Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

സിനിമയില്‍ മമ്മൂട്ടി- മോഹന്‍ലാല്‍ തല്ല്: നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരിനും മോഹന്‍ലാലിനുമെതിരെ മലയാള സിനിമാ നിര്‍മ്മാതാക്കള്‍ക്കിടയില്‍ അമര്‍ഷം പുകയുന്നു. കേരള സര്‍ക്കാരും മന്ത്രി സജി ചെറിയാനും ആന്റണിക്കൊപ്പം അണിനിരന്നതോടെ മലയാള സിനിമ കലങ്ങിമറിയുന്നു

15 NOVEMBER 2021 10:36 AM IST
മലയാളി വാര്‍ത്ത

More Stories...

സങ്കടക്കാഴ്ചയായി... ആലക്കോട് പൈതൽമലയിൽ ഇടിമിന്നലേറ്റ് യുവതിക്ക് ദാരുണാന്ത്യം‌  

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി

കെഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസ്; ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്; ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്ന് നിർദേശം

നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരിനും മോഹന്‍ലാലിനുമെതിരെ മലയാള സിനിമാ നിര്‍മ്മാതാക്കള്‍ക്കിടയില്‍ അമര്‍ഷം പുകയുന്നു. കേരള സര്‍ക്കാരും മന്ത്രി സജി ചെറിയാനും ആന്റണിക്കൊപ്പം അണിനിരന്നതോടെ മലയാള സിനിമ കലങ്ങിമറിയുകയാണ്. ദിവസങ്ങള്‍ ചെല്ലുന്തോറും ആന്റണിയും നിര്‍മ്മാതാക്കളും തമ്മിലുള്ള അഭിപ്രായ ഭിന്നത ആരാധകര്‍ക്കിടയിലേക്കും വ്യാപിക്കുന്നു.

ഒരു ഇടവേളക്ക് ശേഷമാണ് മലയാള സിനിമയില്‍ വീണ്ടും മമ്മൂട്ടി-മോഹന്‍ലാല്‍ യുദ്ധം തുടങ്ങിയത്. തൊണ്ണൂറുകളില്‍ തുടങ്ങിയ താരയുദ്ധം ഇടക്കാലത്ത് അവസാനിച്ചിരുന്നു.

 


മരയ്ക്കാര്‍ , കുറുപ്പ് സിനിമകളുടെ റിലീസോടു കൂടിയാണ് വീണ്ടും സജീവമാകുന്നത്. ഇരു താരങ്ങളുടെയും ആരാധകര്‍ താരയുദ്ധം ഏറ്റെടുത്തു കഴിഞ്ഞു.

മരക്കാര്‍ എന്ന ബിഗ് ബജറ്റ് ചിത്രത്തിന്റെ റിലീസാണ് നിര്‍മ്മാതാക്കള്‍ക്കിടയില്‍ ഭിന്നത സൃഷ്ടിച്ചത്. ദുല്‍ഖര്‍ സല്‍മാന്‍ നായകനായ കുറുപ്പ് തീയേറ്ററിലെത്തിക്കഴിഞ്ഞു. ഇതിന് പിന്നാലെ സുരേഷ് ഗോപിയു ടെ കാവല്‍ പുറത്തിറങ്ങും.നവംബര്‍ 25നാണ് കാവല്‍ റിലീസാവുന്നത്. ഡിസംബര്‍ രണ്ടിനാണ് മരക്കാര്‍ റിലീസാവുന്നത്. കഴിയുന്നത്ര തീയേറ്ററുകളില്‍ മരക്കാര്‍ പ്രദര്‍ശിപ്പിക്കണമെന്നാണ് സര്‍ക്കാരിന്റെയും നിര്‍മ്മാതാവിന്റെയും ആവശ്യം. അങ്ങനെ ചെയ്യണമെങ്കില്‍ കുറുപ്പും കാവലും തീയേറ്ററുകളില്‍ നിന്നും ഒഴിവാക്കേണ്ടി വരും.

 



ഒരു സിനിമയുടെ കാര്യത്തില്‍ സര്‍ക്കാരും മന്ത്രിയും ഇത്രയധികം താത്പര്യമെടുക്കുന്നത് ആദ്യമായാണ്. ഇടതു സഹയാത്രികനായ മമ്മൂട്ടിയെയാണ് ഫലത്തില്‍ സര്‍ക്കാര്‍ തീരുമാനം പ്രതികൂലമായി ബാധിക്കുന്നത്. കുറുപ്പ് മമ്മൂട്ടിയുടെ മകന്‍ അഭിനയിച്ച ചിത്രമാണ്. ഇതിനകം തീയേറ്ററുകളില്‍ വലിയ പ്രതീക്ഷയുണ്ടാക്കിയ ചിത്രമാണ് ഇത്. കുറുപ്പ് മാറ്റി മരക്കാര്‍ വരുന്നതിനോട് നിര്‍മ്മാതാക്കള്‍ക്ക് തീര്‍ത്തും യോജിപ്പില്ല.

