സമൻസ് കൈമാറാനെത്തിയ പോലീസ് ഉദ്യോഗസ്ഥർ വളർത്തുനായയെ തല്ലികൊന്നു; പോലീസിനെതിരെ ആരോപണവുമായി വീട്ടുകാർ; സംഭവം എറണാകുളത്ത്

സമൻസ് കൈമാറാനെത്തിയ പോലീസ് ഉദ്യോഗസ്ഥർ വളർത്തുനായയെ തല്ലികൊന്നതായി ആരോപണം. എറണാകുളം ചെങ്ങമനാട് പോലിസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർക്കെതിരെയാണ് വീട്ടുകാർ ആരോപണവുമായി രംഗത്തെത്തിയത്. ചെങ്ങമനാട് സ്വദേശി മേരിയാണ് പോലീസിനെതിരെ രംഗത്തെത്തിയത്. മേരിയുടെ മകനെ അന്വേഷിച്ചെത്തിയ പോലീസ് സംഘം കുരച്ചെത്തിയ വളർത്തുനായയെ തടി കൊണ്ട് അടിച്ചതായി കുടുംബം പറയുന്നു. മർദ്ദനത്തെ തുടർന്ന് നയ മരണപ്പെടുകയായിരുന്നു.എന്നാൽ ആരോപണം വ്യാജമാണെന്ന് പോലീസ് പ്രതികരിച്ചു.
https://www.facebook.com/Malayalivartha























