Widgets Magazine
24
Mar / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പോരാട്ടം വാശിയോടെ... നിയമസഭാ തെരഞ്ഞെടുപ്പ് ചൂടിലേക്ക് കേരളം, നാമനിർദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന ഇന്ന്, പത്രിക നൽകിയത് 1252 പേർ; വിമതരെയും അപരൻമാരെയും പിന്തിരിപ്പിക്കാൻ പാർട്ടികളും സ്ഥാനാർത്ഥികളും


70 ല​ക്ഷം രൂ​പ​യു​ടെ അ​ന​ധി​കൃ​ത സ്വ​ത്ത് സ​മ്പാ​ദനം; ശ്രീ​ചി​ത്ര ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് മു​ൻ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ​ക്ക് മൂ​ന്ന് വ​ർ​ഷം കഠിന ത​ട​വും 71 ല​ക്ഷം രൂ​പ പി​ഴ​യും


  നിയമസഭാ തെരഞ്ഞെടുപ്പ്... നാമനിർദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന ഇന്ന്.... 140 മണ്ഡലങ്ങളിലായി 1252 പേരാണ് പത്രിക നൽകി, സ്ഥാനാർത്ഥിത്വം പിൻവലിക്കാൻ മാർച്ച് 26 വരെ സമയം.... സംസ്ഥാനത്തെ അന്തിമ വോട്ടർ പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും  


ഭീതിയിൽ ഇസ്രായേൽ; നെതന്യാഹു ബങ്കറിൽ: ഇറാന്റെ മിസൈൽ മഴയിൽ തകർന്ന് നഗരങ്ങൾ...

അച്ഛനും മകനും വഴക്കിടുന്നത് പതിവ്... വാക്കുതര്‍ക്കം മൂര്‍ച്ഛിച്ചതോടെ വീട്ടിലുണ്ടായിരുന്ന കത്തിയെടുത്ത് മകനെ കുത്തി, കുത്തേറ്റ അരുണ്‍ രക്തം വാര്‍ന്ന് കിടന്നത് അരമണിക്കൂറോളം, രക്തത്തില്‍ കുളിച്ചു കിടക്കുന്ന മകനെ അമ്മ കണ്ട അരുണിന്റെ സുഹൃത്തുക്കളെ വിളിച്ചു വരുത്തി ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും....

15 NOVEMBER 2021 07:44 AM IST
മലയാളി വാര്‍ത്ത

അച്ഛനും മകനും വഴക്കിടുന്നത് പതിവ്... വാക്കുതര്‍ക്കം മൂര്‍ച്ഛിച്ചതോടെ വീട്ടിലുണ്ടായിരുന്ന കത്തിയെടുത്ത് മകനെ കുത്തി, കുത്തേറ്റ അരുണ്‍ രക്തം വാര്‍ന്ന് കിടന്നത് അരമണിക്കൂറോളം, രക്തത്തില്‍ കുളിച്ചു കിടക്കുന്ന മകനെ അമ്മ കണ്ട അരുണിന്റെ സുഹൃത്തുക്കളെ വിളിച്ചു വരുത്തി ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു.


മദ്യപിച്ചുണ്ടായ വാക്കുതര്‍ക്കത്തിനിടെ അച്ഛന്‍ മകനെ കുത്തിക്കൊന്നത്. ഓലത്താന്നി, പാതിരിശ്ശേരി, താഴങ്കാട് വീട് എസ്.എസ്. ഭവനില്‍ കുട്ടു എന്നു വിളിക്കുന്ന എസ്.എസ്.അരുണാ(32)ണ് മരിച്ചത്. സംഭവശേഷം ഒളിവില്‍പ്പോയ അച്ഛന്‍ ശശിധരന്‍നായരെ(62) നെയ്യാറ്റിന്‍കര പോലീസ് കസ്റ്റഡിയിലെടുത്തു.

 

ശനിയാഴ്ച രാത്രി 9.45-നാണ് സംഭവം. സംഭവസമയം വീട്ടില്‍ ശശിധരന്‍നായര്‍, ഭാര്യ ശാന്തകുമാരി, മകന്‍ അരുണ്‍ എന്നിവരാണുണ്ടായിരുന്നത്. ശശിധരന്‍നായരും അരുണും മദ്യപിച്ചിരുന്നു. പലപ്പോഴും ഇവര്‍ ഒരുമിച്ച് മദ്യപിക്കാറുണ്ടെന്ന് പോലീസ് പറയുന്നു.

മദ്യപിച്ചശേഷം ഇവര്‍ വഴക്കിടുന്നതും പതിവാണ്. പിന്നീട് ഇരുവരും ഒന്നാകുന്നതും പതിവെന്ന് നാട്ടുകാര്‍. സംഭവദിവസം ഇരുവരും മദ്യപിച്ചശേഷം വീട്ടില്‍വെച്ച് വഴക്കിട്ടു. വാക്കുതര്‍ക്കം മൂര്‍ച്ഛിച്ചതോടെ വീട്ടിലുണ്ടായിരുന്ന കത്തിയെടുത്ത് ശശിധരന്‍നായര്‍ മകന്‍ അരുണിനെ കുത്തുകയായിരുന്നുവെന്ന് പോലീസ് പറയുന്നു.