കാവല്‍ സുരേഷ് ഗോപി ചിത്രമാണെങ്കിലും അതിന്റെ നിര്‍മ്മാതാവ് മമ്മൂട്ടിയുടെ വിശ്വസ്തനായ ജോബി ജോര്‍ജാണ്. കാവല്‍ തീയേറ്ററില്‍ നിറയണം എന്നാഗ്രഹിക്കുന്നവരില്‍ മമ്മൂട്ടിയുമുണ്ട്. ആന്റണി പെരുമ്പാവൂരിന്റെ നീക്കങ്ങളില്‍ മമ്മൂട്ടിക്ക് ഈര്‍ഷ്യയുണ്ട്.' ആന്റണിയുടെ താളത്തിനൊത്ത് സര്‍ക്കാര്‍ തുള്ളുന്നതിലും അദ്ദേഹത്തിന് വിരോധമുണ്ട്. ആര്‍ക്കുവേണ്ടിയും കാവല്‍ മാറ്റാന്‍ സാധിക്കില്ലെന്ന് നിര്‍മ്മാതാവ് ജോബി ജോര്‍ജ് അറിയിച്ചു കഴിഞ്ഞു.



പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത 'മരക്കാര്‍ അറബിക്കടലിന്റെ സിംഹം' സിനിമയുടെ റിലീസിന് എല്ലാ തിയറ്ററുകള്‍ വിട്ടുനല്‍കില്ലെന്ന് ഫിയോക് പ്രസിഡന്റ് വിജയകുമാര്‍ രംഗത്തെത്തിയതിന് പിന്നിലും മമ്മൂട്ടിയുണ്ടെന്നാണ് മോഹന്‍ലാലിന്റെ ആരാധകര്‍ സംശയിക്കുന്നത്.

കുറുപ്പ് നിലനിര്‍ത്തിക്കൊണ്ട് മരക്കാര്‍ പ്രദര്‍ശിപ്പിക്കാനുള്ള സാധ്യതകള്‍ മാത്രമാണ് പരിശോധിക്കുന്നതെന്നും വിജയകുമാര്‍ പറഞ്ഞു.

 



കുറുപ്പ് 25 ദിവസമെങ്കിലും മികച്ച റിപ്പോര്‍ട്ട് നല്‍കി തിയറ്ററുകളില്‍ നിറഞ്ഞ് കളിക്കും . ഇനി മരക്കാര്‍ വരുന്നു എന്ന് പറഞ്ഞുകൊണ്ട് കുറുപ്പ് തിയേറ്ററില്‍ നിന്നും പിടിച്ച് മാറ്റാന്‍ തിയേറ്ററര്‍ ഉടമകള്‍ സമ്മതിക്കില്ല. കാരണം കുറുപ്പ് നേട്ടം കൊയ്യുന്നുണ്ട്. 24ന് സുരേഷ് ഗോപിയുടെ കാവല്‍ കൂടി എത്തുന്നുണ്ട്. ഇതെല്ലാം കൊണ്ടുതന്നെ മരക്കാറിന് വേണ്ടി തിയേറ്ററുകള്‍ എല്ലാം ഒഴിച്ചുകാെടുക്കാന്‍ സാദ്ധ്യമല്ല. പടം കളക്ഷന്‍ ഉണ്ടാക്കുന്നുണ്ടെങ്കില്‍ തിയേറ്ററില്‍ തന്നെ തുടരും.

അതേസമയം, മരക്കാര്‍ സിനിമയുടെ ടിക്കറ്റ് ബുക്കിങ്ങ് ആരംഭിച്ചു.ഡിസംബര്‍ രണ്ടിന് തിയറ്ററുകളില്‍ റിലീസ് ചെയ്യുന്ന സിനിമയുടെ ടിക്കറ്റ് വില്‍പ്പനയാണ് ഇപ്പോള്‍ ആരംഭിച്ചിരിക്കുന്നത്. പുലര്‍ച്ചെ 12.1 മുതല്‍ ഫാന്‍സ് ഷോകള്‍ ഉള്‍പ്പെടെ നടത്തിയാണ് സിനിമയെ ആരാധകര്‍ വരവേല്‍ക്കുന്നത്. ആശിര്‍വാദ് സിനിമാസിന്റെ കീഴിലുള്ള കോഴിക്കോട്, പെരുമ്പാവൂര്‍, തൊടുപുഴ, ഹരിപ്പാട്, കടപ്ര എന്നിവിടങ്ങളിലെ തിയറ്ററുകളിലാണ് ടിക്കറ്റ് ബുക്കിങ്ങ് ആരംഭിച്ചിരിക്കുന്നത്.

