കാര്‍ നിയന്ത്രണം തെറ്റി കൊക്കയിലേക്ക് മറിഞ്ഞ് ദമ്പതികള്‍ മരിച്ചു

ഇടുക്കിയില്‍ കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് ദമ്പതികള്‍ മരിച്ചു. തിരുവനന്തപുരം സ്വദേശികളായ പ്രമോദ് (50), വിജയശ്രീ (45) എന്നിവരാണ് മരിച്ചത്. കാര്‍ ഓടിച്ചിരുന്ന ഇവരുടെ മകന് അഖിലി (24)നെ പരിക്കുകളോടെ പീരുമേട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പുലര്‍ച്ചെ ഒരു മണിയോടെ ഏലപ്പാറയ്ക്ക് സമീപം മൂന്നാംമൈലിലായിരുന്നു അപകടം. ജയശ്രീയുടെ മാതാവിന്റെ മരണവാര്‍ത്തയറിഞ്ഞ് പീരുമേട്ടിലെ മുണ്ടേരിമാ എന്ന സ്ഥലത്തേക്ക് പോവുകയായിരുന്നു മൂവരും. കനത്ത മൂടല്‍മഞ്ഞ് കാരണം റോഡ് കാണാനാവാതെ വാഹനം നിയന്ത്രണം തെറ്റി നൂറടി താഴ്ചയിലേക്ക് മറിയുകയായിരുന്നു. പൊലീസെത്തിയാണ് മൃതദേഹങ്ങള്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha