കുടുംബ തർക്കം; രണ്ട് കുട്ടികളെ കൊലപ്പെടുത്തിയ ശേഷം യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു; ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു

പാലക്കാട് ഷൊർണ്ണൂരിൽ രണ്ട് കുട്ടികളെ കൊലപ്പെടുത്തിയ ശേഷം യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു. കൈഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മഞ്ഞങ്ങാട് പെരിയങ്കണ്ടത്തിൽ ദിവ്യയെയാണ് കുട്ടികളെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ചത്.
ഇന്ന് പുലർച്ചെയാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. നാലും ഒന്നും വയസുള്ള ആൺ കുട്ടികളെ കൊലപ്പെടുത്തിയാണ് യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. രാവിലെ കിടപ്പുമുറിയിലെത്തിയ ഭർത്താവ് വിനോദാണ് ദിവ്യയയെ കൈഞരമ്പ് മുറിച്ച നിലയിൽ കണ്ടെത്തിയത്. ദിവ്യയെ ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ കുട്ടികളെ അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു. കുട്ടികളെയും അമ്മയെയും ഷൊർണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്കും പിന്നീട് വാണിയങ്കുളത്തെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും മാറ്റിയെങ്കിലും കുട്ടികളുടെ ജീവൻ രക്ഷിക്കാനായില്ല. കൈഞരമ്പ് മുറിച്ചതിനൊപ്പം ദിവ്യ ഉറക്കഗുളികയും കഴിച്ചിരുന്നു. പിന്നീട് ഇവർ തൂങ്ങി മരിക്കാനും ശ്രമം നടത്തിയതായി കണ്ടെത്തി. ആശുപത്രിയിൽ നിരീക്ഷണത്തിലാണ് യുവതി.
ഇതിന് പിന്നാലെ വിനോദിന്റെ മുത്തശ്ശി അമ്മിണിയമ്മയും ആത്മഹത്യയ്ക്ക് ശ്രമിച്ചു. കുടുംബതർക്കമാണ് കൊലപാതകത്തിനും ആത്മഹത്യാ ശ്രമത്തിനുമുള്ള കാരണമെന്നാണ് പോലീസ് നൽകുന്ന സൂചന. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
https://www.facebook.com/Malayalivartha



