 



മരക്കാര്‍ സൂപ്പര്‍ഹിറ്റ് ചിത്രമെന്ന് പ്രിവ്യൂഷോ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഒരാഴ്ച്ച മുമ്പാണ് സിനിമയുടെ പ്രിവ്യൂഷോ ചെന്നൈയിലെ സ്റ്റുഡിയോയില്‍ നടന്നത്. മോഹന്‍ലാല്‍ കുടുംബസമേതമാണ് സിനിമ കാണാന്‍ എത്തിയത്. നിര്‍മാണ പങ്കാളികള്‍ക്കും ചലച്ചിത്ര മേഖലയിലെ മറ്റു ആളുകള്‍ക്കുമായി ചെന്നൈയില്‍ ലിസിയുടെ ഉമടസ്ഥതയിലുള്ള ഫോര്‍ ഫ്രെയിംസ് ഡബ്ബിങ് സ്റ്റുഡിയോയില്‍ വച്ചായിരുന്നു പ്രദര്‍ശിപ്പിച്ചത്.

മലയാള സിനിമ നിര്‍ഭാഗ്യവശാല്‍ രണ്ടു ചേരിയായി മാറിക്കഴിഞ്ഞു.ആന്റണി പെരുമ്പാവൂരിന്റെ ആസൂയാര്‍ഹമായ വിജയത്തില്‍ അസ്വസ്ഥതയുള്ളവരും ഇതിന് പിന്നിലുണ്ടെന്ന് പറയുന്നവരും കുറവല്ല.

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തൊഴിൽ വിജയവും കുടുംബത്തിൽ മംഗള കർമ്മങ്ങളും! വൃശ്ചികം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (19 minutes ago)

സങ്കടക്കാഴ്ചയായി... ആലക്കോട് പൈതൽമലയിൽ ഇടിമിന്നലേറ്റ് യുവതിക്ക് ദാരുണാന്ത്യം‌    (42 minutes ago)

അമേരിക്കയും ഇറാനും തമ്മിലുള്ള ചരിത്രപ്രധാനമായ ചർച്ചകളുടെ ആദ്യഘട്ടം സ്വിറ്റ്സർലൻഡിലെ ജനീവയിൽ പൂർത്തിയായി  (1 hour ago)

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'  (11 hours ago)

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു  (11 hours ago)

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി  (11 hours ago)

യുഎഇയിൽ ചൊവ്വാഴ്ച മുതൽ വ്യാഴാഴ്ച വരെ മഴയ്ക്ക് സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു  (11 hours ago)

കെഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസ്; ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്; ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്ന് നിർദേശം  (11 hours ago)

തിരുവള്ളൂരിലെ പെരിയപാളയത്ത് സ്വകാര്യ മത്സ്യ സംസ്കരണ ശാലയിൽ അമോണിയം ചോർച്ചയെ തുടർന്ന് വൻ ദുരന്തം  (11 hours ago)

"പവർ കട്ട് അല്ല, കെ-കട്ടാണ്.. കെ-കട്ട് സമയത്ത് കെ-കാറ്റ് ബസ്റ്റാണ്… ഏത് ഡാഷ് മോനാണാവോ ഇവിടുത്തെ മുക്കിയ മന്ത്രി…!" രാഹുൽ മാങ്കൂട്ടത്തിന്റെ മുൻ പരിഹാസം ബൂമറാങ്ങാകുന്നു  (11 hours ago)

താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ സംഘടനക്കുള്ളിൽ നടന്ന നീക്കങ്ങളെക്കുറിച്ച് തുറന്നടിച്ച് ശ്വേത മേനോൻ  (11 hours ago)

വാടക വീട് അനാശ്യാസ കേന്ദ്രമായി പ്രവർത്തിച്ച് 'അതിഥി' തൊഴിലാളികൾ; പിന്നാലെ ആ കാര്യത്തിൽ തർക്കം; തലച്ചോറിന് പരിക്കേറ്റ് 27കാരന് ദാരുണാന്ത്യം  (11 hours ago)

എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് നിര്‍ജീവമായി മാറിയ പോലീസ് കംപ്ലയിന്റ് അതോറിറ്റിക്ക് പുതുജീവന്‍ നല്‍കും; തൂഫാന്‍- ദി നാര്‍ക്കോ ഹണ്ട്, 'പ്രോജക്ട് സീറോ' തുടങ്ങിയ ജനകീയ പദ്ധതികള്‍;ചീഫ് ഇന്‍വെസ്റ്റിഗേഷ  (11 hours ago)

പിണറയിയെ രക്ഷിച്ചത് ബിനീഷ് . ഒടുവിൽ ആ സത്യം തുറന്ന് പറഞ്ഞ് കോടിയേരി പുത്രൻ..!!  (11 hours ago)

കോടതിയുടെ 10 ദിവസത്തെ കാലാവധി കേരളം വിടാൻ വീണ. 29 ന് എത്തില്ല..!! വിജയൻ നേരിട്ടിറങ്ങും  (12 hours ago)

Malayali Vartha Recommends