ഭാര്യയുമൊത്ത് ബൈക്കിൽ വരുമ്പോൾ കാറിൽ എത്തിയ സംഘം തടഞ്ഞു നിർത്തി! പാലക്കാട്ട് പട്ടാപകൽ നടുറോഡിൽ ഭാര്യയുടെ കൺമുന്നിൽ വെച്ച് ആർ എസ് എസ് പ്രവർത്തകനെ വെട്ടിക്കൊന്നു; പോലീസ് അന്വേഷണം ആരംഭിച്ചു...

വളരെ ഞെട്ടിക്കുന്ന വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്. രാഷ്ട്രീയ കൊലപാതകങ്ങൾ ഇപ്പോഴും ഒരു മാറ്റവും ഇല്ലാതെ തുടരുകയാണ്. ഭാര്യയുടെ കൺമുന്നിൽ വച്ച് ആർ എസ് എസ് പ്രവർത്തകനെ വെട്ടിക്കൊലപ്പെടുത്തിയ വാർത്ത പുറത്ത് വരുമ്പോൾ നാട്ടുകാർ ഒന്നടങ്കം നടുങ്ങുകയാണ്.
ഇന്ന് രാവിലെ ഒൻപതുമണിയോടെ പാലക്കാട്ടായിരുന്നു സംഭവം. സഞ്ജിത് എന്ന ഇരുപത്തേഴുകാരനാണ് കൊല്ലപ്പെട്ടത്.
ഭാര്യയുമൊത്ത് ബൈക്കിൽ വരുമ്പോൾ കാറിൽ എത്തിയ സംഘമാണ് കൊലപാതകം നടത്തിയത്. രാഷ്ട്രീയ വിരോധമാണ് കൊലയ്ക്ക് കാരണമെന്നാണ് കരുതുന്നത്. പൊലീസ് അന്വേഷണം ആരംഭിച്ചു. കൂടുതൽ വിവരങ്ങൾ പുറത്ത് വരാനുണ്ട്.
https://www.facebook.com/Malayalivartha


























