താനറിയാതെ കുഞ്ഞിനെ ദത്ത് നല്‍കിയ സംഭവത്തില്‍ അമ്മ അനുപമ ഇന്ന് ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിക്ക് (സി ഡബ്ല്യൂ സിക്ക്) മുന്നില്‍ ഹാജരാകും

താനറിയാതെ കുഞ്ഞിനെ ദത്ത് നല്‍കിയ സംഭവത്തില്‍ അമ്മ അനുപമ ഇന്ന് ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിക്ക് (സി ഡബ്ല്യൂ സിക്ക്) മുന്നില്‍ ഹാജരാകും. രാവിലെ പതിനൊന്ന് മണിക്ക് ഹാജരാകാനാണ് നിര്‍ദേശം.
കേസുമായി ബന്ധപ്പെട്ടുള്ള രേഖകള്‍ സമര്‍പ്പിക്കാനും അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കേസില്‍ തുടര്‍നടപടി സ്വീകരിക്കാന്‍ വഞ്ചിയൂര്‍ കുടുംബകോടതി സി ഡബ്ല്യൂ സിയോട് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അനുപമയോട് ഹാജരാകാന്‍ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി നിര്‍ദേശം നല്‍കിയത്.
അതേസമയം ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അഡ്വ. എന്‍ സുനന്ദയേയും, ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി ഷിജുഖാനെയും പുറത്താക്കണം എന്നാവശ്യപ്പെട്ടുകൊണ്ടുള്ള അനുപമയുടെ സമരം തുടരുന്നു.
സി ഡബ്ല്യൂ സി ചെയര്‍പേഴ്സണും, ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറിയുമാണ് കുഞ്ഞിനെ ദത്ത് നല്‍കിയതെന്നും, ഇവരെ സ്ഥാനത്തുനിന്ന് മാറ്റി നിര്‍ത്തണമെന്നും, കുട്ടിയെ അടിയന്തരമായി സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നുമാണ് അനുപമയുടെ ആവശ്യം.
https://www.facebook.com/Malayalivartha


























