Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

ഇന്ന് ശബരിമല തുറക്കുമ്പോള്‍... ഇന്ന് ശബരിമല നട തുറക്കുമ്പോള്‍ ഭക്തര്‍ക്ക് ഇരുട്ടടിയായി കനത്ത മഴ; പമ്പയില്‍ ശക്തമായ കുത്തൊഴുക്കായതിനാല്‍ പമ്പാസ്‌നാനത്തിന് വിലക്ക്; ശബരിമല തീര്‍ഥാടകര്‍ക്ക് നിയന്ത്രണം; തീര്‍ത്തിട്ടും തീരാത്ത ശാപമായി ശബരിമല

15 NOVEMBER 2021 08:52 AM IST
മലയാളി വാര്‍ത്ത

More Stories...

സങ്കടക്കാഴ്ചയായി... ആലക്കോട് പൈതൽമലയിൽ ഇടിമിന്നലേറ്റ് യുവതിക്ക് ദാരുണാന്ത്യം‌  

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി

കെഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസ്; ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്; ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്ന് നിർദേശം

യുവതീ പ്രവേശന വിവാദവും പ്രളയവും കോവിഡും സൃഷ്ടിച്ച പ്രതിസന്ധികള്‍ നിമിത്തം രണ്ടുവര്‍ഷത്തെ ഇടവേളക്കുശേഷമാണ് ശബരിമല തീര്‍ഥാടനം ഇന്ന് പുനരാരംഭിക്കുകയാണ്. മണ്ഡലകാലത്തിന് തുടക്കംകുറിച്ച് ശബരിമലയില്‍ ഇന്ന് വൈകുന്നേരം നട തുറക്കും.

പക്ഷെ തീര്‍ത്തിട്ടും തീരാത്ത ശാപമായി മലകയറ്റം മാറുകയാണ്. യുവതീ പ്രവേശന വിവാദത്തിന് ശേഷം ഇതുവരേയും മര്യാദയ്ക്ക് ശബരിമല ദര്‍ശനം ഭക്തര്‍ക്ക് സാധ്യമായിട്ടില്ല.

കനത്ത മഴ തുടരുന്നതിനാല്‍ അടുത്ത മൂന്നു നാല് ദിവസങ്ങളില്‍ ആളുകളുടെ എണ്ണം നിയന്ത്രിക്കാന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന യോഗം തീരുമാനിച്ചു. ശബരിമല നട തുറക്കുമ്പോള്‍ കൂടുതല്‍ തീര്‍ഥാടകര്‍ പ്രവേശിക്കുന്നത് ഇപ്പോഴുള്ള അവസ്ഥയില്‍ പ്രയാസം സൃഷ്ടിക്കും. മഴ ശക്തമായതിനാല്‍ നദിയില്‍ കലക്കവെള്ളമാണുള്ളത്. കുടിവെള്ളത്തിന്റെയും കുളിക്കാനുള്ള വെള്ളത്തിന്റെയും ലഭ്യതയില്‍ കുറവു വരും.

ജലനിരപ്പ് അപകടകരമായതിനാല്‍ പമ്പാസ്‌നാനം അനുവദിക്കില്ല. മറ്റ് കുളിക്കടവുകളിലും ഇറങ്ങരുത്. സ്‌പോട്ട് ബുക്കിംഗ് നിര്‍ത്തും. ആളുകളുടെ എണ്ണം നിയന്ത്രിക്കാന്‍ വെര്‍ച്വല്‍ ക്യൂ വഴി ബുക്ക് ചെയ്തവര്‍ക്ക് തീയതി മാറ്റി നല്‍കുന്ന കാര്യം പരിഗണിക്കും.

