"അവൻ ഉറങ്ങിക്കണ്ടിട്ടാണ് ഇറങ്ങിയത്", കുഞ്ഞിനെ കൺകുളിർക്കെ കണ്ട് അനുപമ, കാണാൻ സാധിച്ചതിൽ അതിയായ സന്തോഷം, കുഞ്ഞിനെ ഇവിടെ വിട്ടിട്ട് പോകുന്നതിൽ പ്രയാസമുണ്ടെന്ന് അനുപമ

ഡിഎന്‍എ ഫലം പോസിറ്റീവ് ആയതിന് പിന്നാലെ സിഡബ്ല്യൂസിയുടെ അനുമതി പ്രകാരം ശിശുസംരക്ഷണ കേന്ദ്രത്തിൽ എത്തി കുഞ്ഞിനെ കണ്ട് അനുപമയും അജിത്തും. പങ്കാളിയായ അജിത്തിനെ വിളിച്ച് സിഡബ്ല്യൂസി കുഞ്ഞിനെ കാണാൻ അനുമതി നൽകിയ വിവരം അറിയിക്കുകയായിരുന്നു.
കുഞ്ഞിനെ കണ്ടതിൽ അതിയായ സന്തോഷവും ഒപ്പം കുഞ്ഞിനെ ഇവിടെ വിട്ടിട്ട് പോകുന്നതിലുള്ള വേദനയും അനുപമ മാധ്യമങ്ങളോട് പങ്കുവെച്ചു. എന്നന്നേക്കുമായി അതിവേഗത്തിൽ കുഞ്ഞ് തന്റെ കൈകളിൽ എത്തിച്ചേരുമെന്നാണ് പ്രതീക്ഷയെന്നും അനുപമ പ്രതികരിച്ചു.
അതേസമയം, ഡിഎൻഎ പരിശോധനയിൽ കുഞ്ഞ് തങ്ങളുടേതാണെന്ന് തെളിഞ്ഞതോടെ കുഞ്ഞിനെ തന്റെ കയ്യിലേക്ക് ലഭിക്കുമെന്നാണ് കരുതുന്നതെന്നും തന്നിൽ നിന്നും കുഞ്ഞിനെ മാറ്റിയവർക്കും അതിന് കൂട്ടുനിന്നവർക്കും എതിരെ നടപടിയെടുക്കും വരെ സമരവുമായി മുന്നോട്ട് പോകുമെന്നും അനുപമ പറഞ്ഞിരുന്നു.
''കുഞ്ഞ് തന്റേതെന്ന് അറിഞ്ഞപ്പോൾ പറഞ്ഞറിയിക്കാൻ സാധിക്കാത്ത സന്തോഷമാണ്. എന്നാൽ ഡിഎൻഎ പരിശോധനാ ഫലം പോസിറ്റീവ് ആണെന്ന് ആരും ഔദ്യോഗികമായി അറിയിച്ചിട്ടില്ല. അതിൽ വിഷമം ഉണ്ടെന്നും അവർ പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha























