മലപ്പുറം ജില്ലയിലെ അഞ്ച് പഞ്ചായത്തുകളിലെ ഉപതെരഞ്ഞെടുപ്പ്: പോളിങ് ഓഫീസര്‍മാര്‍ക്ക് 26ന് പരിശീലനം നല്കാൻ ഒരുങ്ങി അധികൃതർ
മലപ്പുറം ജില്ലയിലെ അഞ്ച് പഞ്ചായത്തുകളില്‍ ഡിസംബര്‍ ഏഴിന് നടക്കുന്ന ഉപതെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ തുടങ്ങിയതായി റിപ്പോർട്ട്. തിരുവാലി പഞ്ചായത്ത് ഏഴാം വാര്‍ഡായ കണ്ടമംഗലം (ജനറല്‍), ഊര്‍ങ്ങാട്ടിരി പഞ്ചായത്തിലെ അഞ്ചാം വാര്‍ഡായ വേഴക്കോട് (ജനറല്‍), കാലടി പഞ്ചായത്ത് ആറാം വാര്‍ഡായ ചാലപ്പുറം (വനിത), മക്കരപ്പറമ്പ് പഞ്ചായത്തിലെ ഒന്നാം വാര്‍ഡായ കാച്ചിനിക്കാട് പടിഞ്ഞാറ് (ജനറല്‍) പൂക്കോട്ടൂര്‍ പഞ്ചായത്തിലെ 14-ാം വാര്‍ഡായ ചീനിക്കല്‍ (ജനറല്‍) എന്നിവിടങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുക.
വോട്ടെടുപ്പ് ഡിസംബര്‍ ഏഴിനായതിനാല്‍ തന്നെ ഡിസംബര്‍ ആറിന് ഇ.വി.എമ്മുകളും അനുബന്ധ ഫോറങ്ങളും വിതരണം ചെയ്യുന്നതാണ്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിജ്ഞാപനവും വരണാധികാരി പുറപ്പെടുവിക്കുന്ന തെരഞ്ഞെടുപ്പ് നോട്ടീസും ഇന്ന് (നവംബര്‍12ന്) പരസ്യപ്പെടുത്തുകയും ചെയ്യും. നവംബര്‍ 19 ആണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിനുള്ള അവസാന തിയതി എന്നത്. നവംബര്‍ 20ന് നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന നടത്തുന്നതാണ്. നവംബര്‍ 22 ആണ് നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തിയതി.
അതേസമയ ഡിസംബര്‍ ഏഴിന് രാവിലെ ഏഴ് മുതല്‍ വൈകീട്ട് ആറു വരെയാണ് വോട്ടെടുപ്പ്. ഡിസംബര്‍ എട്ടിന് രാവിലെ 10 മുതല്‍ വോട്ടെണ്ണല്‍ ആരംഭിക്കുകയും ചെയ്യും. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പഞ്ചായത്തുകളിലെല്ലാം മാതൃകപെരുമാറ്റച്ചട്ടം നിലവില്‍ വന്നിട്ടുണ്ട്.
https://www.facebook.com/Malayalivartha























