ചങ്ങനാശേരി പെരുന്ന സെന്റ് ആന്റണീസ് പള്ളിയിൽ മോഷണം: നേർച്ചപ്പെട്ടികൾ തകർത്ത് പണം കവർന്നു

ചങ്ങനാശേരി: പെരുന്നയിൽ ആരാധനാലയത്തിൽ മോഷണം. പെരുന്ന സെൻ്റ് ആൻ്റണീസ് പള്ളിയിയുടെ വാതിൽ തകർത്താണ് മോഷണം നടന്നത്. കഴിഞ്ഞ ദിവസം രാത്രി 11.30 ന് ശേഷമാണ് മോഷണം നടന്നതെന്നാണ് സൂചന. വാതിലിൻ്റെ ഓടാമ്പൽ തകർത്ത് വാതിലിനു കുറുക്കെ അകത്തു നിന്നും ഇട്ടിരുന്ന ഇരുമ്പുപട്ട നീക്കിയാണ് മോഷ്ട്ടാക്കൾ ഉള്ളിൽ കടന്നത്.
മാതാവിൻ്റയും അന്തോണിസ് പുണ്യവാൻ്റയും രൂപത്തിനു മുൻപിലുള്ള നേർച്ചപ്പെട്ടികളും പള്ളിയുടെ മുൻവശത്തുള്ള നേർച്ചപ്പെട്ടിയുടെയും താഴുകളും തകർന്നനിലയിലാണ്. 19000 രൂപ നഷ്ടപ്പെട്ടതായാണ് പ്രാഥമിക വിലയിരുത്തൽ. പള്ളിയുടെ സങ്കീർത്തിയിലും പരിസരത്തുമുള്ള മേശകളും അലമാരകളും കള്ളൻ തുറന്നു നോക്കിയിട്ടുണ്ട്. കുർബാനയ്ക്ക് ഉപയോഗിക്കുന്ന തിരുവസ്ത്രങ്ങൾ അലമാരയിൽ നിന്നും വെളിയിൽ ഇട്ട നിലയിലായിരുന്നു.മറ്റു വസ്തുക്കളൊന്നും മോഷണം പോയിട്ടില്ല.
പൊലീസ് നായ് മണം പിടിച്ച് പള്ളിയ്ക്ക് സമീപത്തുള്ള പഴയ ആയൂർവേദാശുപത്രിയ്ക്ക് അടുത്തുള്ള വീടിൻ്റെ മുൻവശം പോയി. ഈ ഭാഗത്തായി കഴിഞ്ഞ ദിവസം രാത്രി 9.30 ഓടെ ടീഷർട്ട് ധരിച്ച ഒരാളെ സംശയാസ്പദമായ രീതിയിൽ കണ്ടതായി നാട്ടുകാർ പറയുന്നു. പള്ളിയ്ക്ക് സമീപത്തുള്ള വീട്ടിലെ സി സി ടി വിയിൽ നിന്നും മോഷ്ടാവെന്ന് കരുതപ്പെടുന്ന ആളിന്റെ ദൃശ്യങ്ങൾ പോലീസിന് ലഭിച്ചു.
https://www.facebook.com/Malayalivartha


























