തൃശൂരിൽ മൂന്നു വയസ്സുള്ള കുട്ടിയെ ഒഴുക്കിൽപ്പെട്ടു കാണാതായി; വീടിനു സമീപത്തെ തോട്ടിൽ വീണ കുട്ടിക്കായി തെരച്ചിൽ തുടരുന്നു

തൃശൂർ വേളൂക്കര പട്ടേപ്പാടത്ത് മൂന്നു വയസ്സുള്ള കുട്ടിയെ ഒഴുക്കിൽപ്പെട്ടു കാണാതായി. അലങ്കാരത്തു പറമ്പിൽ ബെൻസിലിന്റേയും ബെൻസിയുടേയും മകൻ ആരോൺ ഹെവൻ (3) നെയാണ് കാണാതായത്. കുളിപ്പിക്കാനായി ഒരുക്കി നിർത്തിയ കുട്ടി വീട്ടിന് പുറത്തേക്ക് ഓടവെ സമീപത്തുള്ള തോട്ടിലേക്ക് കാൽ വഴുതി വീഴുകയായിരുന്നെന്ന് പ്രദേശവാസികൾ പറയുന്നു. കുട്ടിയെ രക്ഷിക്കാനായി അമ്മയും തോട്ടിലേക്ക് ചാടിയെങ്കിലും കുട്ടി ഒഴുകിപോവുകയായിരുന്നു. സംഭവസ്ഥലത്ത് ഫയർഫോഴ്‌സും നാട്ടുകാരും തെരച്ചിൽ തുടരുകയാണ്.
https://www.facebook.com/Malayalivartha























