വെള്ളക്കെട്ടില്‍ വീണ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം കണ്ണൂരിൽ

കണ്ണൂര്‍ ഇരിക്കൂറില്‍ വെള്ളക്കെട്ടില്‍ വീണ് മൂന്ന് വയസ്സുകാരന്‍ മരിച്ചു.പെടയാങ്കോട് കുഞ്ഞിപ്പള്ളിക്ക് സമീപത്തെ പാറമ്മല്‍ സജിദിന്‍റെ മകന്‍ നസല്‍ ആണ് മരിച്ചത്. വെള്ളം നിറഞ്ഞുകിടന്ന കുഴിയില്‍ മുറ്റത്ത് കളിച്ചു കൊണ്ടിരിക്കെയാണ് കുഞ്ഞ് വീണത്. കിണറിനായി കുഴിച്ച കുഴിയായിരുന്നു. മഴയെത്തുടര്‍ന്ന് കിണറിന്‍റെ പണി നിര്‍ത്തി വച്ചിരിക്കുകയായിരുന്നു.
കുട്ടിയെ കുഴിയില്‍ നിന്ന് പുറത്തെടുത്തെങ്കിലും ആശുപത്രിയില്‍ കൊണ്ടു പോകും വഴി മരിക്കുകയായിരുന്നു. മൃതദേഹം ആശുപത്രിയിലാണുള്ളത്. പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ വിട്ടുകൊടുക്കും.
https://www.facebook.com/Malayalivartha























