നല്ല നാടിനായി ആദ്യം ഈ ട്രോളുകള്‍ നിരോധിക്കണം... സാറ് വിചാരിച്ചാല്‍ നടക്കും; ട്രോളുകള്‍ നിരോധിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയനോട് ആവശ്യപ്പെട്ട് നടി ഗായത്രി സുരേഷ്

സമൂഹമാധ്യമങ്ങളില്‍ നിന്ന് ട്രോളുകള്‍ നിരോധിക്കണമെന്നും കമന്റ് ഇടാനുള്ള അവസരങ്ങളും ഇല്ലാതാക്കാനും മുഖ്യമന്ത്രി പിണറായി വിജയന്‍ ഇടപെടണമെന്നാവശ്യവുമായി നടി ഗായത്രി സുരേഷ്. ഇന്‍സ്റ്റാഗ്രാം ലൈവിലെത്തിയാണ് താരം അഭ്യര്‍ത്ഥന നടത്തിയത്.
ട്രോളുകളും കമന്റുകളും നിരോധിക്കണമെന്നും കേരളത്തെ നശിപ്പിക്കാന്‍ വരെ കരുത്ത് ഇവര്‍ക്കുണ്ടെന്നും എല്ലാവരും ഒപ്പം നിക്കണമെന്നും താരം അഭ്യര്‍ത്ഥിക്കുന്നുണ്ട്. സമൂഹമാധ്യമങ്ങളില്‍ താന്‍ നേരിടുന്ന ആക്ഷേപങ്ങള്‍ എണ്ണിപ്പറഞ്ഞുകൊണ്ടായിരുന്നു താരത്തിന്റെ വീഡിയോ. എന്നാല്‍ ലൈവ് വീഡിയോ വൈറലായതോടെ വീണ്ടും ട്രോളുകളില്‍ നിറഞ്ഞിരിക്കുകയാണ് താരം.
'സോഷ്യല്‍ മീഡിയ ജീവിതത്തെ ഭരിക്കുകയാണ്. ലഹരിമരുന്നില്‍ നിന്നും പണം സമ്പാദിക്കുന്നത് നിയമവിരുദ്ധമാണ്. അപ്പോള്‍ ട്രോളുകളില്‍ നിന്നും പണം ഉണ്ടാക്കുന്നതും നിയമവിരുദ്ധമല്ലേ. അല്ല എനിക്ക് അറിയാന്‍ പാടില്ലാത്തോണ്ട് ചോദിക്കുകയാണ്. ട്രോള്‍ വരും .പിന്നെ കമന്റ് വരും. ആ കമന്റ് അത് കാരണം ആളുകള്‍ മെന്റലാവുകയാണ്. ഇത് എന്റെ മാത്രം പ്രശ്‌നമല്ല.
നല്ല നാടിനായി ആദ്യം ഈ ട്രോളുകള്‍ നിരോധിക്കണം. സാറ് വിചാരിച്ചാല്‍ നടക്കും. എല്ലായിടത്തെയും കമന്റ് സെഷന്‍ ഓഫ് ചെയ്ത് വയ്ക്കണം. എന്തെങ്കിലുമൊന്ന് ചെയ്യണം സാര്‍. അത്രമാത്രം എന്നെ അടിച്ചമര്‍ത്തി. എന്ത് വന്നാലും എനിക്ക് ഒരു പ്രശ്‌നമില്ല. ഞാന്‍ പറയാന്‍ ഉള്ളത് പറയും. ഇവരെ ഇങ്ങനെ വളരാന്‍ വിടരുത്. കേരളം നശിപ്പിക്കാനുള്ള കരുത്തുണ്ട് ഇവര്‍ക്ക്. ദയവായി എല്ലാവരും എന്നെ പിന്തുണയ്ക്കൂ..' ഗായത്രി പറയുന്നു.
https://www.facebook.com/Malayalivartha























