കൊച്ചിയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

കൊച്ചിയിൽ കുണ്ടന്നൂർ പാലത്തിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. സംഭവത്തിൽ ആളപായമില്ല. വൈകിട്ട് അഞ്ചരയോടെയാണ് അപകടം സംഭവിച്ചത്. കാറിൽ അഞ്ചു കുട്ടികളടക്കം പത്തു യാത്രക്കാർ ഉണ്ടായിരുന്നു. കാറിന്റെ മുൻഭാഗത്തു നിന്നും പുകയുയരുന്നത് ശ്രദ്ധയിൽപ്പെട്ട യാത്രക്കാർ പുറത്തിറങ്ങുകയായിരുന്നു.
ഒന്നേകാൽ വർഷം മാത്രം പഴക്കമുള്ള റെനോ ഡ്രൈവർ വിഭാഗത്തിൽപ്പെട്ട വാഹനമാണ് കത്തിയത്. മൂന്ന് അഗ്നിശമ യൂണിറ്റുകൾ എത്തിയാണ് തീയണച്ചത്.
https://www.facebook.com/Malayalivartha



























