കുളിപ്പിക്കാനായി ഒരുക്കി നിർത്തിയ കുട്ടി അമ്മയുടെ കണ്ണ് വെട്ടിച്ച് വീട്ടിന് പുറത്തേക്കോടി; കുഞ്ഞിന്റെ കരച്ചിൽ കേട്ട് ഓടിയെത്തിയ അമ്മ കണ്ടത് ഹൃദയം നടുങ്ങുന്ന കാഴ്ച്ച; മകനെ രക്ഷിക്കാൻ ഒഴുക്കിലേക്ക് അമ്മ എടുത്തു ചാടിയെങ്കിലും സംഭവിച്ചത് മറ്റൊന്ന്;തോട്ടിലേക്ക് കാൽ വഴുതി വീണ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം

തൃശൂർ വേളൂക്കര പട്ടേപ്പാടത്ത് മൂന്നു വയസ്സുള്ള കുട്ടിയെ ഒഴുക്കിൽപ്പെട്ടു കാണാതായ കുട്ടിയുടെ മൃതദേഹം കണ്ടെടുത്തു. അലങ്കാരത്തു പറമ്പിൽ ബെൻസിലിന്റേയും ബെൻസിയുടേയും മകൻ ആരോൺ ഹെവൻ (3) നാണ് മരിച്ചത് . കുളിപ്പിക്കാനായി ഒരുക്കി നിർത്തിയ കുട്ടി വീട്ടിന് പുറത്തേക്ക് ഓടവെ സമീപത്തുള്ള തോട്ടിലേക്ക് കാൽ വഴുതി വീഴുകയായിരുന്നെന്ന് പ്രദേശവാസികൾ പറയുന്നു.
കുട്ടിയെ രക്ഷിക്കാനായി അമ്മയും തോട്ടിലേക്ക് ചാടിയെങ്കിലും കുട്ടി ഒഴുകിപോവുകയായിരുന്നു. സംഭവസ്ഥലത്ത് ഫയർഫോഴ്‌സും നാട്ടുകാരും തെരച്ചിൽ .നടത്തിയിരുന്നു.വിവരമറിയിച്ചതിനെ തുടര്‍ന്ന് ഇരിങ്ങാലക്കുട, ആളൂര്‍ പൊലീസിന്റെയും അഗ്നിശമനസേനയുടെയും നേതൃത്വത്തില്‍ തിരച്ചില്‍ നടത്തിയിരുന്നു .
തൃശൂരില്‍നിന്നും മുങ്ങല്‍ വിദ്ഗധരും തിരച്ചിലിനായി സ്ഥലത്തെത്തിയിരുന്നു .വളരെ ദാരുണമായ സംഭവമാണ് നടന്നിരിക്കുന്നത് .അതേസമയം ഇരിക്കൂറിൽ വെള്ളക്കെട്ടിൽ വീണ് മൂന്നുവയസ്സുകാരൻ മരിച്ചിരുന്നു . പെടയങ്ങാട് സ്വദേശി പി.സാജിദിന്റെ മകൻ നസൽ ആണ് മരിച്ചത്.
കളിക്കുന്നതിനിടെ കിണറിനായി കുഴിച്ച കുഴിയിലെ വെള്ളക്കെട്ടിൽ വീഴുകയായിരുന്നു. ഉടൻ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കഴിഞ്ഞ ദിവസങ്ങളിലെ മഴയിലാണ് കുഴിയിൽ വെള്ളക്കെട്ടുണ്ടായത്.
https://www.facebook.com/Malayalivartha


























