ഞാനല്ല സുകുമാര കുറുപ്പ് കേട്ടോ… കുട്ടികളെ ട്രോളിയപ്പോഴും ഞാനിത് പറഞ്ഞതാണ്.. ഇങ്ങിനല്ല രാഷ്ട്രീയം പറയേണ്ടത്; ട്രോളന്മാർക്ക് മറുപടിയുമായി മന്ത്രി വി ശിവന്‍കുട്ടി

ദുൽഖർ സൽമാൻ നായകനായ 'കുറുപ്പ്' സിനിമ റിലീസ് ആയതുമുതൽ പിടികിട്ടാപ്പുള്ളി സുകുമാര കുറുപ്പുമായി സാദൃശ്യമുള്ള പലരുടെയും മുഖങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ട് നിരവധി ട്രോളുകളാണ് പുറത്തു വന്നത്.
ഇതിനിടയിൽ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയുമായി മുഖസാദൃശ്യമുനള്ളതിനാൽ അത്തരത്തില് ട്രോളുകളും വന്നിരുന്നു. ഇപ്പോഴിതാ, ഇതിനെല്ലാമുള്ള മറുപടിയുമായി മന്ത്രി തന്നെ രംഗത്ത് എത്തിയിരിക്കുകയാണ്.
പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പ് താനല്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. മന്ത്രിയുടെയും സുകുമാരക്കുറുപ്പിന്റെയും ചിത്രങ്ങള്‍ ഉള്ള ‘എവിടെയോ എന്തോ തകരാറുപോലെ’ എന്ന് ട്രോള്‍ പോസ്റ്റിനെതിരെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
ട്രോള്‍ പോസ്റ്റ് ഫേസ്ബുക്കിലൂടെ പങ്കുവച്ചാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ”ഞാനല്ല സുകുമാര കുറുപ്പ് കേട്ടോ… കുട്ടികളെ ട്രോളിയപ്പോഴും ഞാനിത് പറഞ്ഞതാണ്.. ഇങ്ങിനല്ല രാഷ്ട്രീയം പറയേണ്ടത് ” എന്ന് ശിവന്‍കുട്ടി ഫെയ്സ്ബുക്കില്‍ കുറിച്ചു.
ചാക്കോ വധക്കേസ് പ്രതി സുകുമാര കുറുപ്പിന്റെ ജീവിതത്തെ അടിസ്ഥനമാക്കി ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്ത് ദുല്‍ഖര്‍ സല്‍മാന്‍ പ്രധാനവേഷത്തിലെത്തിയ ‘കുറുപ്പ്’ എന്ന സിനിമ കഴിഞ്ഞ ആഴ്ച്ച പുറത്തിറങ്ങിയിരുന്നു. ഇതേ തുടര്‍ന്നാണ് മന്ത്രി ശിവന്‍കുട്ടിയും സുകുമാരക്കുറുപ്പുമായുള്ള രൂപസാദൃശ്യം വെച്ച് നിരവധി ട്രോളുകള്‍ സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha























