാത്രം തിരിച്ചു വിടാതിരിക്കുകയോ ചെയ്താൽ മതി, അവർ അത്ഭുതങ്ങൾ തീർത്തോളും. ഈ അടുത്ത കാലത്ത് എന്നെ ഞെട്ടിച്ച മൂന്ന് ശിശുക്കളെ പരിചയപ്പെടുത്താം..' ശിശുദിനത്തിൽ മനോജ് വെള്ളനാട് കുറിക്കുന്നു

14 NOVEMBER 2021 12:00 PM IST
മലയാളി വാര്‍ത്ത

More Stories...

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി

കെഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസ്; ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്; ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്ന് നിർദേശം

തിരുവള്ളൂരിലെ പെരിയപാളയത്ത് സ്വകാര്യ മത്സ്യ സംസ്കരണ ശാലയിൽ അമോണിയം ചോർച്ചയെ തുടർന്ന് വൻ ദുരന്തം

ഇന്ത്യയുടെ ആദ്യ പ്രധാന മന്ത്രി ജവഹർലാൽ നെഹ്റു ജനിച്ച ദിവസമാണ് നവംബർ 14. ഈ ദിനം നമ്മുടെ രാജ്യം എല്ലാ വർഷവും ശിശു ദിനം ആഘോഷിച്ചു പോരുന്നു. കുട്ടികൾ രാജ്യത്തിന്റെ വളർച്ചയ്ക്ക് വഹിക്കുന്ന പങ്ക് വലുതാണ് എന്ന് വിശ്വസിച്ചിരുന്ന വ്യക്തയായിരുന്നു ജവഹർലാൽ നെഹ്‌റു. കുട്ടികളോടുള്ള അദ്ദേഹത്തിന്റെ താൽപ്പര്യമാണ് ചാച്ചാജി എന്ന പേര് പോലും നേടിക്കൊടുത്തത്. ഈ സാഹചര്യത്തിൽ ഈ അടുത്ത കാലത്ത് എന്നെ ഞെട്ടിച്ച മൂന്ന് ശിശുക്കളെ പരിചയപ്പെടുത്തുകയാണ് ഡോ. മനോജ് വെള്ളനാട്

ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;

ശിശുദിനത്തിൽ, ഈ അടുത്ത കാലത്ത് എന്നെ ഞെട്ടിച്ച മൂന്ന് ശിശുക്കളെ (പ്രായം കൊണ്ട്) പരിചയപ്പെടുത്താം.

1. താത്വിക് ആർഷാ അഭിലാഷ്
പത്തു വയസുകാരൻ കരാട്ടെ ബ്ലാക് ബെൽറ്റ് ഹോൾഡർ. ഈ പ്രായത്തിൽ The dragon Summer എന്ന പേരിൽ ഒരു അടിപൊളി നോവലെഴുതിയ മിടുക്കൻ. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ വായിച്ചാസ്വദിക്കാൻ പറ്റിയ നല്ലൊരു ഫിക്ഷൻ. എഴുത്തുകാരിയും റേഡിയോ ജോക്കിയുമായ Aarsha Abhilash ന്റെ മകനാണ്. Really talented. പുസ്തകം ആമസോൺ കിൻഡിലിലും ലഭ്യമാണ്.

2. തീർത്ഥ ആർ ജെ Theertha R J
ഒരു എട്ടാം ക്ലാസ് വിദ്യാർത്‌ഥി 176 പേജുള്ള ഒരു നോവലെഴുതി എന്നത് തന്നെ അത്ഭുതമാണ്. The secrets of fairy garden എന്നാണ് പുസ്തകത്തിന്റെ പേര്. ഭാവിയിൽ വലിയ അത്ഭുതങ്ങൾ പ്രതീക്ഷിക്കാം. Adv Jayakumar Theertham ന്റെ മകളാണ്.

3. ശിവശങ്കരി ശ്യാം
ശിവശങ്കരി ഇപ്പോൾ +2 കഴിഞ്ഞിരിക്കുവാണ്. പരീക്ഷ കഴിഞ്ഞിരുന്ന സമയത്ത് 9 -ലും 10 -ലും ഒക്കെ പഠിക്കുമ്പോ എഴുതിയ കഥകളും കവിതകളും ഒക്കെ ചേർത്ത് ഒരു പുസ്തകമാക്കി, അതിനു വേണ്ട കിടിലം ചിത്രങ്ങളൊക്കെ വരച്ച്, കവർ പേജും ചെയ്ത് ആമസോണിൽ പ്രസിദ്ധീകരിച്ചു. പ്രസിദ്ധീകരിച്ചു കഴിഞ്ഞിട്ടാണ് വീട്ടുകാർ പോലും ഇതൊക്കെ അറിയുന്നതും വായിക്കുന്നതും. പുസ്തകത്തിന്റെ പേര് The Land And the C. പ്രായം നോക്കണ്ടാ, ഭാവന കൊണ്ടും ഭാഷ കൊണ്ടും അവളൊരു മുതിർന്ന എഴുത്തുകാരി തന്നെയാണ്. അധ്യാപകനും കാർട്ടൂണിസ്റ്റുമായ Syam Srinivas ന്റെ മകളാണ്.