അതേസമയം ഭക്തരെ വരവേല്‍ക്കാന്‍ പമ്പയും സന്നിധാനവും ഒരുങ്ങി. ചൊവ്വാഴ്ച മുതല്‍ ഭക്തര്‍ക്ക് ദര്‍ശനം അനുവദിക്കും. മഴ ശക്തമായതിനാല്‍ ആദ്യ നാലുദിവസം വളരെ കുറച്ച് ഭക്തരെ മാത്രമേ കടത്തിവിടൂ. പമ്പയില്‍ ഒഴുക്ക് ശക്തമായതിനാല്‍ പമ്പാസ്‌നാനം ആദ്യ ദിവസങ്ങളില്‍ അനുവദിക്കില്ല. തിങ്കളാഴ്ച മുതല്‍ മഴ കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഡിസംബര്‍ 26നാണ് മണ്ഡലപൂജ, മകരവിളക്ക് ജനുവരി 14ന്. തിങ്കളാഴ്ച വൈകീട്ട് അഞ്ചിന് ക്ഷേത്രതന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ സാന്നിധ്യത്തില്‍ ക്ഷേത്ര മേല്‍ശാന്തി വി.കെ. ജയരാജ് പോറ്റി ക്ഷേത്രനട തുറന്ന് ദീപങ്ങള്‍ തെളിക്കും. തുടര്‍ന്ന് മേല്‍ശാന്തി ഉപദേവത ക്ഷേത്രനടകളും തുറന്ന് ദീപങ്ങള്‍ തെളിക്കും. പിന്നീട് പതിനെട്ടാം പടിക്ക് മുന്നിലെ ആഴിയില്‍ അഗ്‌നി പകരും.

ദിനേന 30,000 പേരെ ദര്‍ശനത്തിന് അനുവദിക്കാനാണ് തീരുമാനം. വെര്‍ച്വല്‍ ക്യൂ വഴി ബുക്ക് ചെയ്തവര്‍ക്കാണ് ദര്‍ശന അനുമതി. കോവിഡ് രണ്ട് ഡോസ് വാക്‌സിന്‍ എടുത്തതിന്റെയോ അല്ലാത്തവര്‍ക്ക് ആര്‍.ടി പി.സി.ആര്‍ നെഗറ്റിവാണെന്നുള്ളതിന്റെയോ സര്‍ട്ടിഫിക്കറ്റ് ഉണ്ടാകണം. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും പത്തനംതിട്ട ജില്ല ഭരണകൂടവും വിവിധ വകുപ്പുകളും ചേര്‍ന്ന് മഴയെ അതിജീവിച്ചും അനിവാര്യ ക്രമീകരണങ്ങള്‍ ഭക്തര്‍ക്ക് ഒരുക്കി. കെ.എസ്.ആര്‍.ടി വിവിധ ഡിപ്പോകളില്‍നിന്ന് സര്‍വിസ് നടത്തും. ഭക്തരുടെ വാഹനങ്ങള്‍ നിലക്കല്‍ വരെ മാത്രമാണ് അനുവദിക്കുക. അവിടെ നിന്ന് പമ്പയിലേക്ക് പോകാന്‍ കെ.എസ്.ആര്‍.ടി ബസുണ്ട്. പമ്പയില്‍ വാഹന പാര്‍ക്കിങ് അനുവദിക്കില്ല.

കനത്ത മഴയെ തുടര്‍ന്ന് ജലനിരപ്പ് വീണ്ടും അപകട നിലയോട് അടുത്തെങ്കിലും പമ്പ, അച്ചന്‍കോവില്‍, മണിമല നദികളില്‍ പ്രളയത്തിനു സാധ്യതയില്ലെന്ന് കേന്ദ്ര ജല കമ്മിഷനുമായി ബന്ധപ്പെട്ട ഹൈഡ്രോമെറ്റ് വിഭാഗം വ്യക്തമാക്കി. മൂന്നു നദികളിലും രാത്രിയോടെ ജലനിരപ്പ് ഉയരുമെങ്കിലും രാവിലെ കുറഞ്ഞേക്കും. കുട്ടനാട് മേഖലയില്‍ നേരിയ പ്രളയഭീഷണി തുടരും.

