സ്ഥിരം മദ്യപിച്ച് വീട്ടിലെത്തും!! മക്കളെയും ഭാര്യയെയും വീട്ടിൽ നിന്നും പുറത്താക്കും, പതിവായതോടെ വീട്ടിൽ നിന്നും പുറത്തിറങ്ങീല: ദേഷ്യത്തിൽ കുട്ടികളുടെ പുസ്തകങ്ങളും നോട്ട് ബുക്കുകളും വസ്ത്രങ്ങളുമടക്കം വാരിയിട്ട് കത്തിച്ചു, വീടിനും തീയിട്ടു, വീടിന് തീയിട്ട് ഭാര്യയെയും മക്കളെയും കൊല്ലാന്‍ ശ്രമം : യുവാവ് അറസ്റ്റില്‍

മദ്യലഹരിയിൽ വീടിന് തീയിട്ട ശേഷം ഭാര്യയെയും മക്കളെയും കൊള്ളാൻ ശ്രമിച്ചു. പ്രതിയെ പിടികൂടി പൊലിസ്. മടവൂര്‍ ചെങ്കോട്ടുകോണം ചരുവിള വീട്ടില്‍ സുനില്‍ (34) ആണ് അറസ്റ്റിലായത്. പള്ളിക്കല്‍ പൊലീസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
കേസിനാസ്പദമായ സംഭവം നടന്നത് ഈ മാസം പത്തൊൻപതിനായിരുന്നു. സംഭവത്തെ പറ്റി പൊലീസ് പറയുന്നതിങ്ങനെ: സ്ഥിരം മദ്യപാനിയാണ് സുനില്‍. വീട്ടിലെത്തി ഭാര്യയെയും മക്കളെയും സ്ഥിരമായി മര്‍ദ്ദിക്കും. രാത്രിയില്‍ ഇവരെ വീട്ടില്‍ നിന്നും ഇറക്കി വിടുന്നതും പതിവായിരുന്നു.
നിരവധി കേസുകളില്‍ പ്രതിയായ ഇയാള്‍ സംഭവദിവസം അര്‍ധരാത്രി 1 മണിയോടെ മദ്യലഹരിയിലെത്തുകയും പതിവ് പോലെ ഭാര്യയെയും കുട്ടികളെയും ഇറക്കിവിടാന്‍ ശ്രമിക്കുകയും ചെയ്തു.
ഇവര്‍ ഇതിന് തയ്യാറാകാത്തതോടെ കുട്ടികളുടെ പുസ്തകങ്ങളും നോട്ട് ബുക്കുകളും വസ്ത്രങ്ങളുമടക്കം വാരിയിട്ട് കത്തിച്ചു. തുടര്‍ന്ന് വീടിന് തീയിട്ടു. തീ പടര്‍ന്നതോടെ അമ്മയും മക്കളും പുറത്തേക്കോടി രക്ഷപ്പെട്ടു. വീട് പൂര്‍ണമായും കത്തിനശിച്ചു.
തുടര്‍ന്ന് ഒളിവില്‍ പോയ പ്രതിയെ പള്ളിക്കല്‍ സ്റ്റേഷന്‍ ഓഫീസറുടെ നേതൃത്വത്തില്‍ സി.ഐ പി.ശ്രീജിത്ത്, എസ്.ഐ എം.സഹില്‍, എ.എസ്.ഐ അനില്‍ കുമാര്‍, എസ്.സി.പി.ഒ ജോസഫ് എബ്രഹാം, സി.പി.ഒ ബിനു എന്നിവരാണ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
https://www.facebook.com/Malayalivartha
























