തിരുവള്ളൂരിലെ ഇന്ത്യന്‍ ഓയില്‍ പെട്രോള്‍ പമ്പില്‍ വന്‍ തീപിടിത്തം; നാട്ടുകാരുടെയും അഗ്നി രക്ഷാ സേനയുടെയും അവസരോചിത ഇടപെടലിൽ ഒഴിവായത് വൻ ദുരന്തം

കോഴിക്കോട് തിരുവള്ളൂരിലെ ഇന്ത്യന്‍ ഓയില്‍ പെട്രോള്‍ പമ്പില്‍ വന്‍ തീപിടിത്തം .ഞായറാഴ്ച് വൈകുന്നേരം ആറരയോടുകൂടിയാണ് തിരുവള്ളൂര്‍ ടൗണിലെ ഇന്ത്യന്‍ ഓയില്‍ പെട്രോള്‍ പമ്പിന്റെ മുന്‍ഭാഗത്ത് സ്ഥാപിച്ച സൈന്‍ ബോര്‍ഡില്‍ തീ ആളി പടര്‍ന്നത്.
പമ്പ് ജീവനക്കാരുടെയും നാട്ടുകാരുടെയും അഗ്നി രക്ഷാ സേനയുടെയും അവസരോചിത ഇടപെടല്‍ കാരണം പെട്രോള്‍ നിറക്കുന്ന ഭാഗത്തേക്ക് തീ പടര്‍ന്നു പിടിക്കാതെ വന്‍ ദുരന്തം ഒഴിവായി. അപകട സമയത്ത് നിരവധി വാഹനങ്ങള്‍ ഇന്ധനം നിറക്കാന്‍ വേണ്ടി പെട്രോള്‍ പമ്പിലുണ്ടായിരുന്നു.
പെട്രോള്‍ പമ്പിന്റെ ലൈറ്റ് ഘടിപ്പിച്ച സൈന്‍ ബോര്‍ഡില്‍ നിന്ന് വൈദ്യുതി ഷോര്‍ട്ട് സര്‍ക്യൂട്ട് ഉണ്ടായതാണ് തീ പിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. വടകരയില്‍ നിന്നെത്തിയ അഗ്നിരക്ഷാ സേനയുടെ നേതൃത്വത്തില്‍ പമ്ബ് ജീവനക്കാരും ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് ഏറെ ശ്രമകരമായി തീയണച്ചു. ഒന്നരമണിക്കൂറിലേറെ നീണ്ട പരിശ്രമത്തിലൂടെ രാത്രി എട്ടുമണിയോടെയാണ് തീ കെടുത്തിയത്.
https://www.facebook.com/Malayalivartha






















