ചോക്ലേറ്റ് നല്‍കി അഞ്ചു വയസുകാരിയെ പീഡിപ്പിച്ച യുവാവ് പോക്സോ കേസില്‍ അറസ്റ്റില്‍

ചോക്ലേറ്റ് നല്‍കി അഞ്ചു വയസുകാരിയെ പീഡിപ്പിച്ചെന്ന കേസില്‍ ഇരുപത്കാരന്‍ പിടിയില്‍. താനെ ജില്ലയിലെ രാംനഗറിലാണ് സംഭവം നടന്നത്.
വീടിന് പുറത്ത് കളിച്ചു കൊണ്ടിരിക്കുകയായിരുന്ന 5 വയസുകാരിയെ അയല്‍വാസിയായ യുവാവ് ചോക്ലേറ്റ് നല്‍കി വീട്ടില്‍ കൊണ്ടു പോയി പിഡിപ്പിക്കുകയായിരുന്നു. നവംബര്‍ 14നാണ് കേസിനാസ്പദമായ സംഭവം.
കുട്ടിയുടെ മാതാപിതാക്കള്‍ നല്‍കിയ പരാതിയില്‍ പോക്സോ ആക്‌ട് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്ത പോലീസ് യുവാവിനെ അറസ്റ്റ് ചെയ്തു. പോക്സോ വകുപ്പിന് പുറമെ ഐപിസി സെക്ഷന്‍ 376 വകുപ്പും ചേര്‍ത്താണ് യുവാവിനെ അറസ്റ്റ് ചെയ്തിരിക്കുന്നതെന്ന് ഡെപ്യൂട്ടി കമ്മീഷണര്‍ പോലീസ് യോഗേഷ് ചവാന്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha


