 



ഇതിനുശേഷം ശശിധരന്‍നായര്‍ ജോലി ചെയ്യുന്ന ഓലത്താന്നിയിലെ ഹോട്ടലില്‍ പോയി ഒളിച്ചിരുന്നു. കുത്തേറ്റ അരുണ്‍ അരമണിക്കൂറോളം രക്തം വാര്‍ന്ന് കിടന്നു. അമ്മ ശാന്തകുമാരി അരുണിന്റെ സുഹൃത്തുക്കളെ അറിയിച്ചു. ഇവരെത്തി അരുണിനെ നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.

മദ്യപിച്ച് ബഹളംവയ്ക്കുമ്പോഴെല്ലാം ശശിധരന്‍നായര്‍ മകനെ കത്തിയെടുത്ത് കുത്തുമെന്ന് പലപ്പോഴും പറയാറുണ്ടായിരുന്നു. അരുണിന്റെ ഇടതുനെഞ്ചിലാണ് കുത്തേറ്റത്. ഹൃദയത്തിനേറ്റ മുറിവാണ് മരണത്തിനിടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം.



സംഭവശേഷം ഹോട്ടലില്‍ ഒളിച്ചിരുന്ന ശശിധരന്‍നായരെ നെയ്യാറ്റിന്‍കര ഡിവൈ.എസ്.പി. അനില്‍കുമാറിന്റെയും സി.ഐ. സാഗറിന്റെയും നേതൃത്വത്തിലുള്ള പോലീസ് കസ്റ്റഡിയിലെടുത്തു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒൺലിഫാൻസിന്റെ ഉടമ ലിയോനിഡ് റാഡ്വിൻസ്‌കി അന്തരിച്ചു...  (11 minutes ago)

വെസ്റ്റ് ഇൻഡീസിനെതിരായ മൂന്നാം ട്വന്റി 20 മത്സരം.... 40 റൺസിന് വിജയിച്ച ഓസ്‌ട്രേലിയൻ വനിതാ ടീം മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര 3-0ന് സ്വന്തമാക്കി  (34 minutes ago)

കാലിക്കറ്റ് യൂണിവേഴ്സിറ്റി സെൻട്രലൈസ്ഡ് എൻട്രൻസ് ടെസ്റ്റിന് ഇപ്പോൾ രജിസ്റ്റർ ചെയ്യാം  (44 minutes ago)

വടക്കനാട് മേഖലയിലെ ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായ ‘മുട്ടിക്കൊമ്പൻ’ കാട്ടാനയെ പിടികൂടാനുള്ള വനംവകുപ്പ് ദൗത്യം പരാജയം  (1 hour ago)

കേന്ദ്ര സർക്കാരിന് നാലാഴ്ചത്തെ സമയം കൂടി അനുവദിച്ച് സുപ്രീംകോടതി  (1 hour ago)

സ്വർണവിലയിൽ ഇടിവ്.. പവന് 2160 രൂപയുടെ കുറവ്  (1 hour ago)

സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാര്‍ വീണ്ടും സമരത്തിലേക്ക്...  (1 hour ago)

ഭക്തജനങ്ങളുടെ ശ്രദ്ധയ്ക്ക്... ഗുരുവായൂര്‍ ക്ഷേത്ര നട ഇന്ന് നേരത്തെ അടയ്ക്കും...  (1 hour ago)

ആഗ്രഹിച്ച സ്ഥലത്തേക്ക് ഉദ്യോഗമാറ്റം! ചിങ്ങം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങളുടെ ദിനം!  (1 hour ago)

ട്രെയിനുകള്‍ക്ക് നേരെ കല്ലെറിയുന്ന സംഭവം പെരുകി വരുന്ന പശ്ചാത്തലത്തില്‍ നടപടി കടുപ്പിച്ച് ദക്ഷിണ റെയില്‍വേ...  (2 hours ago)

കവടിയാർ കൊട്ടാരത്തിലെ സ്വർണാഭരണ മോഷണക്കേസ് ഏറ്റെടുത്ത് പ്രത്യേക അന്വേഷണ സംഘം  (2 hours ago)

കലൂർ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ മാർച്ച് 31ന് ഹോങ്കോങ്ങിനെതിരെ നടക്കുന്ന മത്സരത്തിന് മുന്നോടിയായി പരിശീലന ക്യാമ്പിന് ഇന്ന് കൊച്ചിയിൽ തുടക്കം  (2 hours ago)

പോരാട്ടം വാശിയോടെ... നിയമസഭാ തെരഞ്ഞെടുപ്പ് ചൂടിലേക്ക് കേരളം, നാമനിർദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന ഇന്ന്, പത്രിക നൽകിയത് 1252 പേർ; വിമതരെയും അപരൻമാരെയും പിന്തിരിപ്പിക്കാൻ പാർട്ടികളും സ്ഥാനാർത്ഥികളും  (2 hours ago)

മൈസൂരുവിനടുത്ത് സ്വകാര്യ ബസ് ചന്നപട്ടണയിൽ അപകടത്തിൽപെട്ട് നാലുപേർ മരിച്ച സംഭവത്തിൽ സങ്കടത്തിലാഴ്ന്ന് ഒമാനിലെ പ്രവാസി കുടുംബവും...  (3 hours ago)

ഏപ്രിൽ ഒന്നിന് രാവിലെ 9ന് സന്നിധാനത്തുനിന്ന് ആറാട്ട് ഘോഷയാത്ര പമ്പയിലേക്ക് ആരംഭിക്കും  (3 hours ago)

Malayali Vartha Recommends