വളര്‍ത്തുനായ്ക്കളുടെ ആക്രമണം... കോഴിക്കോട് താമരശേരിയില്‍ റോഡ് സൈഡില്‍ നില്‍ക്കുകയായിരുന്ന വീട്ടമ്മയുടെ നേര്‍ക്ക് നായ്ക്കള്‍ ചാടി വീണു, ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റ വീട്ടമ്മ ആശുപത്രിയില്‍

വളര്‍ത്തുനായ്ക്കളുടെ ആക്രമണം... കോഴിക്കോട് താമരശേരിയില്‍ റോഡ് സൈഡില്‍ നില്‍ക്കുകയായിരുന്ന വീട്ടമ്മയുടെ നേര്‍ക്ക് നായ്ക്കള്‍ ചാടി വീണു, ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റ വീട്ടമ്മ ആശുപത്രിയില്‍. അമ്പായത്തോടാണ് സംഭവം നടന്നത്.
റോഡ് സൈഡില്‍ നില്‍ക്കുകയായിരുന്ന ഫൗസിയയുടെ ശരീരത്തിലേക്ക് നായ്ക്കള്‍ ചാടിവീഴുകയായിരുന്നു. ആക്രമണത്തില്‍ ഫൗസിയ റോഡില്‍ വീണു. ഇതോടെ നായ്ക്കള്‍ ഇവരുടെ മുഖത്തും ശരീരത്തിലും ആക്രമിച്ചു.ഫൗസിയയെ മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്.
നാട്ടുകാരെത്തിയാണ് ഫൗസിയയെ രക്ഷിച്ചത്. നാട്ടുകാര്‍ നായ്ക്കളെ വടികൊണ്ട് അടിച്ചുവെങ്കിലും അവ പിന്‍വാങ്ങിയില്ല. ഏറെ നേരത്തെ ശ്രമത്തിനു ശേഷമാണ് നായ്ക്കളുടെ ആക്രമണത്തില്‍ നിന്നും ഫൗസിയയെ രക്ഷിക്കാന്‍ നാട്ടുകാര്‍ക്ക് കഴിഞ്ഞത്.
സംഭവത്തില്‍ മൂന്ന് നായ്ക്കളുടെ ഉടമയായ റോഷനെ പോലീസ് കസ്റ്റഡിയിലെടുത്തു. നായ്ക്കള്‍ നേരത്തെയും ആളുകളെ ആക്രമിച്ചിട്ടുണ്ടെന്നാണ് നാട്ടുകാരുടെ ആരോപണം.
"
https://www.facebook.com/Malayalivartha























