തൃശൂര്‍ വേളൂക്കരയില്‍ കളിക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ട് കാണാതായ മൂന്നു വയസ്സുകാരന്റെ മൃതദേഹം കണ്ടെത്തി...

തൃശൂര്‍ വേളൂക്കരയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ മൂന്നു വയസ്സുകാരന്റെ മൃതദേഹം കണ്ടെത്തി. പട്ടയപ്പാടം സ്വദേശി ബെന്‍സിലിന്റെ മകന്‍ ആരോം ഹെലനാണ് മരിച്ചത്. കളിക്കുന്നതിനിടെ തോട്ടില്‍ വീണ് കാണാതാകുകയായിരുന്നു.
രാവിലെ 11.30ഓടെയാണ് സംഭവമുണ്ടായത്. കുളിക്കാനായി കുട്ടിയെ മുറ്റത്തേക്ക് ഇറക്കിയപ്പോഴാണ് അപകടം ഉണ്ടായത്. കുട്ടി ഓടിക്കളിക്കുന്നതിനിടയില്‍ സമീപത്തുള്ള തോട്ടിലേക്ക് വീഴുകയായിരുന്നു. ഉടന്‍ തന്നെ കുട്ടിയുടെ അമ്മ രക്ഷപെടുത്തുന്നതിനായി ഒപ്പം ചാടിയെങ്കിലും രക്ഷിക്കാനായില്ല.
കുട്ടിക്ക് വേണ്ടി ഫയര്‍ഫോഴ്സും മുങ്ങല്‍ വിദഗ്ദ്ധരും ഉള്‍പ്പെടെയുള്ളവര്‍ സ്ഥലത്തെത്തി തിരച്ചില്‍ നടത്തിയിരുന്നു. തുടര്‍ന്ന് ഇന്നലെ വൈകുന്നേരം ആറ് മണിയോടെയാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.
അതേസമയം ശ്രീകണ്ഠപുരത്ത് നാലുവയസ്സുകാരന്‍ കുഴിയിലെ വെള്ളത്തില്‍ വീണ് മരിച്ചു. രണ്ടു കോല്‍ താഴ്ചയുള്ള കുഴിയില്‍ മഴ വെള്ളം കെട്ടിക്കിടക്കുന്നുണ്ടായിരുന്നു. കളിക്കുന്നതിനിടെ ഇതില്‍ വീണ ബോള്‍ എടുക്കാന്‍ ശ്രമിക്കവേയാണ് കുഞ്ഞു വീണത്. യുകെജി വിദ്യാര്‍ത്ഥിയായിരുന്നു നസല്‍.
" frameborder="0" allow="autoplay; encrypted-media" allowfullscreen>
https://www.facebook.com/Malayalivartha























