വിഖ്യാത ചരിത്രകാരനും എഴുത്തുകാരനും പത്മഭൂഷണ്‍ പുരസ്‌കാര ജേതാവുമായ ബാബാസാഹേബ് പുരന്ദരെ അന്തരിച്ചു

വിഖ്യാത ചരിത്രകാരനും എഴുത്തുകാരനും പത്മഭൂഷണ്‍ പുരസ്‌കാര ജേതാവുമായ ബാബാസാഹേബ് പുരന്ദരെ അന്തരിച്ചു. 99 വയസായിരുന്നു. തിങ്കളാഴ്ച പുലര്‍ച്ചെ 5 മണികയോടെ പൂനെയിലെ ദീനാനന്ദ് മങ്കേഷ്‌കര്‍ ആശുപത്രിയിലായിരുന്നു അന്ത്യം.
സംസ്‌കാരം സംസ്ഥാന ബഹുമതിയോടെ നടത്തുമെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ അറിയിച്ചു. ഛത്രപതി ശിവാജി മഹാരാജിനെ കുറിച്ചുള്ള ഗ്രന്ഥ രചനയിലൂടെയാണ് ബാബാസാഹേബ് ഏറെ പ്രശസ്തനായത്.
ശിവാജിയെ കുറിച്ച് നിരവധി പുസ്തകങ്ങള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ഭരണവും രാജഭരണ കാലത്തെ കുറിച്ചും അദ്ദേഹം ഗ്രന്ഥങ്ങള്‍ രചിച്ചു. നാടക കലാകാരന്‍ എന്ന നിലയില്‍ ശിവാജിയുടെ ജീവിതത്തെ കുറിച്ച് 'ജാന്ത രാജ്' എന്ന പേരില്‍ ഒരു നാടകവും അദ്ദേഹം സംവിധാനം ചെയ്തു.
2019ലാണ് രാജ്യം പത്മ ഭൂഷണ്‍ നല്‍കി അദ്ദേഹത്തെ ആദരിച്ചത്. 2015ല്‍ മഹാരാഷ്ട്ര ഭൂഷന്‍ അവാര്‍ഡും മധ്യപ്രദേശ് സര്‍ക്കാര്‍ കാളിദാസ് പുരസ്‌കാരവും നല്‍കി അദ്ദേഹത്തെ ആദരിച്ചിരുന്നു. ഓഗസ്റ്റില്‍ അദ്ദേഹത്തിന്റെ നൂറാം ജന്മദിന ആഘോഷത്തിന് തുടക്കമിട്ടിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കമുള്ള പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തിരുന്നു. അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങളിലൂടെ ബാബാസാഹേബ് ജനഹൃദയങ്ങളില്‍ എന്നും ജീവിക്കുമെന്ന് മോദി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
"
https://www.facebook.com/Malayalivartha



























