ഒരു രാഷ്ട്രത്തിന്റെ ഏറ്റവും വലിയ സമ്പത്ത് കുട്ടികളാണ്;നാളത്തെ പൗരൻമാരായ അവരുടെ ഭാഗഥേയത്തിലൂടെയാണ് ആ നാടിന്റെ ചരിത്രം ഭാവിയിൽ രേഖപ്പെടുത്തേണ്ടി വരിക;ശിശുദിനാശംസകള്‍ നേർന്ന് ഐ ബി സതീഷ് എം എൽ എയും ആരോഗ്യമന്ത്രി വീണും ജോർജ്ജും

ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്റെ ജൻമദിനമാണ് നമ്മൾ കുട്ടികളുടെ ദിനമായി ആചരിക്കുന്നതെന്ന് കാട്ടാക്കട എം എൽ എ ഐ ബി സതീഷ്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ; ഇന്ന് നവംബർ 14 കുട്ടികളുടെ ദിനം. ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്റെ ജൻമദിനമാണ് നമ്മൾ കുട്ടികളുടെ ദിനമായി ആചരിക്കുന്നത്.
ഒരു രാഷ്ട്രത്തിന്റെ ഏറ്റവും വലിയ സമ്പത്ത് കുട്ടികളാണ്. നാളത്തെ പൗരൻമാരായ അവരുടെ ഭാഗഥേയത്തിലൂടെയാണ് ആ നാടിന്റെ ചരിത്രം ഭാവിയിൽ രേഖപ്പെടുത്തേണ്ടി വരിക. കളിചിരികൾ നിറഞ്ഞ സന്തോഷപ്രദമായ ഒരു ബാല്യം കുഞ്ഞുങ്ങൾക്കായി കരുതിവക്കുക എന്നതാവും ഇന്ന് അവർക്കായി നമുക്ക് ചെയ്യുവാനാകുന്ന ഏറ്റവും വലിയ കാര്യം.
കുഞ്ഞുങ്ങൾ വളരുന്നതോടൊപ്പം കൃത്യമായ സാമൂഹിക -ജനാധിപത്യബോധവും അവരിലേക്ക് പകർന്ന് അവരുടെ ഉള്ളടരുകളെ ദൃഢപ്പെടുത്താനുമാകണം. ആകാശമാകണം അവരുടെ ചിന്തകളുടെ അതിര്.
ഈ ഭൂമിയിലെ ഏല്ലാത്തിനെയും ഉൾക്കൊള്ളുന്ന വിശാലഭൂമികയാകണം മുതിരുമ്പോൾ അവരുടെ മനസ്. ഇന്നേ അതിനുതകുന്ന ചിന്തകളും ആശയങ്ങളും അവരിലേക്കെത്തിക്കുകയാണ് മുതിർന്നവരുടെ ദൗത്യം. നമ്മുടെ കുഞ്ഞുങ്ങൾ ചിരിക്കട്ടെ ......ഒപ്പം ചിന്തിക്കട്ടെ.....ശിശുദിനാശംസകൾ ..... ഐ.ബി സതീഷ്
ആരോഗ്യമന്ത്രി വീണ ജോർജ്ജും ശിശുദിനാശംസകള്‍ നേർന്നിരുന്നു .മന്ത്രിയുടെ വാക്കുകൾ ഇങ്ങനെ; കുട്ടികള്‍ രാജ്യത്തിന്റെ സമ്പത്താണ്. കുട്ടികള്‍ക്ക് സ്‌നേഹവും കരുതലും സംരക്ഷണവും നാം ഉറപ്പാക്കേണ്ടതാണ്. കുട്ടികള്‍ക്കെതിരായ എല്ലാതരത്തിലുള്ള അതിക്രമങ്ങളും തടയേണ്ടതാണ്.കുട്ടികള്‍ക്കെതിരായ ഏതെങ്കിലും തരത്തിലുള്ള അതിക്രമങ്ങളുണ്ടായാല്‍ അതിലുള്‍പ്പെട്ടവര്‍ക്കെതിരെ കര്‍ശനമായ നടപടികള്‍ തന്നെ സ്വീകരിക്കും.
സമൂഹത്തിന്റെ പൊതു ബോധവും ഇതിനെതിരെ ഉയരേണ്ടതാണ്. കുട്ടികളുടെ ക്ഷേമം ഉറപ്പാക്കുക എന്നതാണ് വനിത ശിശുവികസന വകുപ്പിന്റെ ലക്ഷ്യം. ഇതിനായി നിരവധി പദ്ധതികളാണ് വകുപ്പ് നടപ്പിലാക്കി വരുന്നത്. എല്ലാ കുട്ടികള്‍ക്കും ഹൃദയം നിറഞ്ഞ ശിശുദിനാശംസകള്‍.
https://www.facebook.com/Malayalivartha






















