പൂർണമായും ചികിത്സിച്ച് ഭേദമാക്കാൻ സാധിക്കുന്ന രോഗങ്ങളും അവസ്‌ഥകളുമാണ് ഊതിയും തുപ്പിയും പ്രാർത്ഥിച്ചും കാത്ത് നിന്ന് വഷളാക്കുന്നത്;വിശ്വാസമാണ് സർവ്വം എന്ന് കരുതി ചികിത്സ തേടാതെയും ശ്രദ്ധിക്കാതെയും മനുഷ്യനെ കൊലക്ക് കൊടുക്കുന്നത് വിവരക്കേടല്ല, കൊലപാതകമാണ്; ഡോക്ടർ ഷിംന അസീസിന്റെ കുറിപ്പ്

കണ്ണൂരിൽ പതിനൊന്ന് വയസ്സുകാരിയെ ചികിത്സക്ക് വിധേയയാക്കാതെ മന്ത്രവാദത്തിന്റെ പേരിൽ വീട്ടിൽ വച്ച് മരിക്കുകയും ചെയ്ത വിവരം കേരളം നടുക്കത്തോടെ അറിഞ്ഞിരുന്നു.ഇപ്പോൾ ഈ വിഷയത്തിൽ ഡോക്ടർ ഷിംന അസീസ് പങ്കു വച്ച കുറിപ്പ് വളരെ ശ്രദ്ധേയമാകുന്നു. ; മതചികിത്സയെന്ന വിശ്വാസം ശാസ്‌ത്രീയചികിത്സയെന്ന യാഥാർത്ഥ്യത്തെ കടത്തിവെട്ടിയ വകയിൽ ഒരു ജീവനും കൂടി പൊലിഞ്ഞിട്ടുണ്ടെന്ന് ചൂണ്ടിക്കാണിക്കുയാണ്.
കണ്ണൂരിൽ പതിനൊന്ന് വയസ്സുകാരിയെ ചികിത്സക്ക് വിധേയയാക്കാതെ 'മന്ത്രിച്ചൂതി' വീട്ടിൽ വെച്ച് കൊണ്ടിരുന്ന് പനി മൂർച്‌ഛിച്ച് മരണപ്പെട്ടിരിക്കുന്നു. ഇതൊരു ഒറ്റപ്പെട്ട സംഭവമോ ആദ്യത്തെ സംഭവമോ ആയിരിക്കില്ല. വാർത്തയായത് കൊണ്ട് ചർച്ചയാകുന്നതാണ്. പൂർണമായും ചികിത്സിച്ച് ഭേദമാക്കാൻ സാധിക്കുന്ന രോഗങ്ങളും അവസ്‌ഥകളുമാണ് ഊതിയും തുപ്പിയും പ്രാർത്ഥിച്ചും കാത്ത് നിന്ന് വഷളാക്കുന്നത്.
വിശ്വാസമാണ് സർവ്വം എന്ന് കരുതി ചികിത്സ തേടാതെയും ശ്രദ്ധിക്കാതെയും മനുഷ്യനെ കൊലക്ക് കൊടുക്കുന്നത് വിവരക്കേടല്ല, കൊലപാതകമാണെന്നാണ് ഡോക്ടർ പറയുന്നത് . ജീവിച്ച് തുടങ്ങിയിട്ട് പോലുമില്ലാത്ത ഒരു കുഞ്ഞു പെൺകുട്ടിയുടെ നഷ്‌ടം പോലും ഇവിടെ ഒരോർമ്മപ്പെടുത്തലാകുമോ എന്ന് സംശയമാണ്.
ഇനിയുമിത് തുടരുമായിരിക്കാം, ജീവഹാനിയും ആരോഗ്യനഷ്‌ടവുമുണ്ടാകാം... അപ്പോഴും ദൈവവിളി മാത്രമായി തുടരുന്നവർ കുറേ പേരുണ്ടാകും. നേരം വെളുക്കാത്തവർ അത്രയ്‌ക്ക് ചുറ്റുമുണ്ട്... ആ കുഞ്ഞെന്ത് പിഴച്ചെന്ന് ഇപ്പോഴുമറിയില്ല... ലോകം അടുത്തൊന്നും മാറില്ലെന്നറിയാമെന്നും അവർ ചൂണ്ടികാണിക്കുന്നു .
https://www.facebook.com/Malayalivartha























