റേഷന്‍കടകളില്‍ എ.ടി.എമ്മുകള്‍ തുറക്കുന്നു.... പഞ്ചായത്തില്‍ ഒന്ന് എന്ന നിലയിലായിരിക്കും ആരംഭം, ഗ്രാമപ്രദേശങ്ങള്‍ക്കാണ് മുന്‍ഗണന

വാണിജ്യബാങ്കുകളുടെ സഹകരണത്തോടെ റേഷന്‍കടകളില്‍ എ.ടി.എമ്മുകള്‍ തുറക്കുന്നു. ഇതോടൊപ്പം ഓണ്‍ലൈന്‍ സേവനങ്ങള്‍ നല്‍കാന്‍ ഇ-സേവന കേന്ദ്രങ്ങളും ആരംഭിക്കും. സംസ്ഥാനസര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് പദ്ധതികള്‍ ഉദ്ഘാടനം ചെയ്യും.
രണ്ടായിരത്തോളം റേഷന്‍കടകളിലാണ് എ.ടി.എം. സൗകര്യമൊരുക്കുക. പഞ്ചായത്തില്‍ ഒന്ന് എന്ന നിലയിലായിരിക്കും ആരംഭം. നഗരസഭാ മേഖലയില്‍ രണ്ടില്‍ കൂടുതലും ഉണ്ടാകും. ഗ്രാമപ്രദേശങ്ങള്‍ക്കാണ് മുന്‍ഗണന. എ.ടി.എം. ഒരുക്കുന്നതിന്റെ ഭാഗമായി രണ്ട് വാണിജ്യബാങ്കുകളുമായി ഭക്ഷ്യപൊതുവിതരണ വകുപ്പ് ചര്‍ച്ചനടത്തി. അടുത്തിടെ എ.ടി.എം. രൂപത്തിലുള്ള സ്മാര്‍ട്ട് റേഷന്‍കാര്‍ഡുകള്‍ വിതരണം ചെയ്തിരുന്നു.
എ.ടി.എം. ചിപ്പ് ഘടിപ്പിച്ച റേഷന്‍കാര്‍ഡുകള്‍ വിതരണം ചെയ്യുന്നതും പരിഗണനയിലാണ്. നാഷണല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്ററും ബാങ്കുകളുമായും ചേര്‍ന്ന് ഇതിന്റെ ചര്‍ച്ചകള്‍ നടന്നിരുന്നു. കാര്‍ഡില്‍ 5000 രൂപവരെ നിക്ഷേപിക്കാനും കാര്‍ഡുടമകള്‍ക്ക് എ.ടി.എം. വഴി പണം പിന്‍വലിക്കാനുമുള്ള അവസരമൊരുക്കുന്നതാണ് പദ്ധതി.
റേഷന്‍ കടകളോട് ചേര്‍ന്ന് അക്ഷയ മാതൃകയിലുള്ള കേന്ദ്രങ്ങളും ആരംഭിക്കും. കശുവണ്ടിത്തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവരുടെ കൈവിരല്‍ റേഷന്‍ കടകളിലെ ഇ-പോസ് യന്ത്രത്തില്‍ പതിയുന്നില്ലെന്ന പരാതി വ്യാപകമാണ്. ഈ സാഹചര്യത്തില്‍ തിരിച്ചറിയലിന് കണ്ണിന്റെ കൃഷ്ണമണി ഉപയോഗപ്പെടുത്തുന്ന സംവിധാനവും നടപ്പാക്കും.
പരാതികളും നിര്‍ദേശങ്ങളും അറിയിക്കാന്‍ എല്ലാ റേഷന്‍കടകളിലും പരാതിപ്പെട്ടി സ്ഥാപിക്കും. റേഷന്‍ കാര്‍ഡ് പുതുക്കലുമായി ബന്ധപ്പെട്ട് തെളിമ പദ്ധതിയിലേക്കുള്ള അപേക്ഷകളും പരാതികളും പരാതിപ്പെട്ടിയിലിടാം. ഡിസംബര്‍ 16 മുതല്‍ 31 വരെ താലൂക്ക് തലത്തില്‍ സ്‌പെഷ്യല്‍ ഡ്രൈവ് നടത്തി ഈ അപേക്ഷകളില്‍ തീര്‍പ്പുകല്പിക്കും.
"
https://www.facebook.com/Malayalivartha