തീവ്രമഴയ്ക്കു സാധ്യതയില്ലെന്നു കാലാവസ്ഥാ വിഭാഗം നല്‍കുന്ന സൂചന വിവിധ ജില്ലകള്‍ക്ക് ആശ്വാസം പകരുന്നു. ഞായറാഴ്ചത്തെ ഓറഞ്ച് അലര്‍ട്ട് പത്തനംതിട്ട ഉള്‍പ്പെടെ തെക്കന്‍ ജില്ലകളില്‍ യെലോ അലര്‍ട്ടാക്കി കുറച്ചിട്ടുണ്ട്. ശക്തി കുറഞ്ഞ മഴ ഇടയ്ക്കു പെയ്യാനുള്ള സാധ്യതയാണ് യെലോ അലര്‍ട്ട്. മഴ പെട്ടന്ന് കുറഞ്ഞ് ശബരിമല തീര്‍ത്ഥാടനം പഴയത് പോലെയാക്കണേയെന്നാണ് അയ്യപ്പനോടുള്ള പ്രാര്‍ത്ഥന. സ്വാമി ശരണം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തൊഴിൽ വിജയവും കുടുംബത്തിൽ മംഗള കർമ്മങ്ങളും! വൃശ്ചികം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (24 minutes ago)

സങ്കടക്കാഴ്ചയായി... ആലക്കോട് പൈതൽമലയിൽ ഇടിമിന്നലേറ്റ് യുവതിക്ക് ദാരുണാന്ത്യം‌    (47 minutes ago)

അമേരിക്കയും ഇറാനും തമ്മിലുള്ള ചരിത്രപ്രധാനമായ ചർച്ചകളുടെ ആദ്യഘട്ടം സ്വിറ്റ്സർലൻഡിലെ ജനീവയിൽ പൂർത്തിയായി  (1 hour ago)

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'  (11 hours ago)

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു  (11 hours ago)

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി  (11 hours ago)

യുഎഇയിൽ ചൊവ്വാഴ്ച മുതൽ വ്യാഴാഴ്ച വരെ മഴയ്ക്ക് സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു  (11 hours ago)

കെഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസ്; ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്; ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്ന് നിർദേശം  (11 hours ago)

തിരുവള്ളൂരിലെ പെരിയപാളയത്ത് സ്വകാര്യ മത്സ്യ സംസ്കരണ ശാലയിൽ അമോണിയം ചോർച്ചയെ തുടർന്ന് വൻ ദുരന്തം  (11 hours ago)

"പവർ കട്ട് അല്ല, കെ-കട്ടാണ്.. കെ-കട്ട് സമയത്ത് കെ-കാറ്റ് ബസ്റ്റാണ്… ഏത് ഡാഷ് മോനാണാവോ ഇവിടുത്തെ മുക്കിയ മന്ത്രി…!" രാഹുൽ മാങ്കൂട്ടത്തിന്റെ മുൻ പരിഹാസം ബൂമറാങ്ങാകുന്നു  (11 hours ago)

താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ സംഘടനക്കുള്ളിൽ നടന്ന നീക്കങ്ങളെക്കുറിച്ച് തുറന്നടിച്ച് ശ്വേത മേനോൻ  (11 hours ago)

വാടക വീട് അനാശ്യാസ കേന്ദ്രമായി പ്രവർത്തിച്ച് 'അതിഥി' തൊഴിലാളികൾ; പിന്നാലെ ആ കാര്യത്തിൽ തർക്കം; തലച്ചോറിന് പരിക്കേറ്റ് 27കാരന് ദാരുണാന്ത്യം  (11 hours ago)

എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് നിര്‍ജീവമായി മാറിയ പോലീസ് കംപ്ലയിന്റ് അതോറിറ്റിക്ക് പുതുജീവന്‍ നല്‍കും; തൂഫാന്‍- ദി നാര്‍ക്കോ ഹണ്ട്, 'പ്രോജക്ട് സീറോ' തുടങ്ങിയ ജനകീയ പദ്ധതികള്‍;ചീഫ് ഇന്‍വെസ്റ്റിഗേഷ  (11 hours ago)

പിണറയിയെ രക്ഷിച്ചത് ബിനീഷ് . ഒടുവിൽ ആ സത്യം തുറന്ന് പറഞ്ഞ് കോടിയേരി പുത്രൻ..!!  (12 hours ago)

കോടതിയുടെ 10 ദിവസത്തെ കാലാവധി കേരളം വിടാൻ വീണ. 29 ന് എത്തില്ല..!! വിജയൻ നേരിട്ടിറങ്ങും  (12 hours ago)

Malayali Vartha Recommends