ഈ മൂന്ന് പേരും എന്നെ അത്ഭുതപ്പെടുത്തുന്നത്, അവരുടെ പ്രായത്തിൽ ഞാനെന്തായിരുന്നു എന്ന് ചിന്തിക്കുമ്പോൾ കൂടിയാണ്. താത്വിക്കിന്റെ പ്രായത്തിൽ മര്യാദയ്ക്ക് കുട്ടിയും കോലും പോലും കളിക്കാൻ അറിയാത്ത, അതിൽ പോലും ശിശുവായിരുന്നു ഞാൻ. ബാലരമ പോലും വായിച്ചു തുടങ്ങീട്ടില്ല അന്ന്. തീർത്ഥ ഇംഗ്ലീഷ് നോവലെഴുതിയ പ്രായത്തിൽ ഇംഗ്ലീഷ് പരീക്ഷയിൽ തോറ്റ്, ഈ പഠിത്തമൊന്നും നമുക്ക് പറ്റിയ പണിയല്ലെന്ന് വിചാരിച്ചു നടക്കുവായിരുന്നു. ശിവശങ്കരി സ്വയം എഴുത്തുകാരിയും ചിത്രകാരിയും പ്രസാധകയുമായ പ്രായത്തിൽ എം ടിയെയും സിപ്പി പള്ളിപ്പുറത്തിനെയുമൊക്കെ വികലമായി അനുകരിച്ചു നടക്കുകയായിരുന്നു.

ബഹുമുഖ പ്രതിഭകളാണ് ഇന്നത്തെ കുട്ടികളൊക്കെ. അവരുടെ വഴി തടസപ്പെടുത്താതിരിക്കുകയോ നമ്മുടെ ഇഷ്ടത്തിനനുസരിച്ച് മാത്രം തിരിച്ചു വിടാതിരിക്കുകയോ ചെയ്താൽ മതി, അവർ അത്ഭുതങ്ങൾ തീർത്തോളും. നമ്മൾ കണ്ടു നിന്നാ മതി. ഈ 3 പേർ മാത്രമല്ല, വേറെയും ധാരാളം പ്രതിഭകൾ നമ്മുടെ ഇടയിലുണ്ട്. ഭാവിയിൽ എല്ലാവരും അവരവരുടെ ലോകങ്ങൾ കീഴടക്കട്ടെ എന്നാശംസിക്കുന്നു.
(ഈ പുസ്തകങ്ങൾ ലഭ്യമാവുന്ന ലിങ്കുകൾ കമന്റ് ബോക്സിൽ ഇട്ടേക്കാം. )
മനോജ് വെള്ളനാട്

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'  (8 hours ago)

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു  (8 hours ago)

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി  (8 hours ago)

യുഎഇയിൽ ചൊവ്വാഴ്ച മുതൽ വ്യാഴാഴ്ച വരെ മഴയ്ക്ക് സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു  (8 hours ago)

കെഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസ്; ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്; ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്ന് നിർദേശം  (8 hours ago)

തിരുവള്ളൂരിലെ പെരിയപാളയത്ത് സ്വകാര്യ മത്സ്യ സംസ്കരണ ശാലയിൽ അമോണിയം ചോർച്ചയെ തുടർന്ന് വൻ ദുരന്തം  (8 hours ago)

"പവർ കട്ട് അല്ല, കെ-കട്ടാണ്.. കെ-കട്ട് സമയത്ത് കെ-കാറ്റ് ബസ്റ്റാണ്… ഏത് ഡാഷ് മോനാണാവോ ഇവിടുത്തെ മുക്കിയ മന്ത്രി…!" രാഹുൽ മാങ്കൂട്ടത്തിന്റെ മുൻ പരിഹാസം ബൂമറാങ്ങാകുന്നു  (8 hours ago)

താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ സംഘടനക്കുള്ളിൽ നടന്ന നീക്കങ്ങളെക്കുറിച്ച് തുറന്നടിച്ച് ശ്വേത മേനോൻ  (9 hours ago)

വാടക വീട് അനാശ്യാസ കേന്ദ്രമായി പ്രവർത്തിച്ച് 'അതിഥി' തൊഴിലാളികൾ; പിന്നാലെ ആ കാര്യത്തിൽ തർക്കം; തലച്ചോറിന് പരിക്കേറ്റ് 27കാരന് ദാരുണാന്ത്യം  (9 hours ago)

എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് നിര്‍ജീവമായി മാറിയ പോലീസ് കംപ്ലയിന്റ് അതോറിറ്റിക്ക് പുതുജീവന്‍ നല്‍കും; തൂഫാന്‍- ദി നാര്‍ക്കോ ഹണ്ട്, 'പ്രോജക്ട് സീറോ' തുടങ്ങിയ ജനകീയ പദ്ധതികള്‍;ചീഫ് ഇന്‍വെസ്റ്റിഗേഷ  (9 hours ago)

പിണറയിയെ രക്ഷിച്ചത് ബിനീഷ് . ഒടുവിൽ ആ സത്യം തുറന്ന് പറഞ്ഞ് കോടിയേരി പുത്രൻ..!!  (9 hours ago)

കോടതിയുടെ 10 ദിവസത്തെ കാലാവധി കേരളം വിടാൻ വീണ. 29 ന് എത്തില്ല..!! വിജയൻ നേരിട്ടിറങ്ങും  (9 hours ago)

സംസ്ഥാനത്ത് ലോഡ്‌ഷെഡ്ഡിംഗ് തുടരുമെന്ന് തുടരുമെന്ന് സൂചിപ്പിച്ചു വൈദ്യുതി മന്ത്രി സണ്ണി ജോസഫ്  (9 hours ago)

Cochin-International-Airport- യാത്രക്കാരൻ നെടുമ്പാശ്ശേരിയിൽ പിടിയിൽ  (10 hours ago)

INDIA കരുതലോടെ ഇന്ത്യ  (10 hours ago)

Malayali Vartha Recommends