റെയില്‍വേ ട്രാക്കിലേക്ക് മണ്ണിടിഞ്ഞുവീണു; തിരുവനന്തപുരം-നാഗര്‍കോവില്‍ റൂട്ടില്‍ ഗതാഗത സ്‌തംഭനം തുടരും

മണ്ണിടിച്ചിലും വെളളക്കെട്ടും കാരണം ട്രെയിന്‍ ഗതാഗതം നിലച്ച തിരുവനന്തപുരം-നാഗര്‍കോവില്‍ റൂട്ടില്‍ ഇന്ന് വീണ്ടും മണ്ണിടിച്ചില്‍. പാറശാലയിലാണ് ഇന്ന് മണ്ണിടിച്ചിലുണ്ടായത്. മുന്‍പ് മണ്ണിടിച്ചിലുണ്ടായത് നീക്കം ചെയ്‌തു വരുന്നതിനിടെയാണ് ഇന്ന് വീണ്ടും മണ്ണിടിഞ്ഞത്.ശനിയാഴ്‌ച കനത്ത മഴയില്‍ തമിഴ്‌നാട്ടിലെ ഇരണിയലില്‍ അഞ്ചിടത്ത് മണ്ണിടിഞ്ഞിരുന്നു. ഇതിനെ തുടര്‍ന്ന് ഇതുവഴി ട്രെയിന്‍ ഗതാഗതം നിലച്ചിരുന്നു. ഇവിടെ ട്രാക്കില്‍ വെളളവും കയറിയിട്ടുണ്ട്.
ഈ പാതയില്‍ പലയിടത്തും മണ്ണ് അടര്‍ന്നിരിക്കുകയാണ്. ഇത് നീക്കം ചെയ്‌താലേ ഗതാഗതം പുനസ്ഥാപിക്കാനാകൂ. എന്നാല്‍ നീക്കം ചെയ്യുന്നതിനിടെയാണ് പുതുതായി മണ്ണിടിച്ചില്‍ ഇപ്പോഴുണ്ടായത്. ഇതുവരെ അഞ്ചോളം ട്രെയിനുകള്‍ പൂര്‍ണമായും റദ്ദാക്കുകയും അഞ്ചെണ്ണം ഭാഗികമായി റദ്ദാക്കുകയും ചെയ്‌തിട്ടുണ്ട്. ഒരുമീറ്ററോളം ഉയരത്തിലാണ് ഇവിടങ്ങളില്‍ വെളളക്കെട്ട് ഉളളത്.
https://www.facebook.com/Malayalivartha























