മുല്ലപ്പെരിയാര്‍ ഏത് നിമിഷവും തുറക്കും, ജലനിരപ്പ് 140.30 അടിയായി, അണക്കെട്ടുകളിൽ ജലനിരപ്പുയരുന്നു

മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് 140.30 അടിയായി ഉയർന്നു. തമിഴ്‌നാട് കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് 2250 ഘനയടിയായി ഉയർത്തി എങ്കിലും അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് ശക്തമായി തുടരുകയാണ്. ഇടുക്കി ജില്ലയിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ഡാമുകളിൽ ജലനിരപ്പുയരുകയാണ്.
ഇടുക്കി ഡാമിലും ജലനിരപ്പുയരുകയാണ്. നിലവിൽ 2399.12 അടിയാണ് ഇടുക്കി ഡാമിലെ ജലനിരപ്പ്. 40 ഘനയടി വെള്ളമാണ് സെക്കൻഡിൽ പുറത്തുവിടുന്നത്. മഴ തുടരുന്ന പശ്ചാത്തലത്തിൽ കൂടുതൽ വെള്ളം തുറന്നു വിടുന്ന കാര്യത്തിൽ ഇന്ന് തീരുമാനമുണ്ടാകും.
ഇന്നലെ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ഇടുക്കി ഡാമിന്റെ ഒരു ഷട്ടർ ഉയർത്തിയിരുന്നു. അണക്കെട്ടിന്റെ ഒരു ഷട്ടർ 40 സെന്റീമീറ്ററാണ് ഉയർത്തിയത്. സെക്കന്‍ഡില്‍ 40,000 ലിറ്റര്‍ വെള്ളമാണ് ഇതിലൂടെ ഒഴുക്കിവിടുകൊണ്ടിരുന്നത്.
ഇന്നലെ 2398.9 അടിയായിരുന്നു ഡാമിലെ ജലനിരപ്പ്.അതിനാൽ ഓറഞ്ച് അലര്‍ട്ടാണ് പ്രഖ്യാപിച്ചിരുന്നതെങ്കിൽ. ജലനിരപ്പ് കൂടി 2399.03 അടി എത്തിയിരിക്കുകയാണ്.ഇതോട് കൂടി ഇടുക്കി ഡാമിൽ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്തു ഇടവിട്ട് മഴ ഇപ്പോഴും പെയ്യുന്നുണ്ട്.
വേണ്ടിവന്നാൽ ഇന്ന് 2 ഷട്ടറുകൾ കൂടി തുറക്കുമെന്ന് അണക്കെട്ട് സുരക്ഷാ വിഭാഗം അറിയിച്ചു. 2398.90 അടിയായപ്പോഴാണ് ഉച്ചയ്ക്കു രണ്ടിന് ഒരു ഷട്ടർ 40 സെന്റിമീറ്റർ ഉയർത്തിയത്. സെക്കൻഡിൽ 42,800 ലീറ്റർ വീതം വെള്ളം ഒഴുക്കിയിട്ടും വൈകിട്ട് 6ന് ജലനിരപ്പ് 2399.03 അടിയിലെത്തുകയായിരുന്നു.
https://www.facebook.com/Malayalivartha



